യമധർമ്മം 61

മാളുവിന്റെ മരണം അയാൾ അറിഞ്ഞിട്ടില്ല.
അറിഞ്ഞെങ്കിൽ ഇപ്പോൾ ഇങ്ങനെയൊരു മറുപടി തരില്ലായിരുന്നു

“നീ പറയുന്ന പോലെ, പക്ഷെ എനിക്ക് കാണണം നീയെന്താ ചെയ്യാൻ പോകുന്നെയെന്നു.”
ഞാൻ മറുപടിയായി ടൈപ് ചെയ്തു.

ഉടനെ കുറച്ചുഫോട്ടോസ് വന്നു.
ഫോട്ടോഞാൻ ആകെതകർന്നുപോയി. പലതരത്തിലുള്ള മാളുവിന്റെ നഗ്നചിത്രങ്ങൾ. പക്ഷെ
ഒറ്റനോട്ടത്തിൽ തന്നെ എനിക്കുമനസിലായി അതു മോർഫിംഗ് ചെയ്തതാണെന്ന്.

ദിബിനോട് ഇക്കാര്യം സംസാരിച്ചപ്പോൾ അവനാണ് പറഞ്ഞത്
“അവനെ നിയമത്തിന് വിട്ടുകൊടുക്കരുത് നമുക്കുവേണം” എന്ന്

ദിബിന്റെ നിർദ്ദേശപ്രകാരം ചാറ്റിലൂടെ രാത്രി ഞങ്ങൾ
അയാളെ ആരുമില്ലാത്ത മാളുവിന്റെവീട്ടിലേക്ക് ക്ഷണിച്ചു.
മാളുവാണെന്നുകരുതി വരാം എന്ന് സമ്മതവുംതന്നു.

അന്നുരാത്രി വ്യക്തമായ ചിലപ്ലാനുകൾ തയ്യാറാക്കി ഞങ്ങൾ ദാസിനെ കാത്തിരുന്നു. ഏകദേശം പന്ത്രണ്ടരയോടടുത്തുനിൽക്കുമ്പോൾ കിഴക്കുമാറി ഒരുബൈക്ക് വന്നിനിന്നു.
നിലാവിന്റെ വെള്ളിവെളിച്ചത്തിൽ കറുത്തകോട്ടിട്ടുകൊണ്ട് ഒരാൾ വീടിന്റെ പിൻഭാഗത്തേക്ക് നടന്നു.
ഉടനെ എന്റെ ഫോണിലേക്ക് ഒരുസന്ദേശമെത്തി.

“ഞാൻ പിന്നിലുണ്ട് നീ വാതിൽതുറക്ക്.”

3 Comments

  1. ???? no words

  2. Good message ….??

  3. ലക്ഷ്മി എന്ന ലച്ചു

    നല്ല കഥ

Comments are closed.