യമധർമ്മം 61

“നീയെനിക്ക് വഴങ്ങിയില്ലങ്കിൽ നാളെ നിന്റെ നഗ്നചിത്രങ്ങൾ ഫേസ്ബുക്ക്ലും വാട്സ്ആപ്പിലും പരക്കും,ഒരു കോപ്പി നിന്റെ ഭർത്താവിനും അയച്ചുകൊടുക്കും.”

എന്റെ കൈയ്യുംകാലും കുഴയുന്നപോലെ തോന്നി.

“മാളു, അവൾക്കെങ്ങനെ… ഇല്ല.ഇതിൽ എന്തോ ചതിയുണ്ട്, എന്റെ മാളു ഒരിക്കലും അങ്ങനെ ചെയ്യില്ല.”

സത്യാവസ്ഥയറിയാൻ ചാറ്റിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ വച്ചിട്ട് ഞാൻ ഫേസ്ബുക്കിൽ തിരഞ്ഞു.
വൈകാതെ ആളെ കിട്ടി
കൃഷ്ണദാസ് എന്നു പേരുള്ള യുവ എഴുത്തുകാരൻ.

പ്രൊഫൈൽ പരിശോധിച്ചപ്പോൾതന്നെ മനസിലായി അക്ഷരങ്ങൾ കൊണ്ട് സ്ത്രീകളെ വലയിലാക്കുന്നവനാണെന്ന്.
അത്രമാത്രം സ്‌ത്രീസൗഹൃദങ്ങൾ നിറഞ്ഞിട്ടുണ്ട് അയാളുടെ സൗഹൃദവലയത്തിൽ.

കഥകൾവായിക്കാൻ മാളുവിന് ഒരുപാടിഷ്ടമായിരുന്നു. ഫേസ്ബുക്ക് തുടങ്ങട്ടെഎന്നുചോദിച്ചപ്പോൾ ഞാൻ  വായിച്ചാൽ മതിയെന്നു ശാഠ്യംപിടിച്ചങ്കിലും വലിയ വാശിക്കരിയായിരുന്നതുകൊണ്ട് പിടിച്ചപിടിയാലെ ഫേസ്ബുക്ക് തുടങ്ങാൻ എന്നോട് സമ്മതം വാങ്ങി.
അങ്ങനെയാണ് ഒരുഅക്കൗണ്ട് തുടങ്ങിയത്.
അന്നുതുടങ്ങിയ കൂട്ടാണ് ദാസുമായിട്ട് എന്ന് അക്കൗണ്ട് പരിശോദിച്ചപ്പോൾ മനസിലായി.

“സത്യം എനിക്കറിയണം”

ഞാൻ രണ്ടും കൽപ്പിച്ച് പിറ്റേന്ന് അയാളുടെ നമ്പറിലേക്ക് മെസ്സേജ് അയച്ചു. ഉടനെ മറുപടിയും കിട്ടി.

“എന്തുതീരുമാനിച്ചു.”
അയാൾ ചോദിച്ചു.

3 Comments

  1. ???? no words

  2. Good message ….??

  3. ലക്ഷ്മി എന്ന ലച്ചു

    നല്ല കഥ

Comments are closed.