ഘടികാരത്തിലെ സൂചി വളരെവേഗത്തിൽ വെട്ടംചുറ്റി.
കൂടിനിന്നവർ ഓരോവഴിക്ക് പോയി.
അവസനം ഞാനും എന്റെ വീട്ടുകാരും മാത്രം ബാക്കിയായി.
മുറിയിൽ അവളുടെ വിയർപ്പുതുള്ളിയുടെ ഗന്ധമുള്ള വസ്ത്രങ്ങൾ മാറോട് ചേർത്തു കിടക്കുമ്പോഴായിരുന്നു അളിയൻ ഒരു പേപ്പറുമായി മുറിയിലേക്ക് കടന്നുവന്നത്.
“അവളെഴുതിയതാ നിനക്ക്. ഞങ്ങളൊപ്പമിരുന്നാ അവൾ ഭക്ഷണംകഴിച്ചത്, പെട്ടന്ന് ഛർദ്ദിച്ചു.
ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ പറഞ്ഞു വിഷം കഴിച്ചതാണെന്നു”
ഞാനാപേപ്പർ നിവർത്തി വായിച്ചു.
“വിനുവേട്ടൻ എന്നോട് ക്ഷമിക്കണം.
ആത്മഹത്യയല്ലാതെ മറ്റൊരുവഴി എന്റെ മുന്നിലില്ല. ഇല്ലങ്കിൽ നാളെ സമൂഹത്തിന് മുൻപിൽ, ഏട്ടന്റെമുൻപിൽ, വീട്ടുകാരുടെ മുൻപിൽ, ഞാൻ മോശക്കാരിയാകും.നമ്മുടെ മോനാണ് സത്യം ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല. അവനെ നല്ലതുപോലെ വളർത്തണം, ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു എന്നും പറയണം.എന്നെവെറുക്കരുത്.
മാളു.
“എന്തിന് ആത്മഹത്യ ചെയ്തു ?”
ഈ ചോദ്യം എന്നെ വല്ലാതെ അലട്ടികൊണ്ടിരുന്നു.
ഉടനെ ഞാൻ അവളുടെ ഫോൺ തിരഞ്ഞു.
അലമാരയിൽ നിന്നുംകിട്ടിയ അവളുടെ ഫോണെടുത്തുനോക്കി വാട്‌സ്ആപ്പ് നീക്കം ചെയ്തിരുന്നു.
രണ്ടാമതും ഇൻസ്റ്റാൾ ചെയ്ത് ഫയൽബാക്കപ്പ് എടുത്തു.
‘ദാസ്’ എന്നപേരിൽനിന്നും ഒരുപാട് മെസ്സേജ് വന്നുകിടക്കുന്നു.
അവസാനം വന്ന മെസ്സേജ് ഞാൻ വായിച്ചു.
???? no words
Good message ….??
നല്ല കഥ