യമധർമ്മം 61

വെള്ളതുണികൊണ്ടു പൊതിഞ്ഞുവച്ചിരിക്കുന്ന അവളുടെ കുഞ്ഞുമുഖം കൈകുമ്പിളിലേക്ക് ചേർത്തുവച്ചിട്ട് ഞാനുറക്കെ കരഞ്ഞു. ആരൊക്കെയോചേർന്ന് എന്നെപിടിച്ചുകൊണ്ടുപോയതുമാത്രമേ എനിക്ക് ഓർമ്മയുള്ളൂ

അകത്തേമുറിയിൽ ഞാൻ കണ്ണുതുറന്ന് നോക്കുമ്പോൾ അച്ഛന്റെ കൈയ്യിലിരുന്നു കളിക്കുകയായിരുന്നു അപ്പു.
അവനെ നെഞ്ചോടുചേർത്ത് ഞാൻ അവസാനമായി മാളുവിനെ കാണാൻചെന്നു.
അപ്പുവിനെ ആരോ എന്റെകൈയിനിന്നും വാങ്ങി. മരവിച്ച അവളുടെശരീരത്തെ ഞാൻ കെട്ടിപിടിച്ചു കരഞ്ഞു. അവളെപൊതിഞ്ഞ
വെളുത്തതുണി കൈകൊണ്ട് വലിച്ചുകീറുന്നതുകണ്ട അടുത്തുള്ളവർ എന്നെ ബലമായി പിടിച്ചുവച്ചു.
എന്റെ നിർബന്ധപ്രകാരം ഞാൻകൊണ്ടുവന്ന ചുവന്ന കല്ലുപതിച്ച മൂക്കുത്തി അവൾക്ക് ഇട്ടുകൊടുക്കണം എന്നു കരഞ്ഞുകൊണ്ടു പറഞ്ഞപ്പോൾ ആരും എതിർത്തില്ല.അവസാന എന്റെ ആഗ്രഹവും സാധിച്ചുതന്നു. കുഞ്ഞുമുഖത്ത് ചുവന്നക്കല്ലുപതിച്ച മൂകുത്തിയിട്ടുറങ്ങുന്നതുകാണാൻ നല്ലഭംഗിയുണ്ടായിരുന്നു.

ചന്ദനത്തിരിയുടെ പുക പലയാകൃതിയിൽ അന്തരീക്ഷത്തിലേക്ക് ഉയർന്നു. ആ കുഞ്ഞുനെറ്റിയിൽ അവസാനചുംബനം നൽകിയപ്പോൾ എന്റെ മിഴിയിൽനിന്നും അടർന്നുവീണത് ചുടുരക്തമായിരുന്നു.

“വൈകി ഇനി ഇങ്ങനെ വെക്കണോ?”
ആൾക്കൂട്ടത്തിൽ നിന്നും ആരോ ചോദിക്കുന്നതു കേട്ടു.

“വേണ്ട,”
അച്ഛൻ ഇടറിയശബ്ദത്തിൽ പറഞ്ഞു

വല്ല്യച്ഛന്റെയും ചെറിയച്ഛന്റെയും മക്കൾ ഈറനോടെവന്ന് നിലത്തുകിടക്കുന്ന മാളുവിനെ എടുത്തു.
കരഞ്ഞുതളർന്ന അമ്മയെ കൂടിനിന്നവർ മുറിയിലേക്ക് കൊണ്ടുപോയി.

മരവിച്ചുനിൽക്കുന്ന മനസിലേക്ക് ആശ്വാസവാക്കുകൾ പറഞ്ഞുകൊണ്ട് ഒരുപാടുപേരുവന്നു.
വീടിന്റെ വടക്കേഭാഗത്ത് അവളെ ഉറക്കികെടുത്തി.
ഒരിക്കലുമുണരാത്ത ഗാഢനിദ്രയിലേക്ക്.

3 Comments

  1. ???? no words

  2. Good message ….??

  3. ലക്ഷ്മി എന്ന ലച്ചു

    നല്ല കഥ

Comments are closed.