യമധർമ്മം 60

ഡോർതുറന്ന് പതിയെഞാൻ ഇറങ്ങി.
ചുറ്റും തടിച്ചുനിന്നവർ വളരെ വിഷാദത്തോടെ എന്നെത്തന്നെ നോക്കിനിൽക്കുകയായിരുന്നു.

“എന്തോ സംഭവിച്ചിട്ടുണ്ട്, അല്ലാതെ ഇത്രേം ആളുകൾ ഇവിടെ ..’

മുന്നോട്ടുനടക്കാൻ എന്റെ കാലുകൾക്ക് ശേഷിയില്ലാതെയായി.

പെട്ടന്ന് ദിബിൻ എന്റെ കൈപിടിച്ചു മുന്നോട്ടുനടന്നു.
തടിച്ചുകൂടിയവർ എനിക്കുവേണ്ടി വഴിയൊരുക്കി.

താർപായകൊണ്ട് മുറ്റം വലിച്ചുകെട്ടിയിരുന്നു, ചന്ദനത്തിരിയുടെ രൂക്ഷഗന്ധം എന്റെ നാസികയിലേക്ക് തുളഞ്ഞുകയറി.

എന്നെകണ്ടതും അനിയത്തി ഓടിവന്ന് കെട്ടിപിടിച്ചു ഉറക്കെകരഞ്ഞു. ദിബിൻ അവളെ മാറ്റിനിർത്തി.

“ദൈവമേ അമ്മ”
എന്റെ മനസ് മന്ത്രിച്ചു.

ഉമ്മറത്തുനിന്ന് ഹാളിലേക്ക് കടന്നതും എന്നെകണ്ട് അമ്മയും ചേച്ചിയും മറ്റുകുടുംബക്കാരും വാവിട്ടു കരഞ്ഞു.
അമ്മയെകണ്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.
അമ്മ “എന്റെമോളേ” യെന്നുറക്കെ വിളിച്ചുകരയുന്നതുകണ്ടഞാൻ നിലത്തേക്കുനോക്കി.അവിടെ വാഴയിലയിൽ വെള്ളപുതച്ച് എന്റെ മാളുകിടക്കുന്നു.
തലക്കാംപുറത്ത് നാളികേരത്തിൽ തിരിയിട്ടുകൊളുത്തിയ അഗ്നി എന്നെ ഗദ്ഗദത്തോടെ നോക്കുന്നുണ്ടായിരുന്നു.

“ജീവിതം മതിയാക്കി അവള് പോയാടാ…”
എന്റെ കൈകളിൽ മുറുക്കെപിടിച്ചുകൊണ്ട് ദിബിൻ പറഞ്ഞു.

“മാളു. എടാ, ഇവള്, ഇവളെന്താ നിലത്ത് കിടക്കുന്നെ, ”
ഞാൻ തിരിഞ്ഞുനിന്ന് ദിബിനോട് ചോദിച്ചു.

“മാളു, എണീക്ക്, ദേ നീ പറഞ്ഞില്ലേ അടുത്തവണ വരുമ്പോൾ ചുവന്നകല്ലുപതിച്ച മൂകുത്തിവേണം ന്ന്, ദേ ഞാൻ കൊണ്ടുവന്നിട്ടുണ്ട്, ഇതൊന്ന് ഇട്ടുനോക്ക്, മ്.. എണീക്ക് ‘
ഞാനവളുടെ മരവിച്ച കൈകൾപിടിച്ചയുടനെ എന്റെ ശരീരം തളരുന്നതുപോലെ തോന്നി.

3 Comments

  1. ???? no words

  2. Good message ….??

  3. ലക്ഷ്മി എന്ന ലച്ചു

    നല്ല കഥ

Comments are closed.