യമധർമ്മം 61

2014 ചിങ്ങത്തിൽ ഞാനവളുടെ കഴുത്തിൽ താലികെട്ടി എന്റെ പാതിമെയ്യായി കൂടെകൂടി.
ചേച്ചിയും അനിയത്തിയും കൊണ്ടുവന്ന എതിർപ്പുകളെ സ്നേഹംകൊണ്ട് മാളു കീഴടക്കി.

അമ്മയുടെയും അച്ഛന്റെയും കാര്യങ്ങൾ എന്നെക്കാൾശ്രദ്ധയോടെ അവൾ പരിചരിക്കുന്നുണ്ടായിരുന്നു.

2015ൽ ജോലിക്കുവേണ്ടി സൗദിയിലേക്കുകയറി ഒരു മാസം തികയുന്നതിന് മുൻപേ മാളു വിളിച്ചുപറഞ്ഞു.

‘നമുക്കിടയിലേക്ക് ഒരാളുംകൂടെ വരാൻ പോകുന്നു’യെന്ന്

കെട്ടിപിടിച്ചു ഒരുമ്മകൊടുക്കണം എന്നുതോന്നി അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ.

“മാളു, നീയൊന്നുകൊണ്ടും പേടിക്കേണ്ട അമ്മയുണ്ടല്ലോ കൂടെ.”
ഞാനവളെ പറഞ്ഞുസമാധാനിപ്പിച്ചു.
വൈകാതെ ഒരാൺകുഞ്ഞിന് അവൾ ജന്മംനൽകി ആദി എന്ന എന്റെ അപ്പു.

അതിനിടയിൽ രണ്ടുതവണ ഞാൻ നാട്ടിൽപോയിവന്നു.
സന്തോഷകരമായി മുന്നോട്ടുപോകുന്ന ചെറിയ കുടുംബം.

കാലിക്കറ്റ് എയർപോർട്ടിൽ സുഹൃത്ത് ദിബിൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
അവന്റെ മുഖത്തെ ഭാവമാറ്റം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
എന്നെകണ്ടതും അവൻവന്ന് കെട്ടിപിടിച്ചു. അവന്റെ ഹൃദയംകിടന്ന് പിടക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

“എന്താ , എന്താപറ്റിയത്.?”

“നീ വാ, പോകാം ”
എന്റെ ഹൻഡ്ബാഗെടുത്ത് ദിബിൻ ധൃതിയിൽ നടന്നു.
കാറിന്റെ ഡിക്കിലേക്ക് ബാഗുവച്ചിട്ട് കാറിലേക്ക് കയറി നേരെ വീട്ടിലേക്ക് തിരിച്ചു.

യാത്രയിലുടനീളം എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തരാതെ അവൻ മൗനമായിരുന്നു.

വീട്ടിലേക്ക് ദിബിൻ കാറോടിച്ചുകയാറ്റുമ്പോൾ ചുറ്റും ആളുകൾ കൂടിനിൽക്കുന്നുണ്ടായിരുന്നു.

3 Comments

  1. ???? no words

  2. Good message ….??

  3. ലക്ഷ്മി എന്ന ലച്ചു

    നല്ല കഥ

Comments are closed.