“എക്സ്ക്യൂസ്മീ സർ, വെയ്ക്ക് അപ്പ്, വീ റീച്ച്ഡ് ഷാർജ്ജ ഇന്റർനാക്ഷണൽ എയർപോർട്ട്.
കണ്ണുതുറന്ന ഞാൻ മുൻപിൽനിൽകുന്ന എയർഹോസ്റ്റേഴ്സിനെയായിരുന്നു കണ്ടത്.
ഷാർജ്ജയിൽ ഇറങ്ങി, കാലിക്കറ്റിലേക്കുള്ള ഫ്‌ളൈറ്റ് നിൽക്കുന്ന പ്ലാറ്റ്ഫോമിലേക്ക് നടന്നു.
ഇടക്ക് ഞാൻ മാളുവിന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല.വീണ്ടും വീണ്ടും ശ്രമിച്ചു.
ഫോൺ എടുക്കാതായപ്പോൾ ഭയം വിയർപ്പുതുള്ളികളായി പൊടിഞ്ഞുവീണു.
“ദൈവമേ, അമ്മക്കെന്തെങ്കിലും.”
എയർ അറേബ്യയുടെ കണക്ഷൻ ഫ്‌ളൈറ്റ് ഷാർജ്ജയിൽനിന്നും കാലിക്കറ്റിലേക്ക് തിരിച്ചു.
സീറ്റ് ബെൽറ്റ് ഊരി ഞാൻ വീണ്ടും മിഴികളടച്ചു.
മേഘങ്ങൾക്കിടയിലൂടെയുള്ള യാത്രകളെ ഇന്നോളം ഞാൻ ആസ്വദിച്ചിട്ടേയുള്ളൂ പക്ഷെ ഈയാത്ര എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.
ഒരുപക്ഷെ പെട്ടന്നുള്ളയാത്രയാകും കാരണം.
എന്റെ ഇഷ്ടം വീട്ടിൽപറഞ്ഞപ്പോൾ എതിർപ്പുമായി ആദ്യം വന്നത് അമ്മയായിരുന്നു.
പിന്നാലെ അനിയത്തിയും ചേച്ചിയും.
“മാളുവല്ലാതെ മറ്റൊരുപെണ്ണ് എന്റെ ജീവിതത്തിലുണ്ടാകില്ല”എന്ന എന്റെ ഉറച്ച തീരുമാനം അംഗീകരിക്കാൻ ഒന്നര വർഷം വേണ്ടിവന്നു വീട്ടുകാർക്ക്.
ഒരുദിവസം മാളുവിന്റെ വീട്ടിൽനിന്നും ഒരു ഫോൺകോൾ വന്നു.
‘ഒന്നിത്രേടംവരെ വരോ വിനൂ”
മാളുവിന്റെ അമ്മയാണ്. ഞാൻ ചെല്ലുമ്പോൾ
എന്റെ അച്ഛനെയും, അമ്മയെയും കണ്ടതും തരിച്ചുനിന്നു
വിവാഹം ഉറപ്പിക്കാൻ വന്നതാണെന്നുപറഞ്ഞപ്പോൾ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
പിന്നീട് ഞാനറിഞ്ഞു അമ്മയുടെ ഒറ്റനിർബന്ധത്തിന് വഴങ്ങിയാണ് അച്ഛനും ഈ വിവാഹത്തിന് സമ്മതിച്ചെന്ന്.
???? no words
Good message ….??
നല്ല കഥ