യമധർമ്മം 61

നവമാധ്യമത്തിലൂടെയും അല്ലാതെയും സ്ത്രീകളെ കാമക്കണ്ണുകളുമായി കൊത്തിപ്പറിക്കാൻ വന്ന കഴുകനെ ഞാൻ കൊണ്ടുപോകുന്നുയെന്നും
അവരുടെ സുരക്ഷക്കായി നന്മയുടെ ഭാഗത്തുനിന്നുള്ള ആദ്യ കൊലപാതകമാണെന്നും,
തുടർന്നും ഇതുപോലെ പ്രതീക്ഷിക്കാമെന്നും
“യമൻ”
എന്നപേരോടുകൂടിയുള്ള കുറിപ്പിൽ പറയുന്നു .അന്വേഷണം വൈകാതെ പുരോഗമിക്കുമെന്ന് സിറ്റിപോലീസ് കമ്മീഷണർ വ്യക്തമാക്കി.”
ടിവി ഓഫ്‌ ചെയ്ത് അപ്പുവിനെയുംകൂട്ടി മാളു ഉറങ്ങുന്നമണ്ണിലേക്ക് നടന്നു. മറവ് ചെയ്ത മണ്ണിനുമുകളിൽ ചെറിയ സസ്യങ്ങൾ മുളപൊട്ടിവിരിഞ്ഞിരുന്നു.
അവക്കുമുകളിൽ എന്റെ കണ്ണുനീർ ഇറ്റിവീണപ്പോൾ എങ്ങുനിന്നോവന്ന തണുത്തകാറ്റ് എന്നെ ആവരണം ചെയ്‌തു.

മരണത്തിന്റെ കാരണത്തെ തുടച്ചുനീക്കികൊണ്ട് ഞാൻ അവളെ വിളിച്ചു. ഓർമ്മകളിൽ വസന്തംനിറഞ്ഞ എന്റെ പ്രാണനായിരുന്നവളെ.

“മാളൂ, എന്നോടൊന്ന് പറയായിരുന്നില്ലേ നിനക്ക്.”
അടർന്നുവീണ മിഴിനീർക്കണങ്ങൾ തുടച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“നിന്നേം അപ്പൂനേം, വിട്ട് ഞാനിനി പോണില്ല. കാമത്തിന്റെ കണ്ണുകളുമായി ഇനിയൊരു പെണ്ണിനെ ആത്മഹത്യയുടെവക്കിൽ കൊണ്ടെത്തിക്കുന്നവർക്കുമുൻപിൽ യമനെപോലെ ഞാനുണ്ടാകും ഒരുനിഴലായ്.”

ശുഭം…

3 Comments

  1. ???? no words

  2. Good message ….??

  3. ലക്ഷ്മി എന്ന ലച്ചു

    നല്ല കഥ

Comments are closed.