“നിനക്കൊന്നും ഭൂമിയിൽ സ്ഥാനമില്ല. ദേ ആനിൽക്കുന്നയാളെ കണ്ടോ ? കുടുംബത്തിനുവേണ്ടി പ്രവാസജീവിതംനയിച്ചു മാളുവുമൊത്തുള്ള ജീവിതം സ്വപ്നം കണ്ടുനടക്കുന്നതിനിടയിലാണ് അവൾ വിഷംകഴിച്ച് ആത്മഹത്യ ചെയ്തതറിയുന്നത്. അതും നീകാരണം,”
“മാളു, ആത്മഹത്യാ.”
അയാൾ ഇടറുന്ന സ്വരത്തിൽ പറഞ്ഞത് അകലെനിന്നും എനിക്ക് കേൾക്കാമായിരുന്നു. ഉടനെ ബാഗിൽനിന്നും കാൽസ്യം ഗ്ലുകോണെറ്റ്
ഇഞ്ചക്ഷനെടുത്ത് അയാളുടെ കൈത്തണ്ടയിൽ കുത്തിവച്ചു.
“കാമം തലക്കുപിടിക്കുമ്പോൾ അവൾക്കൊരു ഭർത്താവുണ്ട്, കുഞ്ഞുണ്ട് കുടുംബമുണ്ട് എന്നൊന്നും ഓർക്കാതെ പെൺശരീരത്തോടുള്ള നിന്റെ ആർത്തിക്ക് ഞാൻ തരുന്ന സമ്മാനമാണിത്. എന്റെ മാളുവിന് വേണ്ടി.”
അല്പനിമിഷം കഴിഞ്ഞപ്പോൾ അയാൾകുഴഞ്ഞുവീണു.
“വിനൂ, മരിച്ചു.”
നാഡിയിൽ കൈവച്ചുകൊണ്ട് ദിബിൻ പറഞ്ഞു.
“ഇവനൊക്കെ മരിക്കണം. അതാ നല്ലത്.
ബോഡി കാറിലേക്കുകയറ്റി ഞങ്ങൾ യാത്രതിരിച്ചു. 35 കിലോമീറ്റർ സഞ്ചരിച്ച് ആളൊഴിഞ്ഞ റോഡിന്റെമധ്യത്തിൽ മൃതദേഹം ഒരു കുറിപ്പോടുകൂടി ഉപേക്ഷിച്ചു.
പുലർച്ചെ വീട്ടിൽവന്നുകയറിയപ്പോൾ വല്ലാത്തക്ഷീണം തോന്നിയിരുന്നു.
അമ്മയുടെ മുറിയിൽകയറി അപ്പുവിനെയെടുത്ത് നെഞ്ചോടുചേർത്തി
ബെഡ്റൂമിന്റെ ജാലകപ്പൊളി തുറന്നിട്ട് മാളുവിനെ അടക്കംചെയ്ത മണ്ണിലേക്ക് നോക്കി അങ്ങനെ കിടന്നു.
ബാക്കിവച്ച ഒരുപിടി സ്വപ്നങ്ങളുംകണ്ട്.
രാവിലെതന്നെ അജ്ഞാതമൃതദേഹത്തെ കണ്ടെത്തിയെന്നുള്ള വാർത്ത ചുറ്റിലും പരന്നിരുന്നു.
ദിബിനെ വിളിച്ചുകാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുഴപ്പങ്ങളൊന്നുമില്ലായെന്നു അവൻ പറഞ്ഞതിനുശേഷം ഞാൻ ടിവിയിലെ ന്യൂസ് ശ്രദ്ധിച്ചു.
“നഗരമധ്യത്തിൽ കുറിപ്പോടുകൂടിയ അജ്ഞാതമൃതദേഹം കണ്ടെത്തി.
???? no words
Good message ….??
നല്ല കഥ