ഞാൻപതിയെ വാതിൽ തുറന്നതും,ദിബിൻ ക്ലോറോഫോം തുണിയിൽമുക്കി അയാളുടെമുഖത്തേക്ക് അമർത്തിപിടിച്ചുതും ഒരുമിച്ചായിരുന്നു. തൽക്ഷണം അയാൾ ബോധരഹിതനായി നിലത്തുവീണു. ഉടനെ ഞങ്ങൾ ദാസിനെ എടുത്ത് കാറിലേക്കുകയറ്റി
കുറച്ചുമാറി ആൾപെരുമാറ്റമില്ലാത്ത എസ്റ്റേറ്റിലേക്കുകൊണ്ടുപോയി. റമ്പർമരങ്ങൾ തിങ്ങിനിൽക്കുന്ന എസ്റ്റേറ്റിന്റെ ഉൾഭാഗത്തുള്ള ചെറിയ ഓടുമേഞ്ഞ വീട്ടിലേക്ക് ഞാൻ കാറോടിച്ചുകയറ്റി.കോടവന്നുനിറഞ്ഞ അന്തരീക്ഷം നല്ല തണുപ്പുനൽകിയിരുന്നു.
കാറിൽനിന്നും ദാസിനെ ഞാനും ദിബിനുംകൂടി വീടിന്റെയുള്ളിലേക്ക് എടുത്തുകൊണ്ടുപോയി.
മുഖത്ത് വെള്ളംതെളിച്ചപ്പോഴേക്കും അയാൾ എഴുന്നേറ്റു.
“നിങ്ങളാരാ..?”
“നീ കാണാൻവന്നില്ലേ മാളു, അവളുടെ ഭർത്താവാണ് ഈ നിൽക്കുന്നത്.”
എന്നെചൂണ്ടിക്കാണിച്ചുകൊണ്ട് ദിബിനായിരുന്നു മറുപടി പറഞ്ഞത്.
ശിരസ് താഴ്ത്തിയിരിക്കുകയായിരുന്ന അയാളെകണ്ടയെനിക്ക് ക്രോധത്തെ അടക്കിനിർത്തുവാൻ കഴിഞ്ഞില്ല. ശർവ്വശക്തിയുമെടുത്ത് ഞാൻ അയാളുടെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി.
എന്നെമാറ്റിനിർത്തി ശേഷം ദിബിനായിരുന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. അയാളുടെ കൈവശമുള്ള ഫോൺ പരിശോദിച്ചപ്പോൾ ഇതുപോലെ പല സ്ത്രീകളുടെയും നഗ്നചിത്രങ്ങൾ ഞങ്ങൾക്ക് കാണാൻകഴിഞ്ഞു.
“ഹും, അക്ഷരങ്ങളുടെ മറവിൽ കാമം,
മാളുവിന്റെ ഫോട്ടോ ഒറിജിനലാണോ?”
അല്ലാന്ന് അയാൾ തലയാട്ടിക്കൊണ്ടു പറഞ്ഞു.
“വേറെയെവിടെയെങ്കിലും ഫോട്ടോ സൂക്ഷിച്ചിട്ടുണ്ടോ.?”
“ഇല്ലാ, ഫോണിൽ മാത്രമേയുള്ളു.”
ഉടനെ ഞാൻ അയാളുടെ അടിവയറ്റിലേക്ക് ആഞ്ഞുചവിട്ടി. രക്തം വായിൽകൂടെ പുറത്തേക്കുവന്നു
???? no words
Good message ….??
നല്ല കഥ