യമധർമ്മം 61

Yamadarmam by Vinu Vineesh

റിയാദിൽനിന്നും ബുറൈദയിലേക്ക് സ്ഥലംമാറ്റംകിട്ടി അങ്ങോട്ട് ചേക്കേറാനുള്ള തയ്യാറെടുപ്പിൽ നിൽക്കുമ്പോഴായിരുന്നു നാട്ടിൽനിന്നും അച്ഛന്റെ മിസ്സ്ഡ്കോൾ വന്നത്. ഉടനെ ഞാൻ തിരിച്ചുവിളിച്ചു.

“വിനൂ, നീയെത്രയും പെട്ടന്ന് നാട്ടിലേക്കുവരണം,അമ്മക്ക് തീരെവയ്യ. നിന്നെ കാണണം ന്ന് പറഞ്ഞു.ഞങ്ങളിപ്പോ ആശുപത്രിയിലാ.”
അച്ഛന്റെ വാക്കുകൾകേട്ട എന്റെ ശ്വാസം ഇടക്കുനിന്നപ്പോലെ തോന്നി.

ഇന്ന് ഉച്ചക്കുഭക്ഷണംകഴിക്കുന്ന നേരത്തുകൂടെ വിളിച്ചതായിരുന്നു ഞാനമ്മയെ.

“എന്താച്ഛാ , എന്തുപറ്റി ?..”
തലചുറ്റുന്നപോലെതോന്നിയ ഞാൻ ചുമരിനോടുചാരി നിലത്തിരുന്നുകൊണ്ടു ചോദിച്ചു.

“ഞങ്ങളോടൊപ്പമിരുന്നു ചോറുണ്ടിരുന്നു, പിന്നെ കുറച്ചുകഴിഞ്ഞപ്പോൾ നിർത്താതെ ഛർദ്ദിച്ചു. നീ…. നീ വേഗം വാ.”

ഫോണിലൂടെ അച്ഛന്റെ ഇടറുന്നശബ്ദം ഞാൻകേട്ടു.
ഉടനെ ഞാൻ നാട്ടിലെ ഏറ്റവും അടുത്തസുഹൃത്ത് ദിബിനെ വിളിച്ചു.
അവനും അതേ മറുപടിയാണ് പറഞ്ഞത്.

“നീ വേഗം വാ, അമ്മ നിന്നെകാണണം ന്ന് പറയുന്നു.”

“എന്താ,എന്താടാ പറ്റിയത്, നീയെങ്കിലും ഒന്നുപറ.”
വാക്കുകൾ പുറത്തുവിടാതെ കണ്ഠത്തിൽനിന്നും ആരോ പിടിച്ചുവക്കുന്നുതുപോലെ എനിക്കുതോന്നി.

എയർ അറേബ്യയുടെ ഖസീം ഷാർജ്ജ വഴി കാലിക്കറ്റ്ലേക്കുള്ള ഫ്‌ളൈറ്റിൽ ടിക്കറ്റ് എടുത്ത് എർപോർട്ടിലേക്ക് തിരിച്ചു. വൈകാതെ
ബോഡിങ്പാസ്സ് വാങ്ങി ഫ്‌ളൈറ്റിൽകയറി. കൈയ്യിലുള്ള പാസ്സ്പോർട്ടും ടിക്കറ്റും ഹാൻഡ്ബാഗിലെ അറയിൽ വക്കാൻവേണ്ടി തുറന്നപ്പോൾ ഒരു ചെറിയ കീചെയ്ൻ എന്റെ കൈയ്യിൽ തടഞ്ഞു.
അവമെല്ലെ ഞാൻ കൈകളിലെടുത്തുകൊണ്ട് നെഞ്ചിലേക്ക് ചേർത്തുവച്ചു. മിഴികൾ താനെ നിറഞ്ഞു.

മാളുതന്ന ആദ്യ സമ്മാനം.

3 Comments

  1. ???? no words

  2. Good message ….??

  3. ലക്ഷ്മി എന്ന ലച്ചു

    നല്ല കഥ

Comments are closed.