രാമനും സഹായികളും മൃതദേഹംചുമന്ന് തിരിഞ്ഞു നടന്നു. അല്പം മുന്നോട്ട് നടന്നയുടനെ തിരുമേനി പിന്നിൽനിന്നും വീണ്ടും വിളിച്ചു.
“രാമാ, അവർക്ക് ബുദ്ധിമുട്ടില്ല്യാചാ… ഐവർമഠത്തിലേക്ക് കൊണ്ടുപോകാം.
“ഉവ്വ്…”
ബ്രഹ്മയാമം തുടങ്ങുന്നതിന് മുൻപേ ആവാഹനകർമ്മം പൂർത്തീകരിച്ചു.
ബ്രഹ്മപുരം ശിവക്ഷേത്രത്തിൽ നിന്നും ദേവഗീതങ്ങൾ ഒഴുകിയെത്തി.
തണുത്തകാറ്റും കിളികളുടെ കലപില ശബ്ദവും ചുറ്റിലും പരന്നു.
കൃഷ്ണമൂർത്തിതിരുമേനി ദേവിയെ സ്രാഷ്ടാങ്കംവീണ് നമസ്കരിച്ചു.
“ശങ്കരാ വണ്ടി തയ്യാറാക്കൂ..”
നിലത്തുനിന്ന് എഴുന്നേറ്റ് തിരുമേനി പറഞ്ഞു.
കൃഷ്ണമൂർത്തിയദ്ദേഹത്തിന്റെ നീലകളർ ബെൻസും ശങ്കരൻ തിരുമേനിയുടെ കറുത്ത അംബാസിഡർ കാറും തയ്യാറായി നിന്നു.
ആവാഹനകർമ്മത്തിൽ പങ്കെടുത്ത 7 പേരും രണ്ടു കറുകളിലായി പാമ്പാടിയിലെ ഐവർമഠത്തിലേക്ക് സീതയെയും സച്ചിദാനന്ദനെയും ആവാഹിച്ചെടുത്ത ആൾരൂപങ്ങളുമായി യാത്രതിരിച്ചു.
അനിയുടെ വീട്ടുകാർ അയാളുടെ മൃതദേഹവുമായി അവർക്ക് പിന്നാലെ ഐവർമഠത്തിലേക്ക് പോയി.
വൈകാതെ പാമ്പാടിയിലെത്തിയ അവർ
7 പേരും ഭാരതപ്പുഴയിലേക്കിറങ്ങി മുങ്ങിനിവർന്നു.
ശേഷം ആവാഹിച്ചെടുത്ത
ആൾരൂപങ്ങൾ ഒഴുക്കിവിടാൻ പുറത്തേക്കെടുത്തയുടനെ വിണ്ണിൽ കാർമേഘങ്ങൾ പ്രത്യക്ഷപ്പെട്ടു.
“ശ്രീ ദുർഗ്ഗാദേവിയെ മനസിൽ ധ്യാനിച്ചുകൊണ്ട് ഒഴുക്കിക്കോളൂ”
കൃഷ്ണമൂർത്തിയദ്ദേഹത്തിന്റെ നിർദേശപ്രകാരം സീതയുടെയും സച്ചിദാനന്ദന്റെയും ആത്മാവിനെ ഭാരതപുഴയിലേക്ക് ഒഴുക്കിവിട്ടു.
അപ്പോഴേക്കും മഴ വലിയ തുള്ളികളായി പെയ്യാൻ തുടങ്ങി.
“ശുഭം”
കൃഷ്ണമൂർത്തിയദ്ദേഹം പറഞ്ഞു.
First of all, thanks a lot for this second wonderful experience.
Good write up’s, visualising the experiences
May I request you to kindly refrain from sharing certain manthras (you know what I meant) which are dangerous, if someone try them.
Please keep on writing
God bless
സാധാരണ സിനിമയിലെ climax പോലെ ആണെന്ന് കരുതി bt താങ്കൾ അത് തിരുത്തി ഓരോ ആസ്വാദകനും കരുതിയ പോലെ ഉള്ള ഒരു പ്രേത കഥ
Thank you ?
super! Thank you very much for this wonderful story!