“രാമാ, ഇതൊന്നെടുത്തു വക്കൂ…”
രാമനെ നോക്കി തിരുമേനി പറഞ്ഞു.
ഗൗരിയുടെ കൈയ്യിൽനിന്നും ബാഗുവാങ്ങി രാമൻ കാറിന്റെ ഡിക്കിൽ വച്ചു.
“അമ്മൂ… പോയിട്ട് വരാം. ഐ വിൽ മിസ്സ് യൂ..”
നിറഞ്ഞൊഴുകിയ മിഴിനീർക്കണങ്ങൾ തുടച്ചുകൊണ്ട് ഗൗരി അവളെ കെട്ടിപിടിച്ചു.
“കുറച്ചു ദിവസമാണെങ്കിലും ഒരു മനസും രണ്ട് ശരീരവുമായി നടന്നതല്ലേ വിഷമം ണ്ടാവും.”
തിരുമേനി പറഞ്ഞു.
“ഗണേശാ സൂക്ഷിച്ചുപോണം..”
“ഉവ്വച്ഛാ..”
അച്ഛന്റെ അനുഗ്രഹം വാങ്ങി അയാൾ കാർ സ്റ്റാർട്ട് ചെയ്തു.
മുന്നിലെ ഡോർ തുറന്ന് ഗൗരി അകത്തേക്ക് കയറി.
പതിയെ കാർ കീഴ്ശ്ശേരി വിട്ട് മുന്നോട്ടുചലിച്ചു.
സങ്കടം സഹിക്കവയ്യാതെ അമ്മു ചിറ്റയെ കെട്ടിപിടിച്ച് തേങ്ങി കരഞ്ഞു.
“നിനക്ക് ഇതിലൊക്കെ വിശ്വാസം ണ്ടോ വാവേ..”
കാറിലിരുന്നുകൊണ്ട് ഗണേശൻ ചോദിച്ചു.
മറുപടിയായി പുഞ്ചിരി മാത്രമായിരുന്നു ഗൗരി കൊടുത്തത്.
“ഒരോ അന്ധവിശ്വാസങ്ങളെ..”
“മ്..”
ഗന്ധർവ്വക്ഷേത്രം കഴിഞ്ഞ് അപ്പൂപ്പൻക്കാവിലേക്ക് കടന്നതും കാർ നിർത്താൻ ഗൗരി ആവശ്യപ്പെട്ടു.
ഡോർ തുറന്ന് സച്ചിദാനന്ദനൊപ്പം താനിരുന്ന ശിലയെ നോക്കി അല്പനേരം അവൾ അവിടെനിന്നു.
ഇളംങ്കാറ്റ് അവളുടെ മുടിയിഴകളെ തലോടികൊണ്ടിരിക്കുന്നുണ്ടായിരുന്നു.
മുന്നിലേക്കുനോക്കുമ്പോൾ എന്തോ ഒരു ശൂന്യത അവളെ അലട്ടിക്കൊണ്ടിരുന്നു.
First of all, thanks a lot for this second wonderful experience.
Good write up’s, visualising the experiences
May I request you to kindly refrain from sharing certain manthras (you know what I meant) which are dangerous, if someone try them.
Please keep on writing
God bless
സാധാരണ സിനിമയിലെ climax പോലെ ആണെന്ന് കരുതി bt താങ്കൾ അത് തിരുത്തി ഓരോ ആസ്വാദകനും കരുതിയ പോലെ ഉള്ള ഒരു പ്രേത കഥ
Thank you ?
super! Thank you very much for this wonderful story!