യക്ഷയാമം (ഹൊറർ) – 16 19

ഇല്ല..! ബ്രഹ്മപുരത്ത്‌ ഇനിയിരു ദുർമരണം സംഭവിക്കാൻ പാടില്ല.
ഒരാളുടെ ജീവനൊടുക്കാൻ ഒരാത്മാവിനോ മനുഷ്യനോ അധികാരമില്ല.
കാലഭൈരവന്റെ തീരുമാനം മാത്രമാണത്. അതിന് വിഘ്‌നം വരുത്താൻ ഒരിക്കലും ഞാൻ അനുവദിക്കില്ല

തിരുമേനി ഗൗരിയുടെ കൈയ്യും പിടിച്ച് കീഴ്ശ്ശേരിയിലേക്ക് നടന്നു.

ബാംഗ്ലൂരിൽ നിന്ന് തിരിച്ചയാത്രയിൽ കുറ്റിപ്പുറത്തെ സ്റ്റോപ്പിൽ വച്ചുകണ്ട അയാൾ ഒരാത്മാവായിരുനെന്ന് ഉൾകൊള്ളാൻ ഗൗരി നന്നേപാടുപെട്ടു.
ആനിമിഷം മുതൽ സച്ചിദാനന്ദൻ എന്ന പേരുകേൾക്കുമ്പോൾതന്നെ അറിയത്തൊരു ഭയം ഗൗരിയുടെ ഉള്ളിൽ മുളപൊട്ടിയിരുന്നു.

മാർത്താണ്ഡന്റെ നിർദ്ദേശപ്രകാരം അനി ഗൗരിയെ വശീകരിക്കാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ട് 2 ദിവസം പിന്നിട്ടിരുന്നു.
മൂന്നാം ദിവസം അയാൾ അമ്പലക്കുളത്തിൽ മുങ്ങിനിവർന്നു. ഒപ്പം ഗായത്രിമന്ത്രവും ജപിച്ച് ശരീരം ശുദ്ധിവരുത്തി.

“ഓം ഭൂര്ഭുവസ്സുവഃ
തഥ്സ’വിതുര്വരേ’ണ്യം
ഭര്ഗോ’ ദേവസ്യ’ ധീമഹി |
ധിയോ യോ നഃ’ പ്രചോദയാ’ത് ||”

മൂന്നുതവണ മുങ്ങിനിവർന്ന് സ്നാനത്തോടൊപ്പം
ഗൗരിയെ മനസിൽ സങ്കൽപ്പിച്ച്
സാമവേദത്തിലെ കാമദേവമന്ത്രം 7 തവണ ഉരുവിടാൻ തുടങ്ങി.

“നമോ ഭഗവദേ കാമ ദേവായ ശ്രീ
സർവ്വ ജന പ്രിയായ
സർവ്വ ജന സംമോഹനായ
ജ്യോല ജ്യോല പ്രജ്യോല പ്രജ്യോല….”

അതേസമയം കീഴ്ശ്ശേരി മനയിൽ അമ്മുവിനൊപ്പം ഉറങ്ങുകയായിരുന്ന ഗൗരിയുടെ സ്വപ്നത്തിലേക്ക് നിറപുഞ്ചിരിതൂക്കി അനി കടന്നുവന്നു.

സീതയെ വശീകരിച്ചപോലെ…

തുടരും…