യക്ഷയാമം (ഹൊറർ) – 16 19

“അപ്പൊ, ഞാനിത്രയും നേരം സംസാരിച്ച സച്ചിമാഷ്.. അതാരായിരുന്നു മുത്തശ്ശാ.. ”
ഭയത്തോടെ ഗൗരി ചോദിച്ചു.

ശങ്കരൻതിരുമേനി അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

“ന്തിനാ ഭയക്കുന്നെ നിന്നെത്തേടി വന്നതാ അവൻ, ബാംഗ്ലൂരിൽ വച്ച് ഒരു കറുത്ത രൂപത്തെകണ്ടുയെന്ന് നീ പറഞ്ഞില്ലേ അത് സച്ചിദാനന്ദന്റെ ആത്മാവാണ്.
മാർത്താണ്ഡന്റെ ഭവനത്തിൽ തലക്ക് ക്ഷതമേറ്റ് കിടക്കുകയായിരുന്നു സച്ചിദാനന്ദൻ.
രക്തം വാർന്ന് ജീവൻ നഷ്ട്ടപ്പെട്ടായിരുന്നു മരണം സംഭവിച്ചത്.

നീ മനയിൽനിന്ന് ഇറങ്ങിപോകും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.
പക്ഷെ ഉള്ളിൽ ഒരു നേർത്ത ഭയവും. പ്രതികാരം ചെയ്യാൻ സച്ചിദാനന്ദൻ നിന്നെ ഉപയോഗപ്പെടുത്തുമോയെന്ന്. അതില്ലാതിരിക്കാൻ വേണ്ടിയാണ് ഞാൻ നിനക്ക് രക്ഷകെട്ടിതന്നത്. പക്ഷെ നിന്നിലൂടെ അയാൾക്ക് എന്തോ നേടിയെടുക്കാനുണ്ട്.
അതുകൊണ്ടാണ് വിടാതെ നിന്നെ പിന്തുടരുന്നത്.”

തിരുമേനി സംസാരിക്കുന്നുണ്ടെങ്കിലും ഗൗരി സച്ചിദാനന്ദനെ അടക്കം ചെയ്ത മണ്ണിലേക്ക് നോക്കിനിൽക്കുകയായിരുന്നു.
മറവ് ചെയ്ത സ്ഥലത്ത് ചെറിയ പുൽച്ചെടികൾ മുളച്ചുപൊന്തിയിരുന്നു

“അല്ല… കൊന്നതാ മാഷിനെ, ”
വിറക്കുന്ന ഗൗരിയുടെ ചുണ്ടുകൾ അവളറിയാതെ പറഞ്ഞു.

“ങേ,.. എന്താ പറഞ്ഞേ..”
തിരുമേനി ഗൗരിയുടെ കണ്ണുകളിലേക്ക് നോക്കി.

“സീതയെ രക്ഷിക്കാൻ വേണ്ടി മാർത്താണ്ഡന്റെ അരികിലേക്ക് പോയതായിരുന്നു.
അവിടെവച്ച് ഗോപി മാഷിന്റെ ശിരസിലേക്ക് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ക്ഷതമേല്പിച്ചു.”

ഗൗരിയുടെ വാക്കുകൾ കേട്ട ശങ്കരൻതിരുമേനി അമ്പരന്നു നിന്നു.

“അപ്പോൾ ഗോപിയുടെ മരണം
സീതമുഖേനയല്ല മറിച്ച്…