യക്ഷയാമം (ഹൊറർ) – 16 19

“മുത്തശ്ശാ, ”

“മ്, നിയെന്താ ഇവിടെ, നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഒറ്റക്ക് ഇവിടെ ഇങ്ങനെ ഇറങ്ങിനടക്കരുതെന്ന്..”

ഗൗരിയുടെ നെറുകയിൽ തലോടികൊണ്ട് തിരുമേനി ചോദിച്ചു.

“സച്ചിമാഷ്….,”
സങ്കടം സഹിക്കവയ്യാതെ അവൾ തെങ്ങിക്കരഞ്ഞു.

“ഏത്, സച്ചിമാഷ്..?”
തിരുമേനി വീണ്ടും ചോദിച്ചു.

“ദേ..”
അവൾ സച്ചിദാനന്ദൻ നിന്ന സ്ഥലത്തേക്ക് വിരൽ ചൂണ്ടി.

ഗൗരി വിരൽചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ തിരുമേനിക്ക് ഒന്നുംതന്നെ ദർശിക്കാൻ കഴിഞ്ഞില്ല.

“ദേ, ഇവിടെ ഇത്രനേരം എന്നോട് സംസാരിച്ചിരിക്കുകയായിരുന്നു.”
മിഴിനീർക്കണങ്ങൾ തുടച്ച് അവൾ പറഞ്ഞു.

“ഏതു സച്ചിമാഷിനെ മോള് കണ്ടത്.?”
തിരുമേനി വീണ്ടും ചോദിച്ചു.

“സീത, സീതയെ കല്യാണംകഴിക്കാൻ നിശ്ചയിച്ച സച്ചിദാനന്ദൻ.”

“നീ കണ്ടോ അയാളെ?.”

“ഉവ്വ് മുത്തശ്ശാ, ഞാൻ കണ്ടു സംസാരിച്ചതാ.”

“എന്നാ ന്റെ കൂടെ വാര്യാ..”
തിരുമേനി ഗൗരിയെയും കൂട്ടി തിരിച്ചുനടന്നു.

ബ്രഹ്മപുരം ക്ഷേത്രത്തിന്റെ പിന്നിലൂടെയുള്ള ചെറിയ ഇടവഴി പിന്നിട്ട്
ഒരു പാടവരമ്പിന്റെ അറ്റത്ത്‌ചെന്നുനിന്നു.

മറുകരയിൽ ചെറിയൊരു ഓടുമേഞ്ഞ വീട് തിരുമേനി വിരൽചൂടി കാണിച്ചുകൊടുത്തു.

“മോള് പറഞ്ഞ സച്ചിദാനന്ദന്റെ വീടാണ് ആ കാണുന്നത്. വാ..”

തിരുമേനി പാടവരമ്പിലൂടെ വളരെവേഗത്തിൽ ഗൗരിയുടെ കൈയ്യും പിടിച്ചുനടന്നു.