യക്ഷയാമം (ഹൊറർ) – 16 19

മഹായാമംതുടങ്ങിയ അടുത്ത നിമിഷം അവൾ കിടക്കയിൽനിന്നുമെഴുന്നേറ്റ്
ഒരുബക്കറ്റ് വെള്ളം തലവഴിയൊഴിച്ചു.
എന്നിട്ട് ഈറനോടെ അന്ധകാരം നിറഞ്ഞവഴിയിലൂടെ നടന്നു.
അവളെ പിന്തുടർന്ന് ഞാനും പോയി.
ചെറിയ ഇടവഴിതാണ്ടി അല്പദൂരം നടന്ന് അവസാനം എത്തിപ്പെട്ടത് ഒരു ഓടുമേഞ്ഞ വീട്ടിലായിരുന്നു.
ഉമ്മറത്തെത്തിയപ്പോൾ കതക് താനെതുറന്നു. ഒട്ടും ഭയമില്ലാതെ അവൾ നേരെചന്നുകയറി.
ഞാൻ അകത്തേക്ക് കയറാൻ നിൽക്കുമ്പോഴേക്കും കതക് എനിക്കു മുന്നിൽ കൊട്ടിയടച്ചു.

ആ വീടിന്റെ ചുറ്റിലും ഞാൻ ഓടിനടന്നു. പക്ഷെ അകത്തേക്ക് കടക്കുവാൻ കഴിഞ്ഞില്ല.
പക്ഷെ അടഞ്ഞുകിടക്കുന്ന ജാലകപ്പൊളി ഞാൻകുത്തിതുറന്നു.
ഇടനാഴികയോട് ചരിയുള്ള മുറിക്കുളിലേക്ക് അവൾ നടന്നുകയറി.
ശേഷം ആമുറിയുടെ നിലത്തു പതിഞ്ഞുകിടക്കുന്ന രഹസ്യ അറയുടെ വാതിൽ അവൾ പതിയെത്തുറന്ന് താഴേക്ക് ഇറങ്ങിപ്പോകുന്നത് ജാലകത്തിലൂടെ ഞാൻ കണ്ടു.

ശേഷം വീടിന്റെ അടുക്കള വാതിൽ ഞാൻ ചവിട്ടിതുറന്നതും ഒരാൾ എന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി.
പിടഞ്ഞെഴുന്നേറ്റ ഞാൻ അയാളെ സൂക്ഷിച്ചു നോക്കി.
അനിയായിരുന്നു അത്.
പക്ഷെ എന്റെ നെഞ്ചിലേക്ക് പതിച്ച കാലുകളുടെ ഉടമസ്ഥൻ അനിയുടെ പിന്നിൽ മറഞ്ഞുനിൽക്കുന്ന ഗോപിയായിരുന്നു.
ബ്രഹ്മപുരം അമ്പലത്തിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ചുതരുന്ന ഗോപി.

അകത്തുപൂജനടക്കുന്നത് കാരണം പോകാൻ പറ്റില്ലയെന്നുപറഞ്ഞ് എന്നെ വഴിയിൽ തടഞ്ഞു.
പിന്നെ അവിടെ നടന്നത് ഒരു സംഘട്ടനമായിരുന്നു.
രണ്ടുപേരുടെയും ശക്തിക്കുമുന്പിൽ പിടിച്ചുനിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.

അതിനിടയിൽ അനി പഴയ കണക്കുകൾ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് എന്നോട് തീർത്തു.