“മ്, വിശ്വസിക്കണം, ഇത്തരം കർമ്മങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.”
“സീതക്ക് എന്തുസംഭവിച്ചു.”
പെട്ടന്ന് സച്ചിദാനന്ദന്റെ മുഖം ഗദ്ഗദംകൊണ്ടുവാടിപോകുന്നത് ഗൗരിക്ക് കാണാൻ കഴിഞ്ഞു.
“7 തവണയാണ് ആ നീചൻ സീതയെവച്ച് ഷോഡസപൂജ ചെയ്തത്.
രാത്രിയുടെ മഹായാമത്തിൽ തുടങ്ങുന്നപൂജ ബ്രഹ്മയാമത്തിന് മുൻപേ അവസാനിപ്പിച്ചിരിക്കും കാരണം രാത്രിയുടെ മഹായമം എന്നുപറയുന്നത് ദുഷ്ട്ട ശക്തികളുടെ സമയമാണ് 12 മണിമുതൽ മൂന്നരവരെ. മൂന്നരകഴിഞ്ഞാൽ ബ്രഹ്മയാമം തുടങ്ങും. അതായത് ഈശ്വരന്റെ സമയം.
ബ്രഹ്മയാമം തുടങ്ങിക്കഴിഞ്ഞിട്ടും പൂജ അവസാനിച്ചില്ലങ്കിൽ ആ കർമ്മത്തിന് ഫലമുണ്ടാകാതെ പോകും.
അന്ന് അനി പറഞ്ഞിരുന്നു എട്ടാമത്തെ പൂജക്കുള്ള ഒരുക്കങ്ങൾ അടുത്ത അമാവാസിയിലെ മഹായാമത്തിൽ തുടങ്ങുമെന്ന്
മൂന്നാമത്തെ പൂജകഴിഞ്ഞപ്പോൾതന്നെ ബോധമണ്ഡലംമറഞ്ഞ സീതയുടെ മനസ് പൂർണ്ണമായും മാർത്താണ്ഡന്റെ കൈകളിലായിരുന്നു.
പൂജക്ക് സമയമാകുമ്പോൾ ഈറനോടെ അവൾതന്നെ സ്വയം എഴുന്നേറ്റ് അയാളുടെ അരികിലേക്കുപോകും.പക്ഷെ ഇതൊന്നും അവൾ അറിയുന്നുണ്ടാകില്ല.”
മർത്താണ്ഡനെ വകവരുത്താനുള്ള ദേഷ്യം
ഗൗരിയുടെ മുഖത്ത് പടരുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു
“സീതക്ക് എന്തുസംഭവിച്ചു. അതുപറ..”
പല്ലുകൾ കൂട്ടിക്കടിച്ച് ഗൗരി ചോദിച്ചു.
“സ്വയം തിരിച്ചറിയുന്ന നിമിഷം അവൾ ആത്മഹത്യ ചെയ്യും. ഇല്ലങ്കിൽ, ഉപയോഗം കഴിഞ്ഞ്….”
“ഉപയോഗം കഴിഞ്ഞ്..”
ഗൗരി അയാളുടെ മുഖത്തേക്ക് നോക്കി.
“അവളുടെ ശരീരം ആവശ്യമുള്ളവർക്ക് കൊടുക്കും ഇല്ലങ്കിൽ മൂർത്തികൾക്ക് ബലികൊടുക്കും.”
ഇരുപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അവൾപറഞ്ഞു.
“നോ… നോ……….. ഇല്ല, ”
“മാഷേ…അന്ന്, അനിയേട്ടൻ പറഞ്ഞ ആ ദിവസം അന്നെന്ത് സംഭവിച്ചു.”
“അമ്മയുടെ നിർദ്ദേശപ്രകാരം ഞാൻ ആ രാത്രി സീതക്കുവേണ്ടി കാവലിരുന്നു.