Yakshayamam Part 16 by Vinu Vineesh
Previous Parts
“അതെന്തുപൂജ, പൂജകഴിഞ്ഞപ്പോൾ സീതക്കെന്ത് സംഭവിച്ചു.?
ചോദ്യത്തിനു പുറമെ മറുചോദ്യങ്ങളുമായി ഗൗരി അറിയാനുള്ള ആകാംക്ഷയിൽ വീണ്ടും ചോദിച്ചു.
“ഷോഡസ പൂജ”
ഇടറിയസ്വരത്തിൽ സച്ചിദാനന്ദൻ പറഞ്ഞു
“ഷോഡസപൂജ ?..”
സംശയത്തോടെ അവൾ വീണ്ടും ചോദിച്ചു.
“ആഭിചാരകർമ്മങ്ങളിൽ വച്ച് ഏറ്റവും മോശപ്പെട്ട, അഴുക്കായ ഒരുപൂജയാണ് ‘ഷോഡസപൂജ’ ഏത് മന്ത്രികനും ചെയ്യാൻ അറക്കുന്നകർമ്മം. അതുചെയ്‌തുകഴിഞ്ഞാൽ ഭാവിയിൽ ഈശ്വരന്റെ ഇടപെടൽ മൂലം മൃത്യു വരിക്കേണ്ടിവരുമെന്ന് പൂർണ്ണ നിശ്ചയമാണ്.
“അല്ല മാഷേ, അപ്പൊ സീതയെ ആ പൂജചെയ്യാനാണോ കൊണ്ടുപോയത്.?”
“അതെ, ”
“മാഷ് കണ്ടിട്ടുണ്ടോ, എങ്ങനാ ആ പൂജചെയ്യുന്നത്.
അതുചെയ്തുകഴിഞ്ഞപ്പോ സീതക്ക് ന്തേലും സംഭവിച്ചോ?..”
“മ്, ആഭിചാരകർമ്മങ്ങൾക്ക് വേണ്ടി നിയോഗിക്കപ്പെട്ട കന്യകയുടെ,
കന്യകയെന്നുവച്ചാൽ എല്ലാംകൊണ്ടും തികഞ്ഞവൾ. അവളെ നഗ്നയായിരുത്തി അവളുടെ ശുക്ലം ലൈംഗികബന്ധത്തിലൂടെയല്ലാതെ മന്ത്രത്തിന്റെ ശക്തിയാൽ പുറത്തുകൊണ്ടുവന്ന് അതു തന്റെമുൻപിലുള്ള ഹോമകുണ്ഡത്തിലെ അഗ്നിയിലേക്ക് മന്ത്രങ്ങൾ ജപിച്ചുകൊണ്ട് അർപ്പിക്കുന്നു.
ഞാൻ നേരത്തെ പറഞ്ഞില്ലേ.
ആരാണോ ഈ കർമ്മംചെയ്യുന്നത് അയാൾക്ക് അയാളുടെ ഉപാസനാ മൂർത്തികളിൽനിന്നും പൂർവ്വാധികം ശക്തി പ്രതിദാനംചെയ്യും. ഈ കർമത്തിലൂടെ അയാളാകും എല്ലാംകൊണ്ടും ശക്തൻ.
കൂടാതെ തന്റെ ശത്രുവിനെ ജന്മജന്മാന്തരം വെന്തുവെണ്ണീറാക്കാനും കഴിയും.”
എല്ലാംകേട്ട ഗൗരി അമ്പരന്നിരുന്നു.
“ഇതൊക്കെ ഉള്ളതാണോ?
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല്യാ മാഷേ,”