യക്ഷയാമം (ഹൊറർ) – 15 73

5 ദിവസങ്ങൾക്കുശേഷം പിറന്ന പുലരിയിൽ ഗൗരി അടുക്കളവാതിലിലൂടെ ആരും കാണാതെ
അപ്പൂപ്പൻക്കാവിലേക്ക് സച്ചിദാനന്ദനെ കാണാൻ പോയി.

പതിവുപോലെ പാറക്കെട്ടിനു മുകളിലിരുന്ന് അയാൾ പുസ്തകം വായിക്കുകയായിരുന്നു.

“മാഷേ…”

ഗൗരി അകലെനിന്ന് നീട്ടിവിളിച്ചു.

പാറക്കെട്ടിനു മുകളിലിരുന്നയാൾ കൈവീശി കാണിച്ചു.

ഗൗരി ഓടിക്കിതച്ചുകൊണ്ട് സച്ചിദാനന്ദന്റെ അടുത്തുവന്നുനിന്നു.

“ഹോ, മാഷിനെ കാണാൻപറ്റൊന്ന് സംശയമുണ്ടായിരുന്നു.
എന്റമ്മോ, എന്തൊരു കിതപ്പാ… വയ്യ…”

അയാളുടെ അടുത്തേക്ക് ഗൗരി ചേർന്നിരുന്നു.

“എന്തേ ഇങ്ങനെ ഓടിക്കിതച്ചുവരാൻ ?..”

കൈയിലെ പുസ്തകം മടക്കിവച്ചുകൊണ്ട് സച്ചിദാനന്ദൻ ചോദിച്ചു.

“ഹാ നല്ലയാളാ,
അന്ന് അനിയേട്ടനെ കാണാൻ പോയിട്ട് എന്തുസംഭവിച്ചെന്ന് പറഞ്ഞില്ല്യ..
അതറിയാൻ വേണ്ടിവന്നതാ ഞാൻ..”

“ഓ, അപ്പൊ താൻ വിടാനുദ്ദേശിക്കുന്നില്ല്യാ അല്ലെ. ഇത്രേം ദിവസം എവിടയിരുന്നു ?..
കാണാണ്ടായപ്പോൾ ഞാൻ കരുതി ബാംഗ്ളൂർക്ക് പോയിയെന്ന്.”

“ഏയ്‌ കുറച്ചു തിരക്കായിരുന്നു. അതാ വരാൻ പറ്റാഞ്ഞേ.
പക്ഷെ ഇനിയെനിക്ക് അറിഞ്ഞേപറ്റു.”

“പറയാം”
സച്ചിദാനന്ദൻ തോളിൽക്കിടക്കുന്ന തുണിസഞ്ചിയെടുത്ത്‌ മടക്കിവച്ച പുസ്‌തകം ഭദ്രമായി അടുക്കിവച്ചു.

“അന്ന് ഞാൻ അനിയെ ഗന്ധർവ്വക്ഷേത്രത്തിൽ വച്ചുകണ്ടു.

2 Comments

  1. അടുത്ത ഭാഗതിനായി കാത്തിരിയ്ക്കുന്നു.

    ക്ഷമിയ്ക്കണം കൗതുകം ലേശം കൂടുതലാ……?

  2. interesting…. Keep writing…

Comments are closed.