യക്ഷയാമം (ഹൊറർ) – 15 73

കുറച്ചുകഴിഞ്ഞപ്പോൾ അംബികചിറ്റ വന്ന്‌ അവളെയുംകൂട്ടി അടുക്കളയോട് ചാരിയുള്ള ഒരു മുറിയിലേക്കുകൊണ്ടുപോയി.

“ഈ മുറിയിലാണ് പുറത്തായവരെ 7 ദിവസം പാർപ്പിക്കുക.
പഴയകാലംമുതലേ ഇങ്ങനെയാണ്. അന്ന് മനയിൽ ഒരുപാടുപേരുണ്ടായിരുന്നു.ചിലപ്പോൾ മൂന്നോ നാലോ പേരുണ്ടാകും എപ്പോഴും ഈ മുറിയിൽ. ആ, പിന്നെ പുറത്തിറങ്ങി നടക്കരുത് കേട്ടോ.
ഇപ്പുറത്ത് ഞാനുണ്ട് ന്തെലും ആവശ്യം ണ്ട് ച്ചാ വിളിക്ക്യാ”

അംബിക ചിറ്റ വാതിലടച്ചു.

കാഞ്ഞിരത്തിൽ പണിപഴിപ്പിച്ച ഐകട്ടിലിന്റെ പുറത്ത് പുല്ലുകൊണ്ട് നിർമ്മിച്ച പായയും ഒരു തലയണയും ഉണ്ടായിരുന്നു.
ജാലകത്തിനോട് ചരിയുള്ള കസേരയിൽ ഗൗരി പതിയെ ഇരുന്ന് ഇടതുകൈകൊണ്ട് നെറ്റിയെ തലോടി.

അപ്പോഴേക്കും അമ്മുകുറച്ചു പുസ്തകങ്ങളുമായി വന്നു.
മേശപ്പുറത്ത് വച്ച പുസ്തകകെട്ടുകൾ അവളെനോക്കി പുഞ്ചിരിപൊഴിച്ചെങ്കിലും.
മനസുമുഴുവൻ സീതക്ക് എന്തുസംഭവിച്ചു എന്നായിരുന്നു.

ജാലകപ്പൊളി തുറന്നിട്ടയുടനെ അകത്തേക്ക് തെക്കൻകാറ്റ് ഒഴുകിയെത്തി.
ചുമരിൽ തൂക്കിയ കലണ്ടർ കാറ്റിന്റെ വരവോടെ ചെറിയ ശബ്ദത്തിൽ ഗൗരിയെ മാടിവിളിച്ചു. കസേരയിൽ നിന്നവൾ എഴുന്നേറ്റ് കലണ്ടറിലേക്കുകണ്ണോടിച്ചു.

“ഇനിയിപ്പോ ഏഴുദിവസം കഴിയേണ്ടേ,
അതുകഴിഞ്ഞാൽ പിന്നെ അടുത്തത് അമാവാസി.
അതുകഴിഞ്ഞാൽ അമ്പലത്തിലെ പ്രതിഷ്ഠാദിനം. അതിനിടക്ക് സച്ചിമാഷ് മുങ്ങോ ന്നാ ന്റെ സംശയം.
സീതയെക്കുറിച്ച് ഇനി വല്ലതും അറിയാനുണ്ടെകിൽ അതു സച്ചിമാഷിനെ കൈയ്യിൽനിന്നുതന്നെകിട്ടണം. ഇവിടെയിരുന്നാൽ ഒന്നും നടക്കില്ല. 5 ദിവസം കഴിഞ്ഞിട്ട് സച്ചിമാഷിനെ ഒന്നൂടെ കാണാൻ പോണം.”

ഗൗരി സ്വയം പറഞ്ഞ് അമ്മുക്കൊണ്ടുവന്ന പുസ്തകമെടുത്ത്‌ മറിച്ചുനോക്കി.

2 Comments

  1. അടുത്ത ഭാഗതിനായി കാത്തിരിയ്ക്കുന്നു.

    ക്ഷമിയ്ക്കണം കൗതുകം ലേശം കൂടുതലാ……?

  2. interesting…. Keep writing…

Comments are closed.