യക്ഷയാമം (ഹൊറർ) – 15 73

“ഉവ്വ് തിരുമേനി, മനസിലായി.”

അദ്ദേഹം ചാരുകസേരയിൽനിന്നെഴുന്നേറ്റ്
ചവിട്ടുപടികളിറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു.
തിരിഞ്ഞ് മനയുടെമുകളിലേക്കുനോക്കിയ അദ്ദേഹം ഒന്നുപുഞ്ചിരിപൊഴിച്ചു.

ഭീകര രൂപത്തിൽ കാർമേഘം എന്തോ അടയാളം തിരുമേനിക്ക് കാണിച്ചുകൊടുത്തു.

ഉച്ചക്കുള്ള ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഗൗരിക്ക് കലശമായ വയറുവേദന അനുഭവപ്പെട്ടത്‌.

ഭക്ഷണം പകുതികഴിച്ചിട്ട് അവൾ കസേരയിൽനിന്നുമെഴുന്നേറ്റു.

“കഴിക്കുന്നില്ലേ ഗൗര്യേച്ചി ?..”
മുരിങ്ങാകായ വായിൽവച്ച് കടിച്ചുവലിക്കുന്നതിനിടയിൽ അമ്മുചോദിച്ചു.

“ഏയ്‌,മതി അടിവയർ കൊളത്തിപ്പിടിക്കുന്നു.”

കൈകഴുകി അവൾ മുറിയിലേക്കുപോയി.
പിന്നാലെ അമ്മുവും ചെന്നു.

കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്ന ഗൗരിയെ അമ്മു പതിയെ വിളിച്ചു.

“ഗൗര്യേച്ചി, എന്താ പറ്റിയെ..”

“ഏയ്‌, കുഴപ്പൊന്നുല്ല്യാമ്മു. പീരിയേഡ്‌സ്ന്റെയാ.”

“ഞാൻ ചിറ്റേവിളിക്കാം.”

അമ്മു തിരിഞ്ഞുനടന്നയുടനെ ഗൗരി പിന്നിൽനിന്നും വിളിച്ചു.

“അമ്മൂ, ഈ രക്ഷയൊന്ന് ഊരിത്താ, എന്നിട്ട് പട്ടിൽ പൊതിഞ്ഞ് പൂജാമുറിയിൽകൊണ്ടുവെക്ക്.

ഗൗരിയുടെ വലതുകൈയിൽ കെട്ടിയരക്ഷ
അമ്മു പതിയെ ഊരിയെടുത്തതും വലിയ ശബ്ദത്തിൽ കിഴക്കേ ജാകലപ്പൊളി വന്നടഞ്ഞുതും ഒരുമിച്ചായിരുന്നു.
പക്ഷെ പെട്ടന്ന് തന്നെ അതുതുറക്കുകയും ചെയ്തു.

2 Comments

  1. അടുത്ത ഭാഗതിനായി കാത്തിരിയ്ക്കുന്നു.

    ക്ഷമിയ്ക്കണം കൗതുകം ലേശം കൂടുതലാ……?

  2. interesting…. Keep writing…

Comments are closed.