“എന്താ അമ്മു ഒരു ഭയം..”
മനസറിഞ്ഞപോലെയുള്ള തിരുമേനിയുടെ ചോദ്യം അമ്മുവിനെ കൂടുതൽ അസ്വസ്ഥയാക്കി.
“ഏയ്, ഒന്നുല്ല്യാ തിരുമേനി, ഞങ്ങൾ തെക്കേടത്ത് വരെ പോയിവന്നു. അതാ..”
അദ്ദേഹത്തിന്റെ മുഖത്തേക്കുനോക്കാതെ
അമ്മുപറഞ്ഞു.
“മ്, ഞാനറിഞ്ഞു. സീത…
ബന്ധനത്തിൽ നിന്നും രക്ഷപെട്ടിട്ടുണ്ടെകിൽ അവളുടെ ലക്ഷ്യം നിറവേറ്റിയെ മടങ്ങൂയിനി.
ഇത്രേടം വരെ വന്നപ്പോൾ ഒന്നുകാണാം എന്നുകരുതി. അതാ വന്നേ
പിന്നെ ഗണേശന്റെ മോളെ ഞാനാദ്യായിട്ടാ കാണുന്നതെയ് വല്ല്യകുട്ട്യായി. കാലം പോയപോക്കെ.”
ദീർഘശ്വാസമെടുത്ത് തിരുമേനി കസേരയിൽ നിവർന്നുകിടന്നു.
“മ്…പൊയ്കൊള്ളൂ”
അദ്ദേഹം പതിയെ തന്റെ മിഴികളടച്ചു.
“മോളൊന്നുനിൽക്ക..”
തിരിഞ്ഞുനടന്ന ഗൗരിയെ തിരുമേനി വീണ്ടും വിളിച്ചു.
“ആ കൈയ്യൊന്നു നീട്ടൂ ”
ഗൗരിയുടെ വലത്തെകൈയ്യിൽ കെട്ടിയ രക്ഷയെ അദ്ദേഹം. സൂക്ഷ്മമായി നോക്കി.
“ഇത് ശങ്കരൻ കെട്ടിയതാണോ കുട്ട്യേ ”
“അതെ..”
“മ്, അടുത്തെത്തിയിരിക്കുന്നു. വൈകാതെ അറിയാൻ കഴിയും.”
എന്നിട്ട് അദ്ദേഹം അവളുടെ വലതുകൈയിലെ ചെറുവിരലിന്റെതലപ്പിനെ തന്റെ തള്ളവിരലും, മോതിരവിരലും കൊണ്ട് അമർത്തിപിടിച്ചു.
വൈദ്യുതി പ്രവഹിക്കുന്നപോലെയുള്ള ഒരു ഊർജ്ജം ഗൗരിയുടെ ശരീരത്തിലേക്ക് കടന്നു.
ഉള്ളൊന്നുകുടഞ്ഞ ഗൗരിയുടെ രോമങ്ങൾ കോരിത്തരിച്ചു.
അടുത്ത ഭാഗതിനായി കാത്തിരിയ്ക്കുന്നു.
ക്ഷമിയ്ക്കണം കൗതുകം ലേശം കൂടുതലാ……?
interesting…. Keep writing…