യക്ഷയാമം (ഹൊറർ) – 15 73

“അതിന് സീതയും ഇയ്യാളും തമ്മിൽ എന്തു ബന്ധം.”

“അതെനിക്ക് അറിയില്യാ. പക്ഷെ സീതയെ സ്വാതന്ത്രമാക്കിയത് നമ്മളാണെന്നെങ്ങാനും മുത്തശ്ശനറിഞ്ഞാൽ പിന്നെ, ജീവനുണ്ടാകില്ല ശരീരത്തിൽ.”

അമ്മുവിന്റെ ഹൃദയസ്പന്ദനം വർദ്ധിക്കുന്നത് ഗൗരി അറിയുന്നുണ്ടായിരുന്നു.

ഗൗരി അവളെയും കൊണ്ട് മനയിലേക്ക് നടന്നു.

മഴവെള്ളം കെട്ടികിടക്കുന്ന മുറ്റത്ത്
തിരുമേനിയുടെ അംബാസിഡർകാറിനൊപ്പം പഴയമോഡൽ നീലകളർ മെഴ്‌സിഡസ് ബെൻസ് കടക്കുന്നതുകണ്ട ഗൗരി അമ്മുവിന്റെ മുഖത്തേക്കുനോക്കി.

“ചന്ദനക്കാവ് കൃഷ്ണമൂർത്തിതിരുമേനി.”
ഇടറിയ ശബ്ദത്തിൽ അമ്മു പറഞ്ഞു.

“ഗൗര്യേച്ചി, ഉറപ്പായും നമ്മളാണ് അവളെ സ്വാതന്ത്രമാക്കിയതെന്ന് തിരുമേനിക്ക് മനസിലാകും.”

കൃഷ്ണമൂർത്തിതിരുമേനിയുടെ കാറിന്റെ ഡ്രൈവറാണെന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ഉമ്മറത്തെ തിണ്ണയിൽതന്നെ ഇരിക്കുന്നുണ്ടായിരുന്നു.

മനയുടെ പിന്നാമ്പുറത്ത് സ്ഥിതിചെയ്യുന്ന കുളിമുറിയിൽ ചെന്ന് രണ്ടുപേരും കുളിച്ച് ശുദ്ധിയായി.
ശേഷം അകത്തേക്ക് കയറിയ അവരോട് ചിറ്റപറഞ്ഞു.

“നിങ്ങളെ തിരുമേനി അന്വേഷിക്കുന്നു. ഒന്ന് അത്രേടം വരെ ചെല്ലൂ.”

ശങ്കരൻതിരുമേനിയുടെ ആളൊഴിഞ്ഞ കസേരയിൽ കൃഷ്ണമൂർത്തിതിരുമേനി ഇരിക്കുന്നുണ്ടായിരുന്നു.

“നമസ്ക്കാരം തിരുമേനി.”
കൈകൾകൂപ്പികൊണ്ട് അവർ രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു.

“മ് , നമസ്കാരം.”

വായിൽ ഊറിവന്ന മുറുക്കാൻ വെള്ളം അദ്ദേഹം അടുത്തുള്ള കോളാമ്പിയിലേക്ക് നീട്ടിപതുപ്പികൊണ്ട് ചോദിച്ചു.

“ഗണേശന്റെ മോളാ ല്ലേ..”

“അച്ഛൻ, വന്നില്ല്യേ..”

“ഇല്ല്യാ പ്രതിഷ്ഠാദിനത്തിന് എത്തുമെന്ന് പറഞ്ഞിട്ടുണ്ട്.”

2 Comments

  1. അടുത്ത ഭാഗതിനായി കാത്തിരിയ്ക്കുന്നു.

    ക്ഷമിയ്ക്കണം കൗതുകം ലേശം കൂടുതലാ……?

  2. interesting…. Keep writing…

Comments are closed.