യക്ഷയാമം (ഹൊറർ) – 15 73

“ആര് അനിയേട്ടനൊ..”
ആകാംഷയോടെ അവൾ ചോദിച്ചു.

“ഏയ്‌,അല്ല. അയാൾക്ക് പൂജക്ക് സഹായങ്ങൾ ചെയ്തുകൊടുക്കുന്ന ഗോപി.
പക്ഷെ, കുറെയായിട്ട് അയാൾ ആ പണിക്കൊന്നും പോവാത്തതായിരുന്നു. ഇതിപ്പോ പെട്ടന്ന് ഒരു ദുർമരണമായിപ്പോയി

“മ്,…”

“അമ്മു അങ്ങോട്ട് പോയതാ.. അച്ഛന്റെ ബന്ധനം ഭേദിച്ച് സീത പുറത്തുവന്നൂയെന്ന് ഒരു സംസാരമുണ്ട്.
അവൾ പ്രതികാരം തുടങ്ങിക്കാണും.”

ചിറ്റയുടെ വാക്കുകൾ ഗൗരിയുടെ മനസിൽ അല്പംഭയം പുറപ്പെടുവിച്ചു.

“എന്തായാലും വൈകാതെ അവളെ വീണ്ടും തളക്കാനുള്ള ഒരുക്കത്തിലാണ് അച്ഛൻ”

“ഞാനൊന്ന് അത്രേടം വരെ പോയിട്ടുവരാം.”

ചാറിനിൽക്കുന്ന മഴയിലേക്ക് ഗൗരി ചാടിയിറങ്ങി തേക്കടത്തെ കുളത്തിലേക്ക് ശരംവേഗത്തിൽ ഓടി.

കുളത്തിന്റെ ചുറ്റുഭാഗവും പുരുഷാരം നിറഞ്ഞുനിന്നിരുന്നു

ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ അവൾ എത്തിവലിഞ്ഞു നോക്കി.
പായലുകൾകെട്ടിക്കിടക്കുന്ന കുളത്തിൽ വെള്ളമുണ്ടുടുത്ത് ഒരാൾ കമഴ്ന്നു കിടക്കുന്നു.

“ഗൗര്യേച്ചി..”
പിന്നിൽനിന്നും അമ്മുവിളിച്ചപ്പോൾ അവൾ തിരിഞ്ഞുനോക്കി.

“ഇതെപ്പഴ മരിച്ചത് അമ്മു.
ഇങ്ങാനാ സംഭവിച്ചത്.”
ഒറ്റശ്വാസത്തിൽ ഗൗരി ചോദിച്ചു.

“ഗൗര്യേച്ചി, വാ…”
അമ്മു അവളുടെ വലതുകൈതണ്ടയിൽ പിടിച്ചുകൊണ്ട് മനയിലേക്ക് നടന്നു.

“എനിക്ക് പേട്യായാവുന്നു ഗൗരിയേച്ചി.
എല്ലാവരും പറയുന്നു മരിച്ചുപോയ സീത പ്രതികാരം ചെയ്തതാണെന്ന്.”

2 Comments

  1. അടുത്ത ഭാഗതിനായി കാത്തിരിയ്ക്കുന്നു.

    ക്ഷമിയ്ക്കണം കൗതുകം ലേശം കൂടുതലാ……?

  2. interesting…. Keep writing…

Comments are closed.