യക്ഷയാമം (ഹൊറർ) – 15 73

“അല്ല മാഷേ, കന്യകപൂജ ദൈവികമായി ചെയ്യുന്നതല്ല പിന്നെയെന്താ പ്രശ്നം.”
ഇളംങ്കാറ്റിൽ പാറിപ്പറന്ന അവളുടെ മുടിയിഴകൾ ചെവിയോട് ചേർത്തുവച്ചുകൊണ്ട് ചോദിച്ചു.

“മ്, 2 തരം പൂജകളുണ്ട്, അതിലൊന്നാണ് ഇപ്പോൾ താൻ പറഞ്ഞത്. മറ്റൊന്ന് കന്യകയായ, ലക്ഷണമൊത്ത, നല്ല ഭംഗിയുള്ള ശാരീരിക ഘടനയിലൊത്ത പെൺകുട്ടിയെ
ആഭിചാരകർമ്മങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത്.
ദൈവീകമായി കന്യകപൂജ ചെയ്താൽ അതിന് നല്ല ഗുണങ്ങൾ ലഭിക്കും.
പക്ഷെ അധർവ്വവേദത്തിലൂടെ ആഭിചാരകർമ്മങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണെങ്കിൽ; ആരാണോ ഈ കർമ്മംചെയ്യുന്നത് അയാൾക്ക് ഉപാസനാ മൂർത്തികളിൽനിന്നും പൂർവ്വാധികം ശക്തി പ്രതിദാനംചെയ്യും.
കൂടാതെ തന്റെ ശത്രുവിന്റെ ജന്മജന്മാന്തരം വെന്തുവെണ്ണീറാക്കാനും കഴിയും.

“അതെന്തുപൂജ, എങ്ങനെ അതുചെയ്യുന്നത് . പൂജകഴിഞ്ഞപ്പോൾ സീതക്കെന്തു സംഭവിച്ചു.”

ചോദ്യത്തിനു പുറമെ മറുചോദ്യങ്ങളുമായി ഗൗരി അറിയാനുള്ള ആകാംക്ഷയിൽ വീണ്ടും ചോദിച്ചു.

തുടരും…

2 Comments

  1. അടുത്ത ഭാഗതിനായി കാത്തിരിയ്ക്കുന്നു.

    ക്ഷമിയ്ക്കണം കൗതുകം ലേശം കൂടുതലാ……?

  2. interesting…. Keep writing…

Comments are closed.