യക്ഷയാമം (ഹൊറർ) – 15 73

Yakshayamam Part 15 by Vinu Vineesh

Previous Parts

സച്ചിദാനന്ദൻ പറഞ്ഞുനിറുത്തിയതും ഘോരമായ ഇടിയോടുകൂടെ കാർമേഘങ്ങൾ ഇരുണ്ടുകൂടി.
ശക്തമായകാറ്റ് നിലത്തുവീണ കരിയിലകളെ ചുറ്റിയെടുത്ത് പറന്നുയർന്നു
ചുറ്റിലും ഇരുട്ടുകുത്താൻ തുടങ്ങി.

“മഴ, താൻ പൊയ്ക്കോളൂ നമുക്ക് പിന്നെ കാണാം”
അത്രേയും പറഞ്ഞ് സച്ചിദാനന്ദൻ തിരിഞ്ഞു നടന്നു.

“മാഷേ, ഒന്നുനിൽക്കൂ, ബാക്കികൂടെ പറഞ്ഞിട്ട്….”

ഗൗരിയുടെ വാക്കുകളെ വകവക്കാതെ അയാൾ വനത്തിനുള്ളിലേക്ക് ഓടിക്കയറി.

“ശോ, ഇയ്യാളെന്ത് മനുഷ്യനാ, ഇപ്പോഴും സീതക്ക് എന്തു സംഭവിച്ചുയെന്നറിയാൻ കഴിഞ്ഞില്ലല്ലോ.”
നിരാശയോടെ അവൾ ഒരുനിമിഷം അവിടെത്തന്നെ നിന്നു.
വലിയതുള്ളികളായി മഴ മണ്ണിലേക്ക് പെയ്തിറങ്ങി.

നെറുകയിൽ വീണ മഴത്തുള്ളി കവിളിലേക്ക് ഒളിച്ചിറങ്ങുന്നതിന് മുൻപേ അവൾ കൈകൊണ്ട് തുടച്ചു നീക്കിയിട്ട്.
മനയിലേക്ക് വളരെ വേഗത്തിൽ നടന്നു.

“ന്റെ കുട്ട്യേ, ന്തായിത്. പനിപിടികൂലോ ഇങ്ങനെ മഴനനഞ്ഞാൽ.”

അവളെകണ്ട് അംബികചിറ്റ ഉമ്മറത്തെ തിണ്ണയിൽനിന്നുമെഴുനേറ്റുകൊണ്ട് പറഞ്ഞു.

ഉടനെ അകത്തുപോയി തോർത്തുമുണ്ടെടുത്തുകൊണ്ടുവന്ന് ഗൗരിയുടെ നെറുകയിൽ അമർത്തി തുടച്ചു.

“അമ്മുവന്നില്ലേ ചിറ്റേ?.”

“അപ്പൊ ഇയ്യോന്നും അറിഞ്ഞില്ല്യേ, ”

“എന്ത് ?..”
നെറ്റിചുളിച്ചു കൊണ്ട് ഗൗരി ചോദിച്ചു.

“തെക്കേടത്തെ കുളത്തിൽ ഒരു ശവം പൊങ്ങിയിരിക്കിണു.”

“ആരുടെ, ”

“ആ ദുർമന്ത്രവാദി മാർത്താണ്ഡന്റെ ഒരു സഹായി.”

2 Comments

  1. അടുത്ത ഭാഗതിനായി കാത്തിരിയ്ക്കുന്നു.

    ക്ഷമിയ്ക്കണം കൗതുകം ലേശം കൂടുതലാ……?

  2. interesting…. Keep writing…

Comments are closed.