30- 10- 2016.
ഞായർ.
ഇന്നെന്റെ വിവാഹനിശ്ചയമായിരുന്നു.
ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന നിമിഷം.
ഇനിയൊരു പുരുഷന്റെ തണലിൽ ജീവിക്കാൻ പോകുകയാണെന്നസത്യം തിരിച്ചറിഞ്ഞ നിമിഷം.
എന്റെ കൈയ്യിൽ ഒരുവളയും, മോതിരവിരലിൽ മരതകം പതിച്ച ഒരു മോതിരവും മാഷ് ഇട്ടുതന്നു.
കോളേജിലെ കൂട്ടുകാരും സാറുമാരും എല്ലാവരും വന്നിട്ടുണ്ടായിരുന്നു.
ഭക്ഷണം കഴിച്ച് അവരൊക്കെ പിരിഞ്ഞുപോയി.
വൈകാതെ മാഷും, വീട്ടുകാരും യാത്രപറഞ്ഞു ഇറങ്ങി.
ക്ഷീണം കാരണം അല്പനേരം ഒന്നുമയങ്ങി.
ഉടനെ എന്റെ മനസിലേക്ക് അനിയേട്ടന്റെ മുഖം കടന്നുവന്നു.
ഞെട്ടിയെഴുന്നേറ്റഞാൻ അല്പംവെള്ളം കുടിച്ചു.
അയാളെന്തിനെ എന്റെ മനസിലേക്ക് കയറികൂടുന്നെ.
നാളെ മാഷിനെ കണ്ടിട്ട് പറയാം.”
ഗൗരി പുസ്തകം മടക്കി അല്പനേരം കണ്ണുകളടച്ചു പിടിച്ചു.
“ഏറ്റവും കൂടുതൽ വെറുക്കുന്നയാളെ ഇടക്കിടക്ക് ഓർക്കാൻ എന്താ കാരണം.
എന്നിട്ടവൾ സച്ചിമഷിനോട് പറഞ്ഞോ ?”
ഗൗരി അടുത്ത ദിവസത്തെ കുറിപ്പ് തിരഞ്ഞു പക്ഷെ കണ്ടില്ല.പിന്നെ 3
ദിവസത്തിന് ഒന്നുംതന്നെ എഴുതിയിട്ടില്ല.
4- 11-2016
വ്യാഴം.
എനിക്ക് ഭ്രാന്ത് പിടിക്കുന്നു. എന്റെ പ്രാണനായ മാഷിന്റെ മുഖത്തേക്കാൾ കൂടുതൽ അയാളുടെ മുഖമാണ് മനസുമുഴുവനും 2 ദിവസം കഴിഞ്ഞാൽ അമാവാസിയാണ്.