യക്ഷയാമം (ഹൊറർ) – 13 59

അമ്മ മരുന്ന് ഉണ്ടാക്കിത്തന്നു.
അതുകഴിച്ച് അല്പനേരം മുറിയിൽ കിടന്നു.

29-10-2016
ശനി.

എന്നെ ആരോ ബന്ധിച്ചിരിക്കുന്നതായി സ്വപനംകണ്ട ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു.

ഇന്നേക്ക് ഏഴാം നാൾ അമാവാസി.
തട്ടകത്തമ്മയെ കൈകൂപ്പി മനമുരുകി പ്രാർത്ഥിച്ചു.

വീട്ടിൽ നിശ്ചയത്തിന്റെ തിരക്കിലാണ് എല്ലാവരും.

പന്തലൊക്കെ ഇട്ടുതുടങ്ങി.
സദ്യക്കുള്ള സാധങ്ങൾ വാങ്ങാൻ കുട്ടേട്ടനും കൂട്ടുക്കാരും ടൗണിൽ പോയി.

അമ്മേടെചുറ്റും അയൽവക്കത്തെ ചേച്ചിമാർ നിരന്നുനിൽക്കുന്നുണ്ടായിരുന്നു.

തലക്ക് വല്ലാത്ത കനം ഉറക്കത്തിന്റെയാണോയെന്നറിയില്ല.

കുളിക്കാൻവേണ്ടി ബാത്റൂമിൽ കയറിയഞാൻ ചുരിദാർ അഴിച്ച് ആങ്കറിൽതൂകി തലവഴി തണുത്ത വെള്ളം മുക്കിയൊഴിച്ചു.
തലവേദനയ്ക്ക് അല്പം ആശ്വാസം.

ശേഷം കണ്ണാടിക്കു സമമായി നിന്ന് മുടിയിഴകൾ തോർത്തുകയായിരുന്നു.
പെട്ടന്ന് എന്റെ പിന്നിൽ അനിയേട്ടൻ നിൽക്കുന്നതായി കണ്ണാടിയിൽ ഞാൻ കണ്ടു.
ഞാൻ തിരിഞ്ഞുനോക്കി. ഇല്ല ആരുമുണ്ടായിരുന്നില്ല.

എന്നെ അദ്‌ഭുദപ്പെടുത്തതിയ മറ്റൊരു കാര്യമുണ്ടായിരുന്നു.
കുറച്ചു നിമിഷത്തേക്ക് അനിയേട്ടനോടുള്ള ദേഷ്യം എങ്ങോട്ടാ ഓടിയൊളിക്കും

ചിലനിരങ്ങളിൽ എനിക്ക് ഇടക്കിടക്ക് അങ്ങനെ തോന്നുന്നു.

ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരാളാണ് അയാൾ.
പിന്നെ എന്താ അങ്ങനെ തോന്നാൻ കാരണം…?
അറിയില്ല.