യക്ഷയാമം (ഹൊറർ) – 13 59

25 -10 – 2016
ചൊവ്വ.

ഞാനും മാഷുംകൂടെ അപ്പൂപ്പൻക്കാവ് വഴി വീട്ടിലേക്ക് വരികയായിരുന്നു.
ഉടനെ അനിയേട്ടൻ മുന്നിലേക്ക് ചാടിവീണു.

മാഷിനെ കുറെ തെറിവിളിച്ചു.
എന്റെ കഴുത്തിന് പിടിച്ചു ഭീക്ഷണിപെടുത്തി.

അനിയേട്ടനെ കല്യാണം കഴിച്ചില്ലങ്കിൽ എന്നെക്കൊന്ന് ഗന്ധർവ്വക്ഷേത്രത്തിൽ കെട്ടിത്തൂക്കുമെന്നു പറഞ്ഞ് അയാൾ കാവിനുള്ളിലേക്ക് നടന്നുപോയി.

വീട്ടിൽ പറഞ്ഞപ്പോൾ അച്ഛൻ ഉടനെ മാഷിന്റെ വീട്ടിലേക്ക് പോയി.
രാത്രി 11 മണിവരെ അച്ഛനെകാത്തുനിന്നു.
വന്നില്ല, അംബലത്തിൽ മാലകെട്ടാൻ നേരത്തെ പോണം.
അച്ഛേനെ കാത്ത് ഞാൻ മുറിയിൽ കിടന്നു.

“അവരുടെ അച്ഛനെന്തിനാ സച്ചി മാഷിന്റെ വീട്ടിലേക്ക് പോയത്.”
അല്പം ആശങ്കയോടെ ഗൗരി അടുത്തദിവസത്തേക്ക് കടന്നുചെന്നു.

26-10-2016.
ബുധൻ.

ഇന്ന് ചിലപ്പോൾ ലോകത്തിൽ വച്ച് ഏറ്റവും സന്തോഷമുള്ള വ്യക്തി ഞാനാകും.
കാരണം ഞാനും മാഷും തമ്മിലുള്ള വിവാഹം അച്ഛൻ ഉറപ്പിച്ചു.
അടുത്ത ഞായറാഴ്ച്ച കല്യാണനിശ്ചയം.
അമ്മേടെ പ്ലാസ്റ്റർ വെട്ടിയിട്ട് നടത്താമെന്ന് ഞാൻ വാശിപിടിച്ചെങ്കിലും. ചിലദോഷങ്ങൾ എന്നിൽകാണുന്നുണ്ടെന്ന് പറഞ്ഞ് ഞായറാഴ്ച്ച തന്നെ നിശ്ചയം നടത്താൻ തീരുമാനിച്ചു.

“എന്നാലും എത്രപെട്ടന്നാ ഒരു കല്യാണം ശരിയായത്.”
ആശ്ചര്യത്തോടെ ഗൗരി വരികളിലേക്ക് നോക്കിയിരുന്നുകൊണ്ടു പറഞ്ഞു.

28-10-2016.
വെള്ളി.

അനിയേട്ടൻ ഇന്ന് ഞാൻ നിശ്ചയം ക്ഷണിക്കാൻ വേണ്ടി കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുമ്പോൾ എന്റെ മുൻപിലേക്ക് വന്നു നിന്നു.