യക്ഷയാമം (ഹൊറർ) – 13 59

“ദേ, നോക്ക്..”
അമ്മു കമ്പ്യൂട്ടർ പ്രിന്ററിലേക്കുവിരൽ ചൂണ്ടി.
ഗൗരി കസേരയിൽ നിന്നുമെഴുന്നേറ്റ് പ്രിന്ററിന്റെ അടുത്തേക്ക് ചെന്നു.

“അവനെ നീ സൂക്ഷിക്കണം.”
പകുതി പ്രിന്റ് ചെയ്തുവച്ച നിലയിൽ രക്തം കൊണ്ട് ഇങ്ങനെ എഴുതിയിരിക്കുന്നു.

“ആരെ..?”
ഗൗരി സ്വയം ചോദിച്ചു.

‘മാഷിനെയാണോ,?’ ഏയ്‌,

“മോള് കിടന്നോ, ഞാനിതൊന്ന് കംപ്ലീറ്റ് ചെയ്യട്ടെ..”
കൈയ്യിലെ പുസ്തകം കാണിച്ചുകൊടുത്ത്
അവൾ പറഞ്ഞു.

പ്രിന്ററിൽ നിന്നും ആ പേപ്പറെടുത്ത് ഗൗരി വീണ്ടും കസേരയിൽ വന്നിരുന്നു.
“എന്താ ഇതിന്റ അർത്ഥം.”
അല്പനേരം ഗൗരി ആ പേപ്പറിൽ തന്നെ നോക്കിയിരുന്നു.
ശേഷം പുസ്‌തകത്തിന്റെ താളുകൾ മറിച്ചു.

24-10-2016
തിങ്കൾ.

ഒരാഴ്ച്ച മാഷിന്റെകൂടെ കോളേജിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രകളിൽ പലകാര്യങ്ങൾ ഞങ്ങൾ ചർച്ചചെയ്തു.
ഇന്ന് എന്റെ ഹൃദയത്തിലേക്ക് ഞാൻ മാഷിനെ പ്രതിഷ്ഠിക്കുകയായിരുന്നു.
പ്രണയം അതിന്റെ അനുഭൂതി എന്നിലേക്ക് കവിതകളായി ചൊരിഞ്ഞു തന്നു.”

“അപ്പൊ പ്രണയം തുടങ്ങി.”
ചെറുപുഞ്ചിരിയോടെ ഗൗരി സ്വയം പറഞ്ഞ്
അടുത്ത തിയ്യതിയിലേക്ക് കണ്ണോടിച്ചു.