യക്ഷയാമം (ഹൊറർ) – 13 59

ഒരു അധ്യാപകനോടാണ് സംസാരിക്കുന്നതെന്ന് ഒരിക്കലും നമുക്ക് അറിയാൻ കഴിയില്ല അതാണ് മാഷിന്റെ ഒരു പ്രത്യേകത.
നല്ലവണം സംസാരിക്കും.

മാലകെട്ടി കൊടുത്ത് ഞാൻ അച്ഛെടെ അടുത്തുപോയി യാത്രപറഞ്ഞു.
തിരിച്ചു പോകുമ്പോൾ പിന്നിൽനിന്ന് മാഷ് എന്നെ വിളിച്ചു.

കോളേജിലേക്ക് പോകുന്നുണ്ടെങ്കിൽ ഒരുമിച്ചുപോകാമെന്ന് പറഞ്ഞു.

അയാൾക്ക് ഇവിടെ അങ്ങനെയാരും പരിചയമില്ലത്രേ.

മാഷിന്റെ കൂടെ ഒരുമിച്ച് കോളേജിലേക്ക് കയറിച്ചെന്ന എന്നെ മറ്റുകുട്ടികൾ .
‘ഇന്നലെ വന്ന മാഷിനെ നീയൊറ്റക്ക് അടിച്ചെടുത്തു’ എന്നുപറഞ്ഞ് കളിയാക്കാൻ തുടങ്ങി.

ഇന്ന് വൈകുന്നേരവും ഞങ്ങൾ ഒരുമിച്ചായിരുന്നു ബ്രഹ്മപുരത്തേക്ക് പോയത്.

സത്യം പറഞ്ഞാൽ മഷിന്റെകൂടെ നടക്കുമ്പോൾ ഒരു വല്ലാത്ത ഒരനുഭൂതിയാണ്.
പ്രണയമാണോ എന്നുചോദിച്ചാൽ അല്ല. മറ്റെന്തോ.

ബസ്സിറങ്ങി അരമണിക്കൂർ നടക്കാനുണ്ട് വീട്ടിലേക്ക്. ആ സമയം മുഴുവനും മാഷ് കവിതകൾ ചൊല്ലിത്തന്നു.

വീട്ടിൽ കുട്ടേട്ടൻ വന്നിട്ടുണ്ടായിരുന്നു ഞാൻ കയറി ചെല്ലുമ്പോൾ.

ഏട്ടന് ചായകൊടുത്ത് ഞാൻ മുറിയിലേക്ക് കയറി കിടക്കയിൽ മലർന്നു കിടന്നു.
അപ്പോഴൊക്കെ മാഷിന്റെ മുഖമായിരുന്നു മനസുമുഴുവനും.

ഞാനറിയാതെ പ്രണയത്തിലേക്ക് വഴുതിവീണോ എന്നൊരു തോന്നൽ.”

“ഗൗര്യേച്ചി.”
ഉറക്കത്തിൽ നിന്നുമെഴുന്നേറ്റ അമ്മു വിളിച്ചപ്പോൾ തെല്ലൊന്നു ഭയപ്പെട്ടു ഗൗരി.

“എടി, പിന്നിൽനിന്ന് ഇങ്ങനെ വിളിക്കല്ലേ, മനുഷ്യൻ പേടിച്ചുപോയി.”

പുസ്തകം മടക്കി അവൾ അമ്മുവിനെ നോക്കി.

“എന്തടാ…”