തെറ്റ് അയാളുടെ ഭാഗത്താണ് ക്ഷമിക്കണമെന്ന്.
ഉടനെ ആ ചെറുപ്പക്കാരൻ എന്നനോക്കിപറഞ്ഞു.
“ദേ ഇങ്ങനെയായിരിക്കണം മറുപടി കൊടുക്കേണ്ടത്. ഇല്ലങ്കിൽ പിന്നെയും ആവർത്തിക്കും.”
ശേഷം പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി എന്നെക്കൊണ്ട് നിർബന്ധിപ്പിച്ച് അയാൾക്കെതിരെ കേസ് കൊടുത്തു.”
“ആഹ്‌ഹാ അതാണ് ആൺകുട്ടികൾ.”
അടുത്തപേജ് മറിച്ചുകൊണ്ട് ഗൗരി സ്വയം പറഞ്ഞു.
പക്ഷെ അവിടെയും അവൾക്ക് നിരാശമാത്രമായിരുന്നു സീത നൽകിയത്.
അടുത്തകുറിപ്പ് കിട്ടുന്നവരെ അവൾ താളുകൾ മറിച്ചുകൊണ്ടേയിരുന്നു.
10-10-2016
തിങ്കൾ.
ഇന്ന് ശിവക്ഷേത്രത്തിൽനിന്നും മടങ്ങിവരുമ്പോൾ ആൽത്തറയിലിരിക്കുന്ന അനിയേട്ടനെ കണ്ടു.
ഇന്നലെകണ്ടപ്പോൾ ഇന്ന് ഇവിടെ കാത്തുനിൽക്കാമെന്ന് പറഞ്ഞിരുന്നു.
എന്താണ് കാര്യം എന്നറിയാൻ ഞാൻ അങ്ങോട്ട് ചെന്നുചോദിച്ചു.”
“ഓഹോ, അപ്പൊ ആ ചേട്ടനും മുഖ്യ കഥാപാത്രമാണ്.”
വായന ഇടക്കുവച്ചുനിർത്തി ഗൗരി സ്വയം പറഞ്ഞു.
ശേഷം അവളുടെ അജ്ഞനമെഴുതിയ മാന്മിഴികൾ വീണ്ടും വരികളിലേക്ക് ചലിച്ചു.
“എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് അനിയേട്ടൻ കുറച്ചുനേരം മൗനം പാലിച്ചുനിന്നു വല്ലാതെ അസ്വസ്ഥനായിരുന്നു അയാൾ.
തുടരും…