യക്ഷയാമം (ഹൊറർ) – 12 53

ഇളംങ്കാറ്റിൽ രാത്രിയുടെ സംഗീതമൊഴുകി അവളുടെ കർണ്ണപടത്തിൽ തട്ടിനിന്നു.

പുസ്തകത്തിന്റെ താളുകൾ തുറന്ന് വച്ചിട്ടുണ്ടായിരുന്നു.
ഇളങ്കാറ്റിൽ അതിന്റെ ഓരോ ഏടുകൾ അങ്ങോട്ടും ഇങ്ങോട്ടും മറഞ്ഞുകളിക്കുന്നുണ്ട്.

ഗൗരി പതിയെ ആ പുസ്തകമെടുത്തു നോക്കി.
മുൻപു കാണാത്ത എന്തോ ഡയറികുറിപ്പ് പോലെ ചിലവരികൾ കണ്ട ഗൗരി അദ്‌ഭുതത്തോടെ നിന്നു.

മൃദുലമായ കരങ്ങൾകൊണ്ട് അവൾ ആ പുസ്തകത്താളുകൾ മറിച്ചുനോക്കി.

വളരെ ഭംഗിയായി സച്ചിദാനന്ദന്റെ പടം വരച്ചുവച്ചിരിക്കുന്നതുകണ്ട ഗൗരി അതിലേക്ക് നോക്കിക്കൊണ്ട് പുഞ്ചിരി പൊഴിച്ചു.
സീതയുടെ അക്ഷരങ്ങളിലൂടെ അവൾ ചുണ്ടുകൾ ചലിപ്പിക്കാൻ തുടങ്ങി

3 – 10- 2016
തിങ്കൾ.

ഞാൻ സീതാ വാര്യർ.
നാരായണവാര്യരുടെയും, യശോദയുടെയും മകൾ, എനിക്ക് ഒരു ഏട്ടനുണ്ട്. സന്തോഷ്.
എന്റെ കുട്ടേട്ടൻ.
ചെന്നൈയിൽ എൻജിനിയറാണ് ഏട്ടൻ.
അച്ഛൻ ബ്രഹ്മപുരം അംബലത്തിലെ സെക്രട്ടറിയായി ജോലിചെയ്യുന്നു.
ഞാൻ എസ് എൻ ജി എസ് കോളേജിൽ മലയാളം വിഭാഗത്തിലാണ്പഠിക്കുന്നത്.
ഇന്ന് ശാലിനി
തന്നതാണ് ഈ പുസ്തകം.
ഒരു ഡയറി എഴുതണോയെന്ന് പലയാവർത്തി ആലോചിച്ചു. പിന്നീട് ശാലിനിയുടെ നിർബന്ധപ്രകാരം എഴുതിതുടങ്ങാം എന്ന തീരുമാനത്തിലെത്തി.
കുറേ കഴിയുമ്പോൾ എടുത്തുനോക്കാലോ,
അപ്പോൾ ഓർമ്മകൾ ഒരുമഴയായി പെയ്തിറങ്ങുമെന്ന് ശാലിനി പറഞ്ഞു.