“ഗൗരീ ”
ഇത്തവണ അവളുടെ അശരീരി മാത്രമായിരുന്നു കേട്ടത്.
മാർത്താണ്ഡന്റെ കുടിലിന് മുൻപിൽ നിൽക്കുന്ന സീതയെ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.
“ഗൗരി, ഇവിടെ.”
അവൾ വീണ്ടും വിളിച്ചു.
“ഒന്നോർക്കുക, എനിക്ക് നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല്യാ, ഞാൻ അയാളുടെ അടിമയാണ്. ഇപ്പോൾ നിങ്ങൾ എനിക്കുവേണ്ടി ഒരു സഹായം ചെയ്‌തുതരണം. അയാളുടെ കൈയ്യിൽ നിന്നും എന്നെ രക്ഷിക്കണം.”
“ഇല്ല്യാ, ഞങ്ങൾക്ക് പേടിയാണ്. നിങ്ങൾ ചെയ്ത നീചകൃത്യങ്ങളൊക്കെ കഥകളായി കേട്ടിട്ടുണ്ട്.”
അമ്മു പറയുന്നത് കേട്ട് അവൾ തലതാഴ്‍ത്തി നിന്നു.
“ഗൗരി, ഒരു കാര്യം നിന്നോട് പറയാനുണ്ട് ”
അതെങ്കിലും പറയാനുള്ള അവസരം എനിക്ക് തരണം.”
നെറ്റിചുളിച്ചു കൊണ്ട് ഗൗരി ചോദിച്ചു
“എന്താ..”
“അയാളുടെ അടുത്ത പൂജക്കുള്ള കന്യകയായ പെൺകുട്ടി അത്…. അതുനീയാണ്..”
“ഞാനോ ?..”
ഭയത്തോടെ അവൾ ചോദിച്ചു.
“അമാവാസിയിൽ ജനിച്ച പെൺകുട്ടികളെയാണ്, അതും കന്യകയായ പെൺകുട്ടി. അവരെയാണ് ആ നീചൻ ഇരയാകുന്നത്.”
“എന്തുപൂജ, ”
ഗൗരിയും അമ്മുവും പരസ്പരം നോക്കി.
“പറയാം, അതിനുമുൻപ് എനിക്ക് ഒരു സഹായം ചെയ്തുതരണം.”
“പറയൂ..”
ഗൗരി പറഞ്ഞതും, അമ്മു ചെവിയിൽ ‘വേണ്ട’എന്ന് സ്വകാര്യമായി പറഞ്ഞു.
“ഈ വീടിന്റെ ഭൂമിക്കടിയിൽ ഒരു രഹസ്യ അറയുണ്ട്. അവിടെ മന്ത്രചരടുകൾകൊണ്ട് ബന്ധിച്ച ഒരു ചെപ്പുണ്ട്.
ആ ചെപ്പിൽ എന്റെ മോതിരവിരലും മരതകക്കല്ലുവച്ച മോതിരവുമുണ്ട്.
അതെടുത്ത് അവിടെയുള്ള അഗ്നിയിലർപ്പിക്കണം.”
Interesting….