യക്ഷയാമം (ഹൊറർ) – 1 59

മറുപടിയായി ഗൗരി ഒന്നുപുഞ്ചിരിക്കുക മാത്രമേ ചെയ്‌തൊള്ളു.

“നിനക്ക് എന്താ പറ്റിയെ ഗൗരി..”
യാത്രക്കിടെ അഞ്ജലി ചോദിച്ചു.

“ഏയ്‌ ഒന്നൂല്യടി…”
ഗൗരി ഗിയർ മാറ്റി വാഹനത്തിന്റെ വേഗതകൂട്ടി.

കാറിന്റെ പിൻസീറ്റിൽനിന്നും എന്തോ ശബ്ദം കേട്ട് ഗൗരി കണ്ണാടിയിലൂടെ പിന്നിലേക്ക് നോക്കി. അഞ്ജലിയുടെ നേരെ, പിൻസീറ്റിൽ കറുത്ത ഒരു രൂപം ഇരിക്കുന്നു

അലറിവിളിച്ച ഗൗരി സ്റ്റയറിങ് ഇടത്തോട്ട് വെട്ടിച്ച് അടുത്തുള്ള ഡിവൈഡറിന്റെ മുകളിലേക്ക് ഇടിച്ചു കയറ്റി.

“ഗൗരി….നിയെന്താ ഈ കാണിക്കാണെ…?”
സീറ്റ് ബെൽറ്റൂരി അഞ്ജലി ചോദിച്ചു.

“ഞാൻ കണ്ടു അഞ്ജലി… ദേ ഇവിടെ ആരോ ഉണ്ട്, നമുക്ക് കാണാൻ കഴിയാത്ത ആരോ…”
പിൻസീറ്റിലേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.

ഡോർ തുറന്ന് അഞ്ജലി പുറത്തേക്ക് ഇറങ്ങി എന്നിട്ട് ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഗൗരിയെ ഇറക്കി പകരം അഞ്ജലി കയറിയിരുന്നു.

“ദേ.., പെണ്ണേ, ആവശ്യല്യാതെ ഓരോന്ന് പറഞ്ഞുണ്ടാക്കിയലുണ്ടല്ലോ..ഒറ്റ കീറ് വച്ചുതരും.”

റിവേഴ്‌സ് ഗിയറിട്ട് അവൾ ഡിവൈഡറിന്റെ മുകളിൽ നിന്ന് കാർ ഇറക്കി.

“ദേ നോക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ ന്ന്..”

ഗൗരിയുടെ കഴുത്ത് പിന്നിലേക്കു പിടിച്ചുതിരിച്ചുകൊണ്ട് അഞ്ജലി ചോദിച്ചു.

ശേഷം യാത്രതുടർന്ന അവർ കല്യാൺനഗറിലൂടെ ഹൈവേയിലേക്ക് കടന്ന് കോളേജിലേക്ക് തിരിച്ചു.

പരീക്ഷ കഴിഞ്ഞ് അവസാന സെലിബ്രെക്ഷൻ ആയിരുന്നു അന്ന്.

ഇത്തവണ വെക്കേഷൻ ഓരോരുത്തരുമിരുന്ന് പ്ലാൻ ചെയ്തു.

ചിലർ ദുബായ്, ചിലർ മലേഷ്യ, മറ്റുചിലർ എങ്ങുംപോവതെ സ്വന്തം വീട്ടിലേക്ക്…