ഒരു ഉത്തരം പറയാൻ വയ്യാതെ ഷാഹി കുഴങ്ങി
സൂസൻ:മോളെ നിനക്ക് ഇപ്പോൾ ഇവിടെ നിന്ന് പടിക്കണമെങ്കിൽ ഇതേ ഇപ്പോ വഴിയുള്ളൂ..മോള് പുറത്തു പോയി ഒന്ന് ആലോചിച്ചിട്ട് പറ… അവരെക്കാൾ നല്ല പിള്ളേർ ഈ കോളേജിൽ വേറെ ഇല്ലാ.. അത് ഞാൻ നിനക്ക് ഉറപ്പുതരാം…ഷാഹി റൂമിന്റെ പുറത്തേക്ക് പോവുന്നത് ഒരു ഗൂഢസ്മിതത്തോടെ സൂസൻ നോക്കി
ഷാഹി സൂസന്റെ മുറിയുടെ പുറത്തു ഇറങ്ങി..അവൾ ആകെ കൺഫ്യൂഷനിലായിരുന്നു… അവൾക്ക് ഒരു ഉത്തരം തിരഞ്ഞെടുക്കാൻ സാധിച്ചില്ല…
അപ്പോഴാണ് ഷാഹി നിൽക്കുന്ന വരാന്തയിലൂടെ അവിടുത്തെ അടിച്ചുതെളിക്കാരി ആയ ശാന്ത അതിലൂടെ കടന്നു വന്നത്… ഷാഹിയുടെ വാടിയ മുഖം കണ്ട ശാന്തയ്ക്ക് അവൾക്ക് എന്തോ പ്രശ്നമുള്ള പോലെ തോന്നി…ശാന്ത ഷാഹിയുടെ അടുത്തേക്ക് ചെന്ന് എന്താ മോളെ പ്രശ്നം എന്ന് ചോദിച്ചു.. ഷാഹി നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു… ശാന്തയ്ക്ക് സുസനെയും ഡെവിൾസ് ഗ്യാങ്ങിനെ കുറിച്ചും നന്നായിട്ട് അറിയാമായിരുന്നു…
ശാന്ത: മോളേ.. നീ വലിയ ആപത്തിൽ ആണ് വന്ന് പെട്ടിട്ടുള്ളത്… സൂസൻ നിനക്ക് മനഃപൂർവം ആണ് നിനക്ക് അന്ന് റൂം തരാഞ്ഞത്… അന്ന് റൂം എല്ലാം ഒഴിവായിരുന്നു…അവൾക്ക് നിന്നെ അവളുടെ ലൈംഗിക താല്പര്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി ആണ് അവൾ ഇങ്ങനെ ചെയ്തത്…അവളെ ഇവിടെ വിളിക്കുന്നത് തന്നെ പെൺതീനി എന്നാണ്…അതുപോലെ തന്നെ മോൾ പറഞ്ഞ പിള്ളേരും.. അവരെല്ലാം ഒറ്റക്കെട്ടാണ്… മോൾ കാശ് കൊടുത്ത് വല്ല റൂമും പുറത്ത് എടുക്കാൻ നോക്ക്… ഡെവിൽസ് ഗ്യാങിന്റെ റൂമിലേക്ക് പോകുന്നതിലും നല്ലത് നീ ഇവിടെ തലതല്ലി ചാകുന്നതാ…മോളെ പിന്നെ ഞാനീ പറഞ്ഞതൊന്നും ആ പൂതനയോട് പറയല്ലേ കേട്ടോ..
അതും പറഞ്ഞ് ശാന്ത നടന്നുപോയി.. ഇതെല്ലാം കേട്ട് ഷാഹി ആകെ ഞെട്ടിയിരുന്നു…”എന്തിനാ പടച്ചോനേ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ.ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തത്”…ഷാഹി കരഞ്ഞുതുടങ്ങിയിരുന്നു… കണ്ണീർ അവളുടെ കണ്ണിൽ നിന്നും വീണുത്തുടങ്ങി…പുറത്തു പോയി റൂം എടുക്കാൻ മാത്രം അവളുടെ കയ്യിൽ പൈസ ഇല്ലാർന്നു…എന്തും ചെയ്യും എന്ന് അവൾക്ക് ഒരു എത്തുംപിടിയും ഇല്ലായിരുന്നു…
ഉദ്യാനത്തിന് അടുത്തുള്ള കസേരയിൽ പോയി ഇരുന്നു… അവളുടെ മനസ്സ് കലുഷിതമായിരുന്നു… അവളുടെ അവസാനത്തെ പ്രതീക്ഷ ആയിരുന്നു ഈ പഠനം…അതിലൂടെ തന്റെ അമ്മയെയും അനിയനെയും പൊന്നുപോലെ നോക്കണം എന്ന് അവൾ മനസ്സുകൊണ്ട് കുറെ ആഗ്രഹിച്ചതാണ്…എന്നാൽ ഇപ്പോൾ…മുന്നോട്ട് ഒരു വഴിയും തെളിഞ്ഞു കാണുന്നില്ല…അവൾ ഒരിക്കലും സൂസൻ പറഞ്ഞപോലെ ഡെവിൽസ് ഗ്യാങിൽ പോയി ചേരാൻ ആഗ്രഹിച്ചിരുന്നില്ല എന്തെന്നാൽ അബ്ദുവിന്റെ ഷാഹി കൂലിപ്പണിയെടുത്ത് തന്റെ അമ്മയെയും അനിയനെയും പോറ്റേണ്ടി വന്നാലും മാനം വിറ്റ് ജീവിക്കാൻ താത്പര്യപ്പെടില്ല…അതിലും നല്ലത് മരണമാണ് അവൾക്ക്…എന്നിരുന്നാലും അവൾ വന്നുചേർന്ന അവസ്ഥയെ ഓർത്തു അവൾ വല്ലാതെ സങ്കടപ്പെട്ടു…ഓരോന്ന് ചിന്തിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു…പ്രകൃതി അവളെ ആശ്വസിപ്പിക്കാൻ ആയി കാറ്റ് വീശുന്നുണ്ടായിരുന്നു…കാക്കകൾ കരഞ്ഞും പ്രാവുകൾ കുറുകിയും മരങ്ങൾ അതിന്റെ ഇല പൊഴിച്ചും അവളുടെ സങ്കടത്തിൽ പങ്കുചേർന്നു…
ശാന്ത തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനുള്ള തത്രപ്പാടിൽ ആയിരുന്നു… കോളേജ് തുറക്കാത്തത് കൊണ്ട് പണികൾ കുറച്ച് കുറവായിരുന്നു… ഷാഹി താൻ അവളോട് പറഞ്ഞത് സുസനോട് പറയുമോ എന്ന ഒരു പേടി അവൾക്കില്ലാതിരുന്നില്ല… എന്തെന്നാൽ ആ ചീമപന്നി മതി തന്റെ ഇവിടുത്തെ ജോലി പോവാൻ…എന്നിരുന്നാലും ഷാഹിയുടെ
??
കഥ തുടക്കം തന്നെ സൂപ്പർ ആണ് ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി
ഇൗ കഥ മുഴുവനും ഇവിടെ ഇടണെ.. ഞാൻ ഇപ്പൊ മിക്കവാറും ഇതിലേക്ക് മാറി. അവിടെ കാത്തിരിക്കുന്ന ഒന്ന് രണ്ടു കഥകൾ കൂടി ഉണ്ട്.. ഇനി അവക്കായ് മാത്രമാകും അവിടേക്ക്…
മച്ചാനെ..മുത്ത്മണിയെ ആദ്യം ഒരു സോറി പറഞ്ഞോണ്ട് തുടങ്ങാം..ഇതുവരെ ഞാൻ വായിക്കാതെ പോയതിന്..
ഇത്രയും വായിച്ചു ..സൂപ്പർ അടിപൊളി എന്താ പറയണ്ടെ..ത്രില്ലിംഗ് ആണ് ..ഇതുവരെയുള്ള അവതരണം എനിക് ഇഷ്ടായി..നന്നായി ഇഷ്ടായി..അടുത്ത ഭാഗം ഇവിടെ വരുന്ന വരെ എനിക്ക് ക്ഷമയില്ല ഞാൻ ബാക്കി വായിക്കാൻ പോകുവാ..സമർ ആര് എന്നൊക്കെ ഉള്ള ദുരൂഹതകൾ അഴിയാതെ ഇനി ഒരു സമാധാനം കിട്ടില്ല..!
ഫുൾ വായിച്ചിട് ഒരു അഭിപ്രായം കൂടി ഇടാം.?
??????
?❤️
വളരെ നല്ല തുടക്കം
Thanks Bro..?
??
??
ആദ്യ പാർട്ടുകൾ അപ്പുറം വായിച്ചിരുന്നു… പിന്നീട് തുടർച്ച നഷ്ടമായീ…
തുടർ ഭാഗങ്ങൾ പ്രതീക്ഷിയ്ക്കുന്നു…
തൂലിക….
പറ്റുമെങ്കിൽ അവിടെ തന്നെ വായിക്കാൻ ശ്രമിക്കുക…ഇവിടെ കുറച്ചുഭാഗങ്ങൾ കട്ട് ചെയ്തേ ഇടാൻ നിർവാഹമുള്ളൂ… എട്ട് ഭാഗങ്ങൾ അവിടെയുണ്ട്….?
വായന അവിടെ ഇഷ്ടമാണ്…പക്ഷെ ads കാരണം പലതും പകുതിയിൽ ഉപേക്ഷിച്ചു പൊയ്‌പോകും…
Kalakki nannayiii..
ഇവിടെ ഉള്ളവർ എല്ലാം അവിടെ ഉള്ളവർ തന്നെ ആണല്ലേ…?
വില്ലൻ വന്നെ……
??
ഞാൻ ഈ കഥയെപ്പറ്റി ഇന്നലെയാണ് അറിഞ്ഞത്..വായിക്കാൻ തുടങ്ങുന്നു..!
ഇനിയിപ്പോ ഇവിടെ വായിക്കാമല്ലോ..tq
8 വരെ ഉള്ള ഭാഗങ്ങൾ ഇവിടെയും ഉടനെ ഇടാമോ.
ഓക്കേ ബ്രോ….ഇവിടെ ഇടാം….ചെറിയ ഗ്യാപ്പിട്ട് മാത്രം….Hope u Like it?
nannayi ivideyum sannidhyam ariyichathu..
അണ്ണാ,
ഇന്നലെ രാത്രി ആണ് ഈ സൈറ്റിനെ കുറിച്ച് അറിയുന്നെ….അപ്പൊ ഒരു സാന്നിധ്യം അറിയിച്ചേക്കാം എന്ന് കരുതി…