ഭക്ഷണം കഴിച്ചുകഴിഞ്ഞ് അവൾ അടുക്കളയിൽ പോയി കൈയും പാത്രങ്ങളുമെല്ലാം കഴുകി ഉറങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചു….അവൾ ഫാനിട്ട് ബെഡിൽ വന്ന് കിടന്നു…സമറിനെക്കുറിച്ചുള്ള ചിന്തകൾ അവളെ ഉറങ്ങാൻ സമ്മതിച്ചില്ല…ഒടുവിൽ രാത്രിയുടെ ഏഴാം യാമത്തിൽ അവൾ ഉറക്കത്തിലേക്ക് വഴുതിവീണു..
പെട്ടെന്ന് ഫാൻ നിശ്ചലമായി…എന്നാൽ തണുപ്പ് കുറഞ്ഞില്ല…കൂടിവന്നു… അന്ധകാരത്തിന് ഭയത്തിന്റെ മാറ്റൊലി നല്കാൻ ആ തണുപ്പിനായി… ചന്ദ്രന്റെ പ്രകാശം ജനലുകളിലൂടെ അവളുടെ റൂമിൽ വന്നെത്തി…അവൾ ജനാലയുടെ അടുത്തേക്ക് നോക്കി…നിലാവ് നിറഞ്ഞ അന്തരീക്ഷം…..
പെട്ടെന്ന് ദൂരെ നിന്ന് എന്തോ വരുന്നതുപോലെ അവൾക്ക് തോന്നി…അത്..അത്…ആ കറുത്തരൂപം….അത് പിന്നെയും ഒഴുകി വരുന്നു തന്റെ അടുത്തേക്ക്…ഷാഹി ആകെ ഭയന്നു… അത് വായുവിൽ ഒഴുകി ജനാലയുടെ മുന്നിൽ എത്തി…അത് അവളെതന്നെ നോക്കുന്നത് പോലെ തോന്നി ഷാഹിക്ക്…ആ രൂപം ജനലയും കടന്ന് റൂമിലേക്ക് എത്തി…ഷാഹി നന്നായി ഭയന്നു…അവൾക്ക് എണീറ്റ് ഓടാൻ തോന്നി…എന്നാൽ അവൾക്ക് അവളുടെ ശരീരം അനക്കാൻ പോലും സാധിച്ചില്ല…അവൾ ആകെ തളർന്നു…പെട്ടെന്ന് താൻ കിടന്നിരുന്ന കട്ടിൽ വായുവിൽ ഉയരുന്നത്പോലെ തോന്നി അവൾക്ക്…അതെ അത് പൊങ്ങുന്നു…ഷാഹിയുടെ ഭയം ഇരട്ടിയായി..അവൾ കിടക്കയുടെ വിരിപ്പിൽ കൈകൾകൂട്ടി മുറുക്കിപിടിച്ചു…കട്ടിൽ പൊങ്ങുന്നത് നിന്നു…കട്ടിലിപ്പോൾ വായുവിൽ നിൽക്കുകയായിരുന്നു…ആ കറുത്തരൂപം ഷാഹിയുടെ തലയുടെ ഭാഗത്തേക്ക് ചെന്നു… അത് അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി…ഷാഹിക്ക് അതിനെ നോക്കാൻ പേടി ഉണ്ടായിരുന്നെങ്കിലും തല തിരിച്ചുപിടിക്കാൻ അവൾക്ക് ശക്തി ഇല്ലായിരുന്നു…ആ രൂപം ശബ്‌ദിച്ചു തുടങ്ങി…
“എത്രയെത്ര അവസരങ്ങൾ കിട്ടിയിട്ടും ഒടുവിൽ നീ ഇവിടെ തന്നെ വന്നെത്തിയല്ലേ…വിധി…ഇതാണ് നിന്റെ വിധി…അതിനെ മാറ്റാൻ ഒരിക്കലും നിനക്ക് ആകില്ല…ഇനി നിനക്ക് രക്ഷയില്ല…നിനക്ക് ഇനി ഒന്നേ ചെയ്യാൻ ഒള്ളൂ… കാതോർത്തോ…അവന്റെ വരവിനായി…ചെകുത്താന്റെ വരവിനായി….”
ഷാഹി പെട്ടെന്ന്കണ്ണുതുറന്നു…അവൾ ഫോണിന്റെ വെളിച്ചം ഉപയോഗിച്ച് റൂം മുഴുവൻ നോക്കി…എന്നാൽ അവിടെ ആരും ഇല്ലായിരുന്നു…അവൾ കൊണ്ടുവന്നുവെച്ച വെള്ളം എടുത്തു കുടിച്ചു…അവൾ ആകെ പരിഭ്രാന്തയായിരുന്നു…കണ്ടത് സ്വപ്‌നമാണെന്ന് അവളുടെ ബുദ്ധിക്ക് മനസ്സിലായെങ്കിലും അവളുടെ ഭയത്തെ അത് ഒട്ടും കുറച്ചില്ല…അവൾ ദൈവത്തെ മനസ്സിൽ ധ്യാനിച്ചു മനമുരുകി പ്രാർത്ഥിച്ചു…അവൾ ഫാതിഹ സൂറത് കൂടി ഓതിയതിന് ശേഷം വീണ്ടും കിടന്നു….
**************************
ദൂരെ മറ്റൊരിടത്ത്……
കൊടുംവനം… ആ വനത്തിനുള്ളിൽ കെട്ടിയ ഏറുമാടത്തിൽ ഒരു ചെറുപ്പക്കാരൻ ഉറങ്ങുകയായിരുന്നു…വെളുത്തു സുമുഖനായ ഒരു ചെറുപ്പകാരൻ..എന്നാൽ അവന്റെ വയസ്സിന് ഉതകുന്ന ശരീരം ആയിരുന്നില്ല അവന്.. വളരെ ഉറച്ച ശരീരം..കൈകളിലും കാലുകളിലും ഉള്ള മസിലുകൾക്കൊക്കെ ഇരുമ്പിനേക്കാൾ ഉറപ്പായിരുന്നു..
വളരെ ഉയരത്തിൽ ആയിരുന്നു ഏറുമാടം കെട്ടിയിരുന്നത്..അവൻ ചന്ദ്രനെയും നോക്കി ശാന്തമായി ഉറങ്ങുകയായിരുന്നു..നിശബ്ദത…പെട്ടെന്ന് ഒരു ഫാൽക്കൻ പക്ഷിയുടെ ചിലമ്പൽ അവിടെ കേട്ടു.. ചെറുപ്പക്കാരൻ കണ്ണുതുറന്നു അതിനെ നോക്കി…ഫാൽക്കൻ പക്ഷി അവനെയും നോക്കി… രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു…പെട്ടെന്ന് എന്തോ മനസ്സിലായത് പോലെ ഫാൽക്കൻ പക്ഷി വന്നവഴിക്ക് തിരിച്ചു പറന്നു…അവൻ തിരികെ ഉറക്കത്തിലേക്കും….
■■■■■■■■■■■■■
??
കഥ തുടക്കം തന്നെ സൂപ്പർ ആണ് ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി
ഇൗ കഥ മുഴുവനും ഇവിടെ ഇടണെ.. ഞാൻ ഇപ്പൊ മിക്കവാറും ഇതിലേക്ക് മാറി. അവിടെ കാത്തിരിക്കുന്ന ഒന്ന് രണ്ടു കഥകൾ കൂടി ഉണ്ട്.. ഇനി അവക്കായ് മാത്രമാകും അവിടേക്ക്…
മച്ചാനെ..മുത്ത്മണിയെ ആദ്യം ഒരു സോറി പറഞ്ഞോണ്ട് തുടങ്ങാം..ഇതുവരെ ഞാൻ വായിക്കാതെ പോയതിന്..
ഇത്രയും വായിച്ചു ..സൂപ്പർ അടിപൊളി എന്താ പറയണ്ടെ..ത്രില്ലിംഗ് ആണ് ..ഇതുവരെയുള്ള അവതരണം എനിക് ഇഷ്ടായി..നന്നായി ഇഷ്ടായി..അടുത്ത ഭാഗം ഇവിടെ വരുന്ന വരെ എനിക്ക് ക്ഷമയില്ല ഞാൻ ബാക്കി വായിക്കാൻ പോകുവാ..സമർ ആര് എന്നൊക്കെ ഉള്ള ദുരൂഹതകൾ അഴിയാതെ ഇനി ഒരു സമാധാനം കിട്ടില്ല..!
ഫുൾ വായിച്ചിട് ഒരു അഭിപ്രായം കൂടി ഇടാം.?
??????
?❤️
വളരെ നല്ല തുടക്കം
Thanks Bro..?
??
??
ആദ്യ പാർട്ടുകൾ അപ്പുറം വായിച്ചിരുന്നു… പിന്നീട് തുടർച്ച നഷ്ടമായീ…
തുടർ ഭാഗങ്ങൾ പ്രതീക്ഷിയ്ക്കുന്നു…
തൂലിക….
പറ്റുമെങ്കിൽ അവിടെ തന്നെ വായിക്കാൻ ശ്രമിക്കുക…ഇവിടെ കുറച്ചുഭാഗങ്ങൾ കട്ട് ചെയ്തേ ഇടാൻ നിർവാഹമുള്ളൂ… എട്ട് ഭാഗങ്ങൾ അവിടെയുണ്ട്….?
വായന അവിടെ ഇഷ്ടമാണ്…പക്ഷെ ads കാരണം പലതും പകുതിയിൽ ഉപേക്ഷിച്ചു പൊയ്‌പോകും…
Kalakki nannayiii..
ഇവിടെ ഉള്ളവർ എല്ലാം അവിടെ ഉള്ളവർ തന്നെ ആണല്ലേ…?
വില്ലൻ വന്നെ……
??
ഞാൻ ഈ കഥയെപ്പറ്റി ഇന്നലെയാണ് അറിഞ്ഞത്..വായിക്കാൻ തുടങ്ങുന്നു..!
ഇനിയിപ്പോ ഇവിടെ വായിക്കാമല്ലോ..tq
8 വരെ ഉള്ള ഭാഗങ്ങൾ ഇവിടെയും ഉടനെ ഇടാമോ.
ഓക്കേ ബ്രോ….ഇവിടെ ഇടാം….ചെറിയ ഗ്യാപ്പിട്ട് മാത്രം….Hope u Like it?
nannayi ivideyum sannidhyam ariyichathu..
അണ്ണാ,
ഇന്നലെ രാത്രി ആണ് ഈ സൈറ്റിനെ കുറിച്ച് അറിയുന്നെ….അപ്പൊ ഒരു സാന്നിധ്യം അറിയിച്ചേക്കാം എന്ന് കരുതി…