വില്ലൻ 1-2 [Villan] 673

 

പെട്ടെന്ന് ഷഹന കണ്ണുതുറന്നു… അവൾ സ്വപ്നത്തിൽ കണ്ട ആ രൂപം അവിടെ ഇല്ലായിരുന്നു… അവൾ ആകെ പേടിച്ച് വിയർത്തു…

“എന്താ പടച്ചോനേ ഇപ്പൊ ഇങ്ങനെ ഒരു സ്വപ്നം” അവൾ സ്വയം ഉള്ളിൽ ചോദിച്ചു.. അതിന് ഉത്തരമെന്നവണ്ണം ഒരു കാക്ക അവളുടെ അടുത്തൂടെ കരഞ്ഞുപറന്നുപോയി…എന്നാൽ അത് തനിക്ക് ഉള്ള ഉത്തരം ആണെന്ന് മനസ്സിലാക്കാൻ ആ പൊട്ടിപെണ്ണിന് സാധിച്ചില്ല…ബസ് അപ്പോഴും അതിന്റെ ലക്ഷ്യത്തെ തേടി പൊയ്‌ക്കൊണ്ടിരുന്നു…

ഷഹന…എല്ലാരും ഷാഹി എന്ന് വിളിക്കുന്ന ഒരു പാവം സുന്ദരി കാന്താരി…ചെറുപ്പത്തിൽ വളരെ കുസൃതിയും കുറുമ്പും കാട്ടി നടന്നിരുന്ന അവൾക്ക് അവളുടെ 16 ആം വയസ്സിനുശേഷം ആ സ്വഭാവം ഉപേക്ഷിക്കേണ്ടിവന്നു… അതിന് കാരണം അവളുടെ ഉപ്പയായ അബ്ദുവിന്റെ മരണം ആയിരുന്നു…ഒരു കാർ ആക്സിഡന്റ് ആയിരുന്നു…അബ്ദു ഓടിച്ചിരുന്ന കാറിനെ ഒരു ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു…നിഗൂഢത അവിടെയും തളംകെട്ടിനിന്നിരുന്നു… എന്നാൽ എല്ലാവര്ക്കും അത് ഒരു സ്വാഭാവിക ആക്സിഡന്റ് ആയിരുന്നു… അതിനുശേഷം ഷെഹനയ്ക്ക് പഴയ ഷാഹി ആകാൻ സാധിച്ചില്ല…

 

അവൾക്ക് അവളുടെ അമ്മ ലക്ഷ്മിയും അനിയൻ ഷാഹിദും മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ… അമ്മ ലക്ഷ്മി… അതെ നാട് ഇളക്കിമറിച്ച ഒരു കല്യാണം ആയിരുന്നു ലക്ഷ്മിയുടെയും അബ്‌ദുവിന്റേതും… അത് കൊണ്ട് തന്നെ അവർക്ക് വേറെ കുടുംബക്കാർ ആരും ഇല്ലായിരുന്നു…എല്ലാവരും അവരെ ഒഴിവാക്കിയിരുന്നു…ജീവിച്ചകാലത് അബ്ദു എല്ലാവര്ക്കും ഒരു പരോപകാരി ആയിരുന്നതുകൊണ്ട് അബ്ദു മരിച്ചതിന്ശേഷം നാട്ടുകാർ അവരെ നല്ലവണ്ണം സഹായിച്ചുപോന്നു…

നമ്മുടെ ഷാഹി ആള് കാന്താരി ആണെങ്കിലും പഠിക്കാൻ അവൾ മിടുക്കി ആയിരുന്നു..10 ഇലും പ്ലസ് ടുവിലും അവൾ ഫുൾ എ പ്ലസ്സിൽ തന്നെ പാസ്സായി…എൻട്രൻസ് എഴുതി അവൾ മേറിറ്റിൽ ബാംഗ്ലൂരിലെ ഒരു പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് കരസ്ഥമാക്കി… എന്നാൽ അവളെ തുടർന്ന് പഠിപ്പിക്കാൻ പാവം ലക്ഷ്മിക്ക് ആവതില്ലായിരുന്നു…ഇത് കണ്ട നാട്ടുകാർ ഒരു സമിതി രൂപീകരിച്ച് അവളെ പഠിപ്പിക്കാൻ തീരുമാനിച്ചു…അവിടേക്കാണ് അവളുടെ ഈ യാത്ര…

ഷാഹി തന്റെ ബാഗിൽ നിന്നും കുപ്പിയെടുത്ത് വെള്ളം കുടിച്ചു…അവൾക്ക് ഒരു ആശ്വാസം തോന്നി… ആ സ്വപ്നം അവളെ അത്രമാത്രം ഭയപ്പെടുത്തിയിരുന്നു…കോളേജ് തുടങ്ങാൻ ഇനി 2 ദിവസം കൂടി ഉണ്ട്… കോളേജിൽ അഡ്മിഷൻ എടുക്കാൻ വന്നപ്പോൾ ഹോസ്റ്റൽ റൂം ശെരിയായിട്ടില്ലാർന്നു… അടുത്തതവണ വരുമ്പോ റൂം കിട്ടിയിരിക്കും എന്ന് ഹോസ്റ്റൽ വാർഡൻ സൂസൻ ഉറപ്പ് തന്നിരുന്നു…

ബസ് ബാംഗ്ലൂരിലേക്ക് എത്താനായിരുന്നു…അവൾ പുറത്തെ കാഴ്ചകൾ ആസ്വദിച്ചു ഇരുന്നു… ആദ്യമായിട്ടാണ് ഷാഹി തന്റെ അമ്മയെ വിട്ട് ഇത്രയും ദൂരം പോയി നിക്കുന്നെ…അതിന്റെ എല്ലാ സങ്കടവും ലക്ഷ്മിയമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു…എന്നാൽ തന്റെ മകളുടെ നല്ല ഭാവിക്ക് വേണ്ടി അത് സഹിക്കാൻ ലക്ഷ്മി തയ്യാറായിരുന്നു…അത് കൊണ്ടുതന്നെ പലതവണ തികട്ടിവന്ന കരച്ചിൽ ലക്ഷ്മി ആരും കാണാതെ കടിച്ചമർത്തി…എന്നാൽ പോകാൻ നേരം കെട്ടിപ്പിടിച്ചപ്പോൾ അവളുടെ കണ്ണിൽ നിന്ന് രണ്ടുമൂന്ന് തുള്ളി അറിയാതെ പുറത്തേക്ക് ചാടി ഷാഹിയുടെ തോൾ നനഞ്ഞു…അത് ഷാഹിക്ക് മനസ്സിലായെങ്കിലും അവൾ അത് അറിഞ്ഞഭാവം കാണിച്ചില്ല…കാരണം അത് കാണിച്ചാൽ അവളുടെ ലക്ഷ്മിക്കുട്ടിയുടെ കരയുന്ന മുഖം അവൾക്ക് കാണേണ്ടിവരും… അവൾ അത്രമേൽ തന്റെ അമ്മയെ സ്നേഹിക്കുന്നുണ്ടായിരുന്നു…അവളുടെ ഉപ്പ മരിച്ചപ്പോൾ അവൾ അവളുടെ ഉപ്പാക്ക് കൊടുത്ത വാക്കാണ്…ഷാഹി കാരണം ഒരിക്കലും അബ്ദുവിന്റെ ലക്ഷ്മി കരയാൻ ഇടവരില്ല എന്ന്…

ബസ് അങ്ങനെ ബാംഗ്ലൂർ സിറ്റിയിൽ പ്രവേശിച്ചു…

21 Comments

  1. *വിനോദ്കുമാർ G*

    കഥ തുടക്കം തന്നെ സൂപ്പർ ആണ് ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി

  2. ഇൗ കഥ മുഴുവനും ഇവിടെ ഇടണെ.. ഞാൻ ഇപ്പൊ മിക്കവാറും ഇതിലേക്ക് മാറി. അവിടെ കാത്തിരിക്കുന്ന ഒന്ന് രണ്ടു കഥകൾ കൂടി ഉണ്ട്.. ഇനി അവക്കായ്‌ മാത്രമാകും അവിടേക്ക്…

  3. മച്ചാനെ..മുത്ത്മണിയെ ആദ്യം ഒരു സോറി പറഞ്ഞോണ്ട് തുടങ്ങാം..ഇതുവരെ ഞാൻ വായിക്കാതെ പോയതിന്..
    ഇത്രയും വായിച്ചു ..സൂപ്പർ അടിപൊളി എന്താ പറയണ്ടെ..ത്രില്ലിംഗ് ആണ് ..ഇതുവരെയുള്ള അവതരണം എനിക് ഇഷ്ടായി..നന്നായി ഇഷ്ടായി..അടുത്ത ഭാഗം ഇവിടെ വരുന്ന വരെ എനിക്ക് ക്ഷമയില്ല ഞാൻ ബാക്കി വായിക്കാൻ പോകുവാ..സമർ ആര് എന്നൊക്കെ ഉള്ള ദുരൂഹതകൾ അഴിയാതെ ഇനി ഒരു സമാധാനം കിട്ടില്ല..!
    ഫുൾ വായിച്ചിട് ഒരു അഭിപ്രായം കൂടി ഇടാം.?

  4. തൃശ്ശൂർക്കാരൻ

    ??????

    1. വില്ലൻ

      ?❤️

  5. വളരെ നല്ല തുടക്കം

    1. വില്ലൻ

      Thanks Bro..?

    1. വില്ലൻ

      ??

  6. ആദ്യ പാർട്ടുകൾ അപ്പുറം വായിച്ചിരുന്നു… പിന്നീട് തുടർച്ച നഷ്ടമായീ…
    തുടർ ഭാഗങ്ങൾ പ്രതീക്ഷിയ്ക്കുന്നു…
    തൂലിക….

    1. വില്ലൻ

      പറ്റുമെങ്കിൽ അവിടെ തന്നെ വായിക്കാൻ ശ്രമിക്കുക…ഇവിടെ കുറച്ചുഭാഗങ്ങൾ കട്ട് ചെയ്തേ ഇടാൻ നിർവാഹമുള്ളൂ… എട്ട് ഭാഗങ്ങൾ അവിടെയുണ്ട്….?

      1. വായന അവിടെ ഇഷ്ടമാണ്…പക്ഷെ ads കാരണം പലതും പകുതിയിൽ ഉപേക്ഷിച്ചു പൊയ്‌പോകും…

  7. Kalakki nannayiii..

    1. വില്ലൻ

      ഇവിടെ ഉള്ളവർ എല്ലാം അവിടെ ഉള്ളവർ തന്നെ ആണല്ലേ…?

  8. പ്രണയരാജ

    വില്ലൻ വന്നെ……

    1. വില്ലൻ

      ??

  9. ഞാൻ ഈ കഥയെപ്പറ്റി ഇന്നലെയാണ് അറിഞ്ഞത്..വായിക്കാൻ തുടങ്ങുന്നു..!
    ഇനിയിപ്പോ ഇവിടെ വായിക്കാമല്ലോ..tq
    8 വരെ ഉള്ള ഭാഗങ്ങൾ ഇവിടെയും ഉടനെ ഇടാമോ.

    1. വില്ലൻ

      ഓക്കേ ബ്രോ….ഇവിടെ ഇടാം….ചെറിയ ഗ്യാപ്പിട്ട് മാത്രം….Hope u Like it?

  10. nannayi ivideyum sannidhyam ariyichathu..

    1. വില്ലൻ

      അണ്ണാ,

      ഇന്നലെ രാത്രി ആണ് ഈ സൈറ്റിനെ കുറിച്ച് അറിയുന്നെ….അപ്പൊ ഒരു സാന്നിധ്യം അറിയിച്ചേക്കാം എന്ന് കരുതി…

Comments are closed.