വില്ലൻ 1-2 [Villan] 673

പൊടിയും വൃത്തികെട്ട നാറ്റവും നിറഞ്ഞ അന്തരീക്ഷം..ടിവിയിൽ കാണുന്ന മോഡൽസിനെ പോലെ മോഡേൺ ഡ്രെസ്സുകൾ അണിഞ്ഞ ആളുകൾ…എല്ലാം ഷാഹി എന്ന നാട്ടിൻപുറത്തുകാരിക്ക് പുതിയതായിരുന്നു…എന്നാൽ ഒരു മാറ്റം മാത്രം അവളെ വേദനിപ്പിച്ചു…അവളുടെ നാട്ടിൽ എവിടെയെങ്കിലും കണ്ടിരുന്ന ഭിക്ഷക്കാരെ അവൾ ബാംഗ്ലൂരിന്റെ ഓരോ പാതകളിലും കണ്ടു…എത്രയെത്ര വികസനം വന്നാലും ഇവർക്ക്മാത്രം ഒരു മാറ്റവുമില്ല…അവൾ ഓർത്തു…

 

സ്കൂട്ടർ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞു ഒരു വിജനമായ പാതയിലേക്ക് പ്രവേശിച്ചു..റോഡിന് ചുറ്റും നിറയെ മരങ്ങളും പച്ചപ്പും നിറഞ്ഞുനിന്നിരുന്നു… കിളികളുടെ കളകളാരാവം അവളുടെ ചെവികൾക്ക് കുളിർമയേകി…ദൂരെ നിന്നിരുന്ന മരങ്ങളിൽ പുഷ്പങ്ങൾ വിരിഞ്ഞ് നിന്നിരുന്നത് അവളുടെ മനസ്സിന് ആനന്ദം പകർന്നു…അവൾ ആ സ്ഥലത്തിന്റെ മനോഹാരിതയിൽ ലയിച്ചിരുന്നു… ഷാഹിക്ക് എന്തോ ആ സ്ഥലം വളരെയധികം ഇഷ്ടമായി…ആ റോഡിൽ അടുത്തടുത്ത് വീടുകൾ കുറവായിരുന്നു…ഒരു ശാന്തത അവിടെ നിറഞ്ഞുനിന്നിരുന്നു..

 

ആ റോഡിലൂടെ പോയി ഒരു പത്തുമിനിറ്റ് കഴിഞ്ഞപ്പോ സ്കൂട്ടർ വലത്തോട്ട് തിരിഞ്ഞു ഒരു വലിയ മതിലിന്റെ കവാടത്തിലൂടെ ഉള്ളിലേക്ക് കയറി…അപ്പോഴാണ് ഷാഹി ആ വീട് ശ്രദ്ധിച്ചത്…അതിനെ വീട് എന്ന് വിളിച്ചാൽ തെറ്റായിപോകും…ഒരു കൊട്ടാരമായിരുന്നു അത്…അത്രയും വല്യ ഒരു മാളികയായിരുന്നു അത്…വീടിനുമുന്നിൽ ഒരു ചെറിയ പൂന്തോട്ടം..മുറ്റത്തിന്റെ പാലഭാഗങ്ങളിലുമായി പലതരം മരങ്ങൾ നിരന്നു നിന്നിരുന്നു…

 

വീടിന്റെ പോർച്ചിൽ ഒരു ബെൻസ് കാർ കിടക്കുന്നുണ്ടായിരുന്നു… വഴിയിൽ ഒരു കിടിലൻ ജീപ്പും..ജീപ്പിൽ ഒരു ആൾ ഇരിക്കുന്നുണ്ടായിരുന്നു..ചന്ദ്രേട്ടൻ സ്കൂട്ടർ കൊണ്ടുപോയി വീടിന്റ മുന്നിൽ നിർത്തി…ഷാഹി ബാഗുകൾ എല്ലാം എടുത്ത് സ്കൂട്ടറിൽ നിന്ന് ഇറങ്ങി…ജീപ്പിലിരുന്ന ആൾ അവരുടെ അടുത്തേക്ക് നടന്നുവരുന്നുണ്ടായിരുന്നു..കറുത്തിട്ട് ഒരു ആറടി നീളമുള്ള ആൾ ആയിരുന്നു അത്…അയാൾക്ക് അയാളുടെ നീളത്തിനൊത്ത തടിയും നല്ല ശരീരവും ഉണ്ടായിരുന്നു…

 

ഇതാണ് മോളെ വീട്..ചന്ദ്രേട്ടൻ പറഞ്ഞു

 

ഇതിന് വീട് എന്ന് ആരേലും പറയുമോ ചന്ദ്രേട്ടാ..ഷാഹി ചോദിച്ചു

 

ചന്ദ്രേട്ടൻ അത് കേട്ടുചിരിച്ചു..അപ്പോഴേക്കും ജീപ്പിൽ ഇരുന്ന ആൾ അവരുടെ അടുത്തേക്ക് എത്തി…ഇതാകും കുഞ്ഞുട്ടൻ എന്ന് ഷാഹി മനസ്സിൽ കരുതി…

 

എന്തൊക്കെയുണ്ട് ചന്ദ്രണ്ണാ വിശേഷം…അയാൾ ചോദിച്ചു…

 

നമുക്കൊക്കെ എന്ത് വിശേഷം മോനെ…അങ്ങനെ പോകുന്നു…ചന്ദ്രേട്ടൻ മറുപടി പറഞ്ഞു…എന്നിട്ട് ഷാഹിയുടെ നേരെ നോക്കി ഇതാണ് കുഞ്ഞുട്ടൻ എന്ന് പറഞ്ഞു.കുഞ്ഞുട്ടൻ കൈ തന്റെ നേരെ നീട്ടി ഷേക്ക് ഹാൻഡ് തന്നു…എന്നിട്ട് പറഞ്ഞു

 

“ഐ ആം ദി ഗ്രേറ്റ് കുഞ്ഞുട്ടൻ”

21 Comments

  1. *വിനോദ്കുമാർ G*

    കഥ തുടക്കം തന്നെ സൂപ്പർ ആണ് ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി

  2. ഇൗ കഥ മുഴുവനും ഇവിടെ ഇടണെ.. ഞാൻ ഇപ്പൊ മിക്കവാറും ഇതിലേക്ക് മാറി. അവിടെ കാത്തിരിക്കുന്ന ഒന്ന് രണ്ടു കഥകൾ കൂടി ഉണ്ട്.. ഇനി അവക്കായ്‌ മാത്രമാകും അവിടേക്ക്…

  3. മച്ചാനെ..മുത്ത്മണിയെ ആദ്യം ഒരു സോറി പറഞ്ഞോണ്ട് തുടങ്ങാം..ഇതുവരെ ഞാൻ വായിക്കാതെ പോയതിന്..
    ഇത്രയും വായിച്ചു ..സൂപ്പർ അടിപൊളി എന്താ പറയണ്ടെ..ത്രില്ലിംഗ് ആണ് ..ഇതുവരെയുള്ള അവതരണം എനിക് ഇഷ്ടായി..നന്നായി ഇഷ്ടായി..അടുത്ത ഭാഗം ഇവിടെ വരുന്ന വരെ എനിക്ക് ക്ഷമയില്ല ഞാൻ ബാക്കി വായിക്കാൻ പോകുവാ..സമർ ആര് എന്നൊക്കെ ഉള്ള ദുരൂഹതകൾ അഴിയാതെ ഇനി ഒരു സമാധാനം കിട്ടില്ല..!
    ഫുൾ വായിച്ചിട് ഒരു അഭിപ്രായം കൂടി ഇടാം.?

  4. തൃശ്ശൂർക്കാരൻ

    ??????

    1. വില്ലൻ

      ?❤️

  5. വളരെ നല്ല തുടക്കം

    1. വില്ലൻ

      Thanks Bro..?

    1. വില്ലൻ

      ??

  6. ആദ്യ പാർട്ടുകൾ അപ്പുറം വായിച്ചിരുന്നു… പിന്നീട് തുടർച്ച നഷ്ടമായീ…
    തുടർ ഭാഗങ്ങൾ പ്രതീക്ഷിയ്ക്കുന്നു…
    തൂലിക….

    1. വില്ലൻ

      പറ്റുമെങ്കിൽ അവിടെ തന്നെ വായിക്കാൻ ശ്രമിക്കുക…ഇവിടെ കുറച്ചുഭാഗങ്ങൾ കട്ട് ചെയ്തേ ഇടാൻ നിർവാഹമുള്ളൂ… എട്ട് ഭാഗങ്ങൾ അവിടെയുണ്ട്….?

      1. വായന അവിടെ ഇഷ്ടമാണ്…പക്ഷെ ads കാരണം പലതും പകുതിയിൽ ഉപേക്ഷിച്ചു പൊയ്‌പോകും…

  7. Kalakki nannayiii..

    1. വില്ലൻ

      ഇവിടെ ഉള്ളവർ എല്ലാം അവിടെ ഉള്ളവർ തന്നെ ആണല്ലേ…?

  8. പ്രണയരാജ

    വില്ലൻ വന്നെ……

    1. വില്ലൻ

      ??

  9. ഞാൻ ഈ കഥയെപ്പറ്റി ഇന്നലെയാണ് അറിഞ്ഞത്..വായിക്കാൻ തുടങ്ങുന്നു..!
    ഇനിയിപ്പോ ഇവിടെ വായിക്കാമല്ലോ..tq
    8 വരെ ഉള്ള ഭാഗങ്ങൾ ഇവിടെയും ഉടനെ ഇടാമോ.

    1. വില്ലൻ

      ഓക്കേ ബ്രോ….ഇവിടെ ഇടാം….ചെറിയ ഗ്യാപ്പിട്ട് മാത്രം….Hope u Like it?

  10. nannayi ivideyum sannidhyam ariyichathu..

    1. വില്ലൻ

      അണ്ണാ,

      ഇന്നലെ രാത്രി ആണ് ഈ സൈറ്റിനെ കുറിച്ച് അറിയുന്നെ….അപ്പൊ ഒരു സാന്നിധ്യം അറിയിച്ചേക്കാം എന്ന് കരുതി…

Comments are closed.