വില്ലൻ 1-2 [Villan] 673

വില്ലൻ 1-2

Villan Part 1-2 | Author : Villan

 

വില്ലൻ… പേര് പോലെതന്നെ ഇതൊരു നായകന്റെ കഥ അല്ല…ഒരു വില്ലന്റെ കഥ ആണ്… ഒരു അസുരന്റെ ഒരു ചെകുത്താന്റെ കഥ…നമുക്ക് കഥയിലേക്ക് കടക്കാം… 

ബാംഗ്ലൂരിലേക്കുള്ള യാത്രയിൽ ബസിന്റെ വിൻഡോ സീറ്റിൽ കമ്പിയിന്മേ ചാരി കിടന്നുറങ്ങുകയാണ് ഷഹന…കാറ്റ് അവളുടെ മുടിയിഴകളെ തഴുകുന്നുണ്ട്… കാറ്റത്ത് അവളുടെ മുടിയിഴകൾ പാറി കളിക്കുന്നുണ്ട്… ആകെ മൊത്തത്തിൽ പ്രകൃതി അവളുടെ ഉറക്കത്തെ മനോഹരമാക്കുന്നുണ്ടായിരുന്നുവെങ്കിലും അവളുടെ മുഖം വിളറി വെളുത്തിരുന്നു…അവളുടെ മുഖത്ത് ഭയത്തിന്റെ ലാഞ്ജനകൾ കാണാനുണ്ടായിരുന്നു…അവൾ ഉറക്കത്തിൽ ഒരു ദുസ്വപ്നം കാണുകയായിരുന്നു…

പെട്ടെന്ന് അന്തരീക്ഷം ആകെ മാറിയപോലെ… അതുവരെ അവിടെ വീശിയിരുന്ന ആ മന്ദമാരുതൻ പോയി അവിടെ ആകെ ഇരുട്ട് നിറഞ്ഞു… ഒരു ഭയപ്പെടുത്തുന്ന തണുപ്പ് അന്തരീക്ഷത്തിൽ തളം കെട്ടിനിന്നു… ദൂരെ നിന്നും ഒരു രൂപം അവളുടെ അടുത്തേക്ക് വരുന്നതായി ഷഹനയ്ക്ക് തോന്നി…ഒരു കറുത്തരൂപം…അത് ഒരു കരിമ്പടം മൂടിപുതച്ചപോലെ… അല്ലാ…അതിന്റെ രൂപം തന്നെ ആണ് അത്… അതിന് മുഖമില്ല…അതിന്റെ മുഖത്തിന്റെ ഭാഗത്തു വെറും ഇരുട്ട്…നമ്മുടെ സന്തോഷം കെടുത്തുന്ന ഒരു അന്ധകാരം… അതിന്റെ ആ ഒഴുകിയുള്ള വരവ് കണ്ട് പ്രകൃതി ആകെ പേടിച്ചിരുക്കുവാണ്………

 

ചെടികളും പൂക്കളുമൊക്കെ വാടി… പറന്നു നടന്നിരുന്ന കിളികളൊക്കെ ചത്തുമലച്ച് നിലത്തു വീഴുന്നു… ആകെപ്പാടെ ഒരു ഭയാനകമായ അന്തരീക്ഷം… ഷഹന പേടിച്ചു വിറച്ചു…അത് ഒഴുകി അവളുടെ ജനാലയുടെ അടുത്ത് എത്തി…അവൾക്ക് ഒരു അക്ഷരം പോലും ഉരിയാടാൻ സാധിച്ചില്ല…ദാഹം കാരണം അവളുടെ തൊണ്ട വരണ്ടു…ജനാലായിന്മേലുള്ള ഗ്ലാസിൽ വിള്ളലുകൾ പൊട്ടിപ്പടർന്നു… ആ രൂപം അവളെ തന്നെ നോക്കുന്നപോലെ തോന്നി അവൾക്ക്… ആ ഭയാനകമായ രൂപം സംസാരിച്ചു തുടങ്ങി…

 

“നീ എന്തൊക്കെ ആഗ്രഹങ്ങളും പേറി ആണോ ഈ യാത്ര ആരംഭിച്ചത്…അതൊന്നും ഒരിക്കലും നിറവേറില്ല…നിന്റെ ലക്ഷ്യങ്ങളിലേക്കല്ല നിന്റെ യാത്ര…അവന്റെ അടുത്തേക്കാണ്… ചെകുത്താന്റെ അടുത്തേക്ക്…നീ അവനെയാണ് തേടി പോകുന്നത്…നിന്റെ ജീവിതം ധന്യമാക്കാൻ അവൻ മാലാഖയല്ല…ചെകുത്താന്റെ സന്തതിയാണ്…മരണമാണ് നിന്നെ കാത്തിരിക്കുന്നത്…എത്രയൊക്കെ കരഞ്ഞാലും ദൈവത്തോട് പ്രാർത്ഥിച്ചാലും ഈ വിധിയിൽ നിന്ന് നിനക്ക് രക്ഷപെടാൻ സാധിക്കില്ല…ജീവൻ വേണമെങ്കിൽ തിരിച്ചുപോ…”

21 Comments

  1. *വിനോദ്കുമാർ G*

    കഥ തുടക്കം തന്നെ സൂപ്പർ ആണ് ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി

  2. ഇൗ കഥ മുഴുവനും ഇവിടെ ഇടണെ.. ഞാൻ ഇപ്പൊ മിക്കവാറും ഇതിലേക്ക് മാറി. അവിടെ കാത്തിരിക്കുന്ന ഒന്ന് രണ്ടു കഥകൾ കൂടി ഉണ്ട്.. ഇനി അവക്കായ്‌ മാത്രമാകും അവിടേക്ക്…

  3. മച്ചാനെ..മുത്ത്മണിയെ ആദ്യം ഒരു സോറി പറഞ്ഞോണ്ട് തുടങ്ങാം..ഇതുവരെ ഞാൻ വായിക്കാതെ പോയതിന്..
    ഇത്രയും വായിച്ചു ..സൂപ്പർ അടിപൊളി എന്താ പറയണ്ടെ..ത്രില്ലിംഗ് ആണ് ..ഇതുവരെയുള്ള അവതരണം എനിക് ഇഷ്ടായി..നന്നായി ഇഷ്ടായി..അടുത്ത ഭാഗം ഇവിടെ വരുന്ന വരെ എനിക്ക് ക്ഷമയില്ല ഞാൻ ബാക്കി വായിക്കാൻ പോകുവാ..സമർ ആര് എന്നൊക്കെ ഉള്ള ദുരൂഹതകൾ അഴിയാതെ ഇനി ഒരു സമാധാനം കിട്ടില്ല..!
    ഫുൾ വായിച്ചിട് ഒരു അഭിപ്രായം കൂടി ഇടാം.?

  4. തൃശ്ശൂർക്കാരൻ

    ??????

    1. വില്ലൻ

      ?❤️

  5. വളരെ നല്ല തുടക്കം

    1. വില്ലൻ

      Thanks Bro..?

    1. വില്ലൻ

      ??

  6. ആദ്യ പാർട്ടുകൾ അപ്പുറം വായിച്ചിരുന്നു… പിന്നീട് തുടർച്ച നഷ്ടമായീ…
    തുടർ ഭാഗങ്ങൾ പ്രതീക്ഷിയ്ക്കുന്നു…
    തൂലിക….

    1. വില്ലൻ

      പറ്റുമെങ്കിൽ അവിടെ തന്നെ വായിക്കാൻ ശ്രമിക്കുക…ഇവിടെ കുറച്ചുഭാഗങ്ങൾ കട്ട് ചെയ്തേ ഇടാൻ നിർവാഹമുള്ളൂ… എട്ട് ഭാഗങ്ങൾ അവിടെയുണ്ട്….?

      1. വായന അവിടെ ഇഷ്ടമാണ്…പക്ഷെ ads കാരണം പലതും പകുതിയിൽ ഉപേക്ഷിച്ചു പൊയ്‌പോകും…

  7. Kalakki nannayiii..

    1. വില്ലൻ

      ഇവിടെ ഉള്ളവർ എല്ലാം അവിടെ ഉള്ളവർ തന്നെ ആണല്ലേ…?

  8. പ്രണയരാജ

    വില്ലൻ വന്നെ……

    1. വില്ലൻ

      ??

  9. ഞാൻ ഈ കഥയെപ്പറ്റി ഇന്നലെയാണ് അറിഞ്ഞത്..വായിക്കാൻ തുടങ്ങുന്നു..!
    ഇനിയിപ്പോ ഇവിടെ വായിക്കാമല്ലോ..tq
    8 വരെ ഉള്ള ഭാഗങ്ങൾ ഇവിടെയും ഉടനെ ഇടാമോ.

    1. വില്ലൻ

      ഓക്കേ ബ്രോ….ഇവിടെ ഇടാം….ചെറിയ ഗ്യാപ്പിട്ട് മാത്രം….Hope u Like it?

  10. nannayi ivideyum sannidhyam ariyichathu..

    1. വില്ലൻ

      അണ്ണാ,

      ഇന്നലെ രാത്രി ആണ് ഈ സൈറ്റിനെ കുറിച്ച് അറിയുന്നെ….അപ്പൊ ഒരു സാന്നിധ്യം അറിയിച്ചേക്കാം എന്ന് കരുതി…

Comments are closed.