വിദൂരതയിെലെ പൂക്കളം [PK] 387

ആൺകുട്ടിയുടെ താഴെ ‘എസ് ജെ’ എന്ന

രണ്ടക്ഷരം.. അത് കാണുമ്പോൾ കാലിന്റെ

പെരുവിരലിൽ നിന്ന് സുഖമുള്ള ഒരു തരിപ്പ്

കയറി കറങ്ങി കറങ്ങി തലയിലെത്തി വീണ്ടും താഴോട്ടിറങ്ങി അടിവയറ്റിലെത്തി

സുഖമുള്ള ഒരു ചുഴിയായി രൂപപ്പെടും…

ഇടനെഞ്ചിലെ മിടിപ്പ് പെരുമ്പറയായി

മാറുന്നു.. ‘എസ് ജെ’ തന്റെ പേരിന്റെ

ആദ്യാക്ഷരമാണ്..! വേറെ ആരും ആ

പേരിൽ ക്ളാസിലില്ലല്ലോ!

ഇന്നെന്തായാലും അതിനെക്കുറിച്ച്

മിണ്ടണം…….പറയണം….ചോദിക്കണം…..

 

എന്തോ..നീലിമയെ ഓർക്കുമ്പോൾ ഈ പാരിജാതം കൂടുതൽ വെൺമയോടെ സുഗന്ധം പൊഴിക്കുന്നു… ഏറ്റവുമടുത്ത്

വിരിഞ്ഞതൊരെണ്ണം പ്രത്യേകം മാറ്റിവച്ചു.

ഉടയാതിരിക്കാൻ ഏറ്റവും മുകളിൽ തന്നെ വെക്കണം….

 

““ഇതിനും റോസിനും മുല്ലയ്ക്കുമൊക്കെ മണവൊണ്ടെന്നേയൊള്ളു…. പൂക്കളം ഇട്ടാൽ ഭംഗിയൊന്നും ഇല്ല..നമ്മടെ കടമ്പാവ് ഏത് ഡിസൈനിലും ഇടാം..””

യാന്ത്രികമായി പാരിജാതപ്പൂക്കൾ ഇറുത്ത്

നിറയ്ക്കുന്ന തന്നെ ജിൻസി സംശയ ഭാവം നിറച്ച് നോക്കി നിൽക്കുന്നു……..

 

“ഹ….അത്..പിന്നെ ശരിയാ … എന്നാ മതി””

ജിൻസിയെ ശരിവെച്ച് പൂപറിക്കലും കൂടെ

ദിവാസ്വപ്നവും ഒരുമിച്ച് നിർത്തി…..

 

നിമിഷങ്ങൾക്കൊണ്ട് കുളിച്ചൊരുങ്ങി

ഭക്ഷണം കഴിച്ച് തയ്യാറായി.

 

ഞാൻ വെള്ളമുണ്ടും ഷർട്ടും അവള്

സെറ്റ് സാരിയുമുടുത്തു… ഓണത്തിന്ന്

വാങ്ങിയത്…..പന്ത്രണ്ടാം ക്ളാസിന് മാത്രമുള്ള അവകാശമാണ്…. ബാക്കി എല്ലാവരും യൂണിഫോമിൽ ആണ്.

“ചോറ് നല്ലോണം ഉണ്ടിട്ട് പോടാ

ഇനി വൈകിട്ടല്ലേ വരു…”” അമ്മച്ചി മൺ കലത്തിലെ തവിയിൽ പിടിച്ച്ചോറ് തീരാൻ കാത്തിരുന്നു. ശരിയാ….എല്ലാ കളിയും കഴിഞ്ഞ് വൈകിട്ട് ബസ് കയറി ഇവിടെ എത്തുമ്പോൾ ആറ് മണി കഴിയും…..

കാട്ടിലൂടെ അര മണിക്കൂറിന് മുകളിൽ

നടക്കാനുമുണ്ടല്ലോ.!

 

ആവേശത്തോടെ സ്കൂളിലെത്തി. പതിവ്

പോലെ വായിടികൾ ചിലച്ച് കൊണ്ടും

66 Comments

  1. ആരെ ഓ പങ്കെട്ടൻ

    കൈസാ ഹോ ….

    1. ബഹുത് അച്ചാ….??

  2. പങ്കെട്ടാ

    മലയോര ജില്ലയിൽ ഒരു ഇങ്കുബേറ്റർ ഇട്ടു കുളക്കോഴികളെ വിരിയിപ്പിച്ചു കച്ചവടം നടത്തുന്ന വിസിനസ് എങ്ങനെ ഉണ്ടാകും

    അടി പൊളി ആയിരിക്കുമോ ,,,,,,,,,,,,,,,,,,,,,,,

    സ്വാശ്രയ സഹകരണ സംഘത്തിൽ നിന്നും ഒരുഎടുത്താലോ എന്നോട് തോന്നൽ ഇല്ലാതെ ഇല്ല

    1. ?? ഹി.ഹി…….?

      1. പങ്കെട്ട

        നിങ്ങളെ കാണുന്നെ ഇല്ലാലോ
        എവിടെ ആണ് ….

  3. പങ്കെട്ടാ.. ഇവിടെ വന്നു നിങ്ങളോട് നാല് വർത്തമാനം പറയണമെന്ന് വിചാരിച്ചിട്ട് കുറച്ചായി.. എന്ന പിന്നെ ആ പ്രൈസ് അനൗൺസ് ചെയ്തപ്പോൾ പറയാന്നു വെച്ചു.. എന്ത് പറയാനാ?? അഭിനന്ദനങൾ എന്നോ?? ആ ഒരു മടിയിലാ വരാതെ ഇരുന്നത് 😀 അപ്പൊ വിചാരിക്കും, എന്നാൽ ഇവൻ ഇപ്പൊ വായിച്ചല്ലോ എന്ന്.. ഇപ്പോഴും വായിച്ചിട്ടില്ല, എന്താണെന്നറിയില്ല, വല്ലാത്തൊരു മടിയും വിരക്തിയും ഒക്കെ വന്നുതുടങ്ങി വാക്കുകളോട്.. അതാണ്, ഒരു അഞ്ചു പേജിന്റെ മുകളിൽ പോവാത്ത കഥകൾ തിരഞ്ഞു പിടിച്ചു വായിക്കുന്നത്…
    പിന്നെ അവിടെ കുറെ പൊട്ടലും ചീറ്റലും ഒക്കെ നടക്കുവല്ലേ.. അതിനിടയിൽ കേറി ആർക്കും വേണ്ടാത്ത ഒരു അഭിപ്രായം പറഞ്ഞുപോയപ്പോ നിങ്ങൾ അത് വായിച്ചു.. പിന്നെ ഇവിടെ കേറി, പണ്ടത്തെ ഓണക്കഥ ഒന്ന് നോക്കിയപ്പോൾ അവിടെ അതാ കിടക്കുന്നു, സ്‌നേഹത്തിൽ പൊതിഞ്ഞ ഒരു വാക്ക്… അപ്പൊ ഞാൻ ഇവിടെ ഒന്ന് വന്നു അതൊക്കെ ഞാൻ കണ്ടെന്നു പറയണ്ടേ???

    1. അവിടേം ഇവിടേം എവിടേം പല
      കമന്റുകളും വായിച്ചു പോകുന്നു ആദി..
      അപ്പോ ചെലപ്പോ എന്തേലും
      തിരിച്ചു കമന്റാൻ തോന്നും. അതാ!

      പിന്നെ ഇതൊക്കെ വായിച്ചില്ല എങ്കിലും
      കുഴപ്പമില്ല.. പങ്കെടുക്കാൻ വേണ്ടി നമ്മളും
      ഒന്നങ്ങ് ഇട്ടതല്ലേ..?

      1. ഹഹ… ഓടിയെത്തുന്നതിൽ അല്ല കാര്യം, ഓടാനുള്ള മനസുണ്ടാവുന്നതിൽ ആണെന്നല്ലേ… പക്ഷേ പലപ്പോഴും അതും വയ്യ.. മടിയാണ് വല്ലാതെ.. നിങ്ങളാ കൂക്കുവിളികൾ പോലെ വല്ലതും കൊണ്ട് വാ.. കുറച്ചു നേരത്തേക്കെങ്കിലും സമാധാനം കിട്ടട്ടെ ????

  4. പങ്കെട്ടാ

    എന്നാ ഉണ്ട്

    മുപ്പത്തി അഞ്ചിനും നാല്പതിനും റേഞ്ചിലാണോ
    നാല്പതിനും നാല്പത്തി അഞ്ചിനും റേഞ്ചിലാണോ
    അതോ നാല്പത്തി അഞ്ചിനും അന്പതിനും റേഞ്ചിലാണോ
    പങ്കെട്ടന്റെ പ്രായം

    എനിക്ക് ഇപ്പൊ മുപ്പതിൽ ഓട്ടം,ആണ് ,,,

    ഇപ്പൊ നാട്ടിൽ ആണോ
    അതോ വിദേശത്തു പണി എടുക്കുക ആണോ ???

    വെറുതെ അറിയാൻ ചോദിച്ചെന്നെ ഉള്ളു കേട്ടോ ,,,,

    1. ഹ ഹ ..ഹർഷു..;
      ഒന്നും തോന്നരുത്. എല്ലാം തുറന്ന്
      പറഞ്ഞാ തിരിച്ചറിഞ്ഞ് ഫോളോ ചെയ്യുന്ന
      സ്വന്തക്കാരുടെ(?) സ്വഭാവം ഉണ്ടല്ലോ.!

      അതാണല്ലോ നമ്മുടെ ഈ ഒളിച്ചു കളികൾ.

      എഴുതിയിട്ട ആ ‘കൊച്ചു’ കഥകൾ
      remove ചെയ്തതിന്റെ പോലും കാരണം
      അതാ?. പലരും തിരിച്ചറിയുന്നു.!!
      കൂടെ അതിന്റെ നിലവാരം ഇല്ലായ്മയും!

      സത്യം പറഞ്ഞാ ഹർഷു ചോദിച്ചതിന്
      ഉള്ള മറുപടി വാമ്പുവിന്റെ lastകഥയിൽ
      തന്നെ ഉണ്ട്.!!!! അവിടെ കമന്റുകേം
      ചെയ്തതാ?.
      കൂടുതൽ പറഞ്ഞാ ഈ തിരിച്ചറിവുകാരുടെ
      ശല്യം പേടിച്ചിട്ടാ!!!?
      പരാജയപ്പെട്ടവരുടെ ശവപ്പെട്ടിയിൽ ആണി
      അടിയ്ക്കാൻ ആവേശത്തോടെ എത്തും
      അവർ!!?

      NB: അല്ല കഥ remove ചെയ്തത്
      ഹർഷു എങ്ങെനെ അറിഞ്ഞു.??

      1. അത് ഇടയ്ക്കു നോക്കിയായിരുന്നു
        ഒന്നും കണ്ടില്ല

        അപ്പൊ കരുതി റിമൂവ് ആക്കികാണും എന്ന്

        അന്നത്തെ ആ തീവ്രത ഒക്കെ കുറഞ്ഞു പങ്കെട്ട൯ ഇപ്പോ ഒരു സൂഫി ആയോ എന്നൊരു സംശയം,,,,

        1. ഏയ് ആ കഥകളൊക്കെ
          ‘തീവ്രത’ കുറഞ്ഞത് കൊണ്ടാ..
          കളഞ്ഞത്..??

  5. എളേച്ഛന്റെ ഭാര്യേടെ ആങ്ങള കുട്ടിക്കൃഷ്ണന്റെ കുഞ്ഞമ്മാവന്റെ മോ൯ പങ്കെട്ടാ //

    എന്തുണ്ട് …
    ഊണൊക്കെ കഴിഞ്ഞോ ?

    കാണുന്നെ ഇല്ലല്ലോ ,,,,,

    മലയോരജില്ലയിൽ കോറി ഉണ്ടോ കോറി
    ഈ ബോംബൊക്കെ ഇട്ടു പാറ പൊട്ടിക്കുന്ന കോറി ,,,,,

    ഉണ്ടോ ,,

    ഉണ്ടെങ്കിൽ അവിടെ ഇരുന്നോട്ടെ ,,,

    ബെർതെ ചോയിച്ചതാ ,,,,,,,,,,,,,,,,

    1. നുമ്മ ഈടെയൊക്കെത്തന്നെ ണ്ട് കെട്ടാ.

      കമന്റടി അത്ര വശമില്ലാത്തത് കൊണ്ട് എല്ലാം വായ്ച്ച് ആസ്വദിക്കും.?
      പ്രത്യേകിച്ച് അപരാജിതൻ കമന്റ് ബോക്സസ്
      പക്ഷെ അവിടെ ചറപറാ കമന്റടി നടക്കുന്ന
      കൊണ്ട് ഒന്നിനും സമയം തികയുന്നില്ല.?

      1. നിങ്ങള് വശമില്ല എന്നങ്ങു പറയല്ലേ,,,പങ്കെട്ടാ

        നിങ്ങള് ബുദ്ധിജീവി ചമഞ്ഞു ഇരിക്കുന്ന ആൾ ആണേ ,,ആ കയ്യാലപ്പുറത്തു നിന്നും താഴേക്ക് വരുവാൻ ബുദ്ധിമുട്ടാ ,,അപ്പൊ പിന്നെ വലിയ ഫുദ്ധിജീവി സംസാരം ഒക്കെ മാത്രേ വന്നു പോകൂ ,,അതൊക്കെ ഒരുതരം
        ഉൾവലിയലോ ഒരു മറക്കുള്ളിൽ ഇരിക്കുന്ന പോലെയോ ഒക്കെ ആയിപ്പോകും പങ്കെട്ടാ
        കൃത്രിമത്വം നിറഞ്ഞ ഒരു പേഴ്സണാലിറ്റി

        നമ്മുടെ കമന്റ് ബോക്സ് എന്ന ഒരു മൈതാനം ആണ് അല്ലെ ഒരു വലിയ കുളം ആണ്
        ഉള്ള തുണിയും പറിച്ചെറിഞ്ഞു അങ്ങോട്ട് ചാടുക ആണ്
        സ്വയ൦ ഒരു കുട്ടി ആയോ
        ഒരു മണ്ടബുദ്ധി ആയി
        ഒരു പൊട്ടൻ ആയോ
        എങ്ങനെ വേണേലും കരുതാം

        നമ്മൾ കുറേ ചാക്ക് ഇട്ടു മൂടി കളഞ്ഞ നമ്മുടേത് ആകുന്ന ഒരു യാഥാർഥ്യത്തെ ആണ് അവിടെ പുറത്തേക് എടുക്കുന്നത്

        ചിരിയും കളിയും അടിയും ഇടിയും ചീത്ത വിളിയും
        മനസിന്‌ ഒരു കുളിരും ആശ്വാസവും

        അതാണ് ഉദ്ദേശിക്കുന്നത്
        അതോണ്ടാ പറയുന്നേ

        വെറുതെ വായിച്ചു ആസ്വദിക്കാതെ എന്തേലും ഒരു മണ്ടത്തരം ഒക്കെ ഇട്ടു അങ്ങ് കൂടന്നേ

        ഞാൻ നിങ്ങളിലെ മഹത്തായ ബുദ്ധിജീവിയെ അല്ല ക്ഷണിക്കുന്നത്
        നിങ്ങളിലെ ഉറങ്ങിക്കിടക്കുന്ന മണ്ടത്തരത്തെ ആണ് ,, അതാണ് നിങ്ങളുടെ യാതാർഥ്യം

        സ്വയം ഒരു പൊട്ടബുദ്ധി ആണ് എന്ന് വിചാരിച്ച തീരുന്ന പ്രശ്നമേ ഈ അണ്ഡകടാഹത്തിൽ ഉള്ളു

        ഞ പറഞ്ഞേലും വല്ല കറക്ടും ഉണ്ടോ ,,,,,,,,,,,,,,,,,
        ഉണ്ടോ ,,,,,,,,,,,,,,,,,
        ഉണ്ടോന്ന് ,.,,,,,,,,,,,,,,,,,

        എളേച്ഛന്റെ ഭാര്യേടെ ആങ്ങള കുട്ടിക്കൃഷ്ണന്റെ കുഞ്ഞമ്മാവന്റെ മോ൯ പങ്കെട്ടാ //

        1. ഹർഷൻ പറഞ്ഞത് പോയന്റ്.
          അല്ല അത് തന്നെയാണ് പോയന്റ്!

          പക്ഷെ ഒരു കാര്യം പറയട്ടെ ….
          ഈ ‘ജീവി’ അഭിനയിക്കാതെ
          അപ്പുറത്ത് ഒരു പാട് കമന്റുകൾ
          ഇട്ടിരുന്നു ആദ്യം! ഹർഷന് പഴയ
          കഥകളുടെ കമന്റ് സെക്ഷൻ നോക്കിയാ മനസിലാവും.!
          ഉദാ.. ദേവരാഗം ആദ്യഭാഗങ്ങൾ .
          പക്ഷെ പലരും തെറ്റിദ്ധരിക്കുകയും
          ചീത്തവിളിക്കുകയും ചെയ്ത്
          തുടങ്ങിയപ്പോ അതങ്ങ് കുറച്ചു.!
          അതാണ് കാര്യം!
          NB: ഇവിടെ ഹർഷൻ ‘ചേട്ടാ’
          വിളിക്കുന്നു. അന്ന് പക്ഷേ
          ‘കുട്ടാ’ മുഖം ആയിരുന്നു.
          ഓരോ ജീവി ആയതിന്റെ മാറ്റം??

          1. പങ്കെട്ടാ

            സത്യത്തിൽ നമ്മൾ തമ്മിൽ മുന്നേ സംസാരിച്ചിട്ടില്ല
            എന്നതാണ് വാസ്തവം

            ഒരിക്കൽ അവിടെ അപരാജിതന്റെ വാളിൽ അന്നത്തെ പങ്കെട്ടൻ
            ഒരു കമന്റ് ഇട്ടിരുന്നു

            “പുതിയ ഒരാളെ കണ്ടതിൽ സന്തോഷം ,കഥ വായിച്ചിട്ടില്ല എങ്കിലും കമന്റ് ഇട്ടതു ആണ് എന്ന്

            അന്ന് ഞാനും പറഞ്ഞു പങ്കെട്ടാ ,, പങ്കെട്ടന്റെ കഥകൾ കണ്ടിട്ടുണ്ട്
            ഒന്നും വായിച്ചിട്ടില്ല എഴുത്തൊക്കെ ഒതുങ്ങുമ്പോ വയ്ക്കുന്നതാണ് എന്ന്

            അന്ന് പങ്കെട്ട൯ പറയുകയും ചെയ്തു ,, അത് നല്ലതാണ് വായന ഒക്കെ പിന്നീട് മതി അന്ന് ,,
            ഒരിക്കൽ മാത്രേ നമ്മൾ സംവദിച്ചിട്ടുള്ളു

            പക്ഷെ പങ്കജാക്ഷൻ കൊയ്‌ലോയുടെ കമന്റുകൾ ശ്രദ്ധിക്കാറുണ്ട്
            കുറെ കോഡ് ഭാഷകൾ പോലെ ഒക്കെ കുറെ കുത്തികുറിക്കുന്നത്

            പിന്നീട് നമ്മുടെ കമന്റ് വാളിൽ ഇടയ്ക്കു മുഖം കാണിച്ചു പങ്കെട്ട൯ പോകും

            അവിടെ കൊറോണ കഥാ എഴുതിയപോ ആണ് ഞാൻ ഒരു അഭിപ്രായം കുറിച്ച്
            ഒന്നൂടെ ഒരു കണക്ഷൻ ആയത്

            പക്ഷെ ഇവിടെ വന്നപ്പോ ആണ് കൂടുതൽ കമന്റുകൾ ഇട്ടതും
            ,,,,,,,,,,,,,,,,,,,,

            ഒരു ഫ്രണ്ട്ലിനെസ് തോന്നിയ അന്ന് മുതൽ ഇളയച്ഛന്റെ ഭാര്യേടെ ആങ്ങള എന്ന വാക്കു ഉപയോഗിക്കുന്നുണ്ട് ,,

            അലാതെ കുട്ട വിളി ” ഇതുവരെ വിളിച്ചിട്ടില്ല ”

            എനിക്ക് ഉറപ്പുണ്ട്

          2. ഏയ് ഹർഷൻ വിളിച്ചതിനല്ല
            പറഞ്ഞത്. അന്ന് കമന്റുകളിൽ
            ‘ആ’പ്രായമേ ഉള്ളായിരുന്നു.!
            യഥാർത്ഥത്തിൽ സത്യം അതാണെങ്കിലും ഇപ്പോ
            ഹർഷു സമ്മതിക്കാൻ സാധ്യത ഇല്ല. Pkuttan,.. ണ്ണിpk ഇതൊക്കെ
            ആയിരുന്നു ആദ്യ പേരുകൾ…
            ഇപ്പോ ആ ഗ്യാപ്പ് ഫീല് ചെയ്യുന്നുവെന്നാണ് ഉദ്ദേശിച്ചത്.

            കോഡ് വാക്കും കുട്ടിത്തവും
            ദ്വയാർത്ഥവുമൊെക്കെ ഉപയോഗിച്ചത്.. പലരും തെറ്റിദ്ധരിച്ച് പിണക്കമായി.
            അതാ ഇപ്പം ജീവി അഭിനയം!!!
            ?????

          3. Pകുട്ടൻ ണ്ണി pk
            ഞാൻ കണ്ടിട്ടില്ല അവിടെ അപരാജിതനിൽ..

            മാത്രവും അല്ല ആദ്യം കമന്റ്സ് നോക്കില്ലർന്നു.ഒരു കതയുടെയും

            അപരാജിതൻ തുടങ്ങിയപ്പോ ആണ് കമന്റ്സ് ആഗ്രഹിച്ചു തുടങ്ങിയത്.
            കെ കെ യിൽ ആകെ രണ്ടു കഥകൾ എഴുതി
            ഒന്നാമത്തെ കഥ 3 ഭാഗമേ ഉണ്ടായുള്ളൂ…അത് വേറെ ഒരു പേരിൽ ആർന്നു..ഒരു അമ്മയുടെയും മകന്റെയും കഥ ..അപരാജിതന്റെ ആദ്യരൂപം
            പക്ഷെ മുടങ്ങിപോയി
            പിന്നെ ഒന്ന് modifai ചെഉയത്‌ എഴുതിയത് ആണ് അപരാജിതൻ…രണ്ടാമത്തെ കഥ…
            അവിടെ ഉണ്ട്
            ഇടയ്ക്കിടെ നോക്കും
            ആദ്യമയി എഴുതി അപൂർണ്ണമായ കഥ അല്ലെ..3 ചാപ്ടറിൽ…

            പങ്കാറ്റേന്റെ ഒരു കഥയും വായിക്കാൻ സാധിച്ചിട്ടില്ല
            അപ്പോളേക്കും.എല്ലാം റിമൂവ് ചെയ്തില്ലേ…

          4. അതെ ഹർഷു .
            അപരാജിതനിൽ ഒന്നും
            കമന്റ് ഇട്ടിട്ടില്ല. വായിച്ചാലല്ലേ
            കമന്റ് ഇടുന്നതിൽ അർത്ഥമുള്ളു.!

            ആ പേരിൽ പഴയ കഥകളുടെ കാര്യമാ പറഞ്ഞത്.
            പിന്നെ റിമൂവ് ചെയ്തത് അങ്ങെെനെ ഒന്നും ഇല്ല.
            സാദാ TMT കഥകൾ Average.??

            എങ്കിലും അവിടുെത്തെ
            ചെമ്പരുന്ത് …മോണ ഒക്കെ
            വെറുതെ ചർച്ചിക്കാൻ വരുമായിരുന്നു ഒരു പ്രോത്സാഹനത്തിന്.?
            അതുകൊണ്ട് ചുമ്മാ എഴുതി.
            ഇപ്പോഴും ഒരെണ്ണം റിമൂവ് ചെയ്തട്ടില്ല…?

            പിന്നെ … ഓ ഒന്നുമില്ല കയിഞ്ഞു.???

  6. എടൊ പങ്കെട്ടാ

    താൻ സമാധി ആയ,,,
    ആയെങ്കിൽ അവിടെ ഇരുന്നോ

    ഇല്ലെങ്കിൽ ഇടയ്ക്കിടെ മ്മടെ വാളിലേക് ഒന്ന് വായോ

    1. സ്വാമി…..
      സമാധിയാനന്ദ മഹർഷി?

      ജീവിച്ചു പോട്ടെ.. ഹർഷു…?

    2. അവിടെ എല്ലാം പരമാവധി
      നോക്കാറുണ്ട്.? കമന്റാൻ പറ്റിയ
      വാക്കുകള് സ്റ്റോക്ക് ഇല്ലാത്തോണ്ട് ..
      വായിച്ച് രസിക്കുന്നു.?

  7. വെറുതെ ഒരുവാൽക്കഷ്ണം…: ::?

    പറയാൻ വിട്ട് പോയത് :
    [പേസ്റ്റാൻ വിട്ട് പോയത്?]

    …….നിന്നെ ഞാൻ പ്രണയിക്കുന്നു എന്നതിനേക്കാൾ ഞാൻ നിന്നെ പ്രണയിച്ചിരുന്നു എന്ന് പറയാനാണെനിക്കിഷ്ടം…
    വർഷങ്ങൾക്ക് ശേഷം ഇത് കേൾക്കുമ്പോൾ നീ അത്ഭുതത്തോടെ
    പുഞ്ചിരിക്കും …എനിക്കത് കാണണം അത്രയും മതി.”
    …………..
    തിരിച്ചും മറിച്ചുമൊക്കെ പപ്പേട്ടന്റെ
    വരികളുരുവിട്ട് ശരിയാക്കി കൊണ്ട്
    നേരെ പോയത് പട്ടണത്തിലെ
    സ്ത്രീകളുടെ തുന്നൽ കേന്ദ്രത്തിലേക്കാണ്.

    വർഷങ്ങൾക്ക് ശേഷം കണ്ട കൂട്ടുകാരനെ
    നോക്കി കൗതുകച്ചിരിയോടെ ആതിര അടുത്തു വന്നു………..!

    …മണിക്കൂറൊന്ന് പോയതറിഞ്ഞില്ല…….

    പാരിജാതത്തിന്റെ കഥ കേട്ട് അവൾ
    പഴയ പോലെ പൊട്ടി പൊട്ടിച്ചിരിച്ചു.
    എനിക്ക് പഴയ പോലെ ദേഷ്യവും വന്നു.
    “ചിരിക്കല്ലെടി.. പിശാശേ..”.

    പപ്പട്ടേന്റെവാക്കുകൾ പറയാൻ വന്ന എന്റെ
    വായിൽ പക്ഷെ വന്നതങ്ങനെയാണ്. ;

    “നിനക്കിഷ്ടം… എനിക്കിഷ്ടം … നമുക്കിഷ്ടം.. എന്നാപ്പിന്നെ ഈ
    ചെറിയ ജീവിതം തല്ല് കൂടിത്തീർക്കാൻ
    നമുക്കൊരുമിച്ചാലോ..!””
    കേൾക്കാൻ കൊതിച്ചത് കേട്ട പോലെ
    ആതിര വീണ്ടും വീണ്ടും പൊട്ടി പൊട്ടിച്ചിരിച്ചു.

    ?

    1. ഭൃഗുവേ. ..

      1. മൽസരമോക്കെ കഴിഞ്ഞ
        സ്ഥിതിക്ക്…ചുമ്മാ ഇട്ടതാ ഹർഷ്?

  8. എഡൊ പരിവ്രാജക പങ്കെട്ട

    അപരാജിതൻ ഒരു പരീക്ഷണം ആയിരുന്നു

    അപരാജിതൻ എന്ത് എന്ന് മനസിലാക്കുവാൻ ഞാൻ കഥയുടെ ഒന്നര മിനിറ്റ ദൈർഘ്യമുള്ള ഒരു ടീസർ ഇട്ടിട്ടുണ്ട് , അപരാജിതൻ ഒന്നാം പാർട്ടിൽ തുടക്കത്തിൽ ആയി …

    ഒരേ ഒരു തവണ ഞാൻ ഉണ്ടാക്കിയ ആ ട്രെയ്‌ലർ ഒന്ന് കാണുമോ …..
    ഞാൻ തന്നെ ഉണ്ടാക്കി എടുത്തതാ
    ക്വളിറ്റി ഒന്നും ഇല്ല
    എന്നാലും ,,,,,,,,,,,,,,,,,,,,,

    2000 പേജുള്ള കഥ വായിക്കുവാൻ അല്ല
    കഥ എന്താണ് എന്നറിയാനുള്ള ട്രെയ്‌ലർ കാണുവാൻ ആണ് കേട്ടോ

    ഒന്ന് കണ്ടു അഭിപ്രായം പറയണേ

    kadhakal.com/aparajithan-part-1-to-5-author-harshan/

    1. ഹായ് ഹർഷൻ..,

      ട്രയിലർ കണ്ടു….?

      ‘എല്ലാമുണ്ട്’ എന്ന് ഒന്നര മിനിറ്റിൽ
      പറഞ്ഞു.അവസാനമായി ശിവന്റെ
      വിജയശ്രീളാതീതനായ രൂപവുും!
      ശരിക്കും അപരാജിതൻ?

      അതുപോലെ ഒരുപാട് വിഡിയോ
      മിശ്രണവും ഉണ്ടല്ലോ കഥാവഴിയിൽ!
      ഇക്കാലത്ത് നവമാധ്യമങ്ങളാൽ വായന
      കുറയപ്പെടുന്നുവെന്ന് പറയപ്പെടുമ്പോഴുള്ള
      വിജയകരമായ ചുവട് വെപ്പുകളാണ്…..?

      1. *വിജയശ്രീലാളിതൻ!
        ഈ കീബോഡ് മൊത്തം തെറ്റാ?

        1. എന്താന്നു അറിഞൂടാ പങ്കെട്ടാ
          സംഭവം നല്ലതായാലും മോശമയലും നമ്മുടെ ഒരു കൈഒപ്പ് വേണം ,,വേണ്ടേ ,,

          കഥകിടയില്‍ വേണ്ട ചിത്രങള്‍ ഫോടോഷോപ്പ് ചെയ്തു ഇടുന്നത് , ബീ ജീ എം ചേര്‍ക്കുന്നത് , പാട്ട്
          ചേര്‍ക്കുന്നത്
          എന്തിന് കഥക്കു വേണ്ടി വീഡിയോ വരെ ഉണ്ടാക്കി ചേര്‍ക്കുന്നത് ഒരു ഷോ ഓഫ് ആണേ
          ആ ഷോ ഓഫ് എന്റെ സിഗ്നേച്ച൪ ആണെണെ ,,,,

          ശിവനുള്ള കഥ ആണ്
          രുദ്രനായി മഹാദേവനായി കാലഭൈരവനായി
          അപരാജിതന്‍

          ഒരു കൌതുകം പങ്കെട്ടാ

          1. അതെ പുതിയൊരു
            നല്ലപരീക്ഷണം??

  9. സത്യത്തിൽ ഞാൻ ആദ്യം ഈ കഥ കുറച്ചു വായിച്ചു നിർത്തി,
    ഒന്നാമത് ഈ സ്റ്റൈൽ എനിക്കങ്ങോട്ടു ഫോളോ ചെയ്യാൻ
    സാധിക്കുന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം
    പങ്കെട്ടന്റെ സ്റ്റയിൽ ഒരു പ്രത്യേക സ്റ്റൈൽ ആണ് ,,,
    അത് നിങ്ങടെ എഴുത്തിന്റെ പ്രത്യേകത ആണ്

    പരിവ്രാജക പങ്കെട്ടൻ മുന്നേ പറഞ്ഞ ” ഞാൻ (pankettan )എഴുതാത്ത ആൾ ആണ് എന്ന ഡയലോഗ് ”
    അതെനിക്കറിയില്ല
    പക്ഷെ ഒരുപാട് വായിക്കുന്ന ആൾ ആണ് എന്ന് നന്നായി മനസിലാക്കാം
    നിങ്ങളുടെ എഴുത്തു കാണുമ്പോ

    ഇതേ സ്റ്റൈൽ ഉള്ള ആൾ ആണ് സാക്ഷാൽ വീരമാധവ പെരുമാൾ അഥവാ പടയപ്പ പെരുമാൾ
    പെട്ടെന്നു അങ്ങോട്ടു ഫോളോ ചെയ്യാൻ പറ്റില്ല

    (ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത് കേട്ടോ )

    പക്ഷെ പിന്നെ കുത്തി ഇരുന്നങ്ങോട് വായിച്ചു
    സത്യം പറഞ്ഞ ഇത് മൂന്നുവട്ടം എങ്കിലും വായിച്ചിട്ടുണ്ട്
    പക്ഷെ പുനര്വായനയിൽ ആണ്
    എനിക്ക് ഒരു റൂമി മോഡൽ സൂഫിസ്റ്റിക് അല്ലെങ്കിൽ ഒരു മിസ്റ്റിക് പോലെ അനുഭവപ്പെട്ടത്
    സത്യത്തിൽ പിന്നെ ഞാൻ ഒഴുകുന്ന പോലെ ആയിരുന്നു എന്നതാണ് സത്യം

    ഒരു വല്ലാത്ത അനുഭവം തന്നെ ,,
    കഥ ആയിരുന്നില്ല
    ഒരു അനുഭവം ആയിരുന്നു

    1. വളരെ ശരിയാ ഹർഷൻ പറഞ്ഞത്.
      ഒരു അപൂർണതയും അവ്യക്തതയും
      കൂടെ ചില സാങ്കേതിക തകരാറുകളും
      ഒക്കെയുണ്ട്… അതാണ് പറഞ്ഞത്
      പുറത്തൊന്നും എഴുതി പരിചയം ഇല്ല
      എന്ന് . കൂടെ മൊബെെൽ ടൈപ്പി
      കോപ്പി പേസ്‌റ്റും കൂടി ആവുമ്പോ!?

      ഹർഷനും അപരാജിതനും ഉണ്ടാക്കിയ
      കൂട്ടായ്മയുടെ വിജയം തന്നെ ആണ്
      ഇത്. അതിൽ പങ്കെടുത്തത് തന്നെ
      വളരെ സന്തോഷം തോന്നുന്നു. ഒരു
      സമ്മാനം കൂടി കിട്ടിയതിൽ ഇരട്ടിമധുുുരം?.

      പിന്നെ കഥയിൽ ഞാനുദ്ദേശിച്ചത്:
      താഴെക്കിടയിലുള്ള പ്രവാസിയായ ഒരു ചെറുപ്പക്കാരന്റെ ഓണസ്വപ്നങ്ങളുടെയും
      ഓർമകളുടെയും സുഗന്ധവും നനവുമാണ്.
      വർഷങ്ങൾക്ക് ശേഷം തിരിഞ്ഞ് നോക്കി
      നടക്കുമ്പോൾ അവന് മനസിലാവുന്നു……
      തല്ല് കൂടി നടന്നവളെയാണ് താൻ പ്രണയിച്ചതും തനിക്ക് യോജിച്ചവളും എന്ന്!.

      തിരക്കുകൾക്കിടയിൽ ഇതിനൊക്കെ
      സമയം കണ്ടെത്തുന്ന ഹർഷാപ്പിയെ
      എത്ര അഭിനന്ദിച്ചാലും മതിയാവില്ല.???
      ?

      1. പങ്കെട്ട…
        ആ ഓണം കഴിഞ്ഞ രണ്ടു തവണ എനിക്ക് അന്യമായിരുന്നു..
        അതുകൊണ്ടു തന്നെ എനിക്ക് ആ ഫീൽ ശരിക്കും കിട്ടി..
        അതുപോലെ ആ പ്രണയം അത് വല്ലാത്ത ഒരു ഫീൽ തന്നെ..
        കടമ്പാവ് ഹോ..പറയെ വേണ്ട..ഗ്‌Rയ്
        …പക്ഷെ എനിക്കതു കിട്ടിയത് പലവട്ട വായനയിൽ ആണ് അത് എന്റെ പോരായ്മ ആയിരിക്കാം..
        വായന ഒക്കെ എന്നോ അന്യമായതാ..
        താത്പര്യക്കെട് ആണ്..
        ഇപ്പൊ അടുത്തിടെ ആണ് ഇരുന്നു വായിച്ചു തുടങ്ങിയത്….

        രതി നിര്വേദത്തിലെ കൊച്ചമ്മിണി പറഞ്ഞപോലെ

        അമ്പാനെ ഒരുപാട് വായിച്ചാ ഞാനം കൂടും ഞാനം കൂടിയ പ്രാന്താവും…
        അതാന്നെ…വൈകിപോയത്..

        1. ശരിക്കും അത് തന്നെയാണ്
          ഈ കൊച്ച് കഥയുടെ കേന്ദ്രം!

          കൗമാരത്തിലെ നല്ല കാലത്ത്
          പെങ്ങളുടെ കൂടെ മത്സരത്തിന്
          വേണ്ടി ഉത്സാഹിച്ച് പറിച്ചെടുത്ത്
          ഇട്ട ആ പൂക്കളങ്ങൾ തന്നെ
          ആണ് അവന്റെ മരിക്കാത്ത
          ഓണാഘോഷ ഓർമകൾ!
          പിന്നീട് വല്ലപ്പോഴും നാട്ടിലോടി
          വരുമ്പോൾ ആ സ്മാരകത്തിന്റെ
          അടുത്ത് പോവും… കടമ്പാവിന്റെ
          ചുവട്ടിൽ!

          എടുത്ത് പറഞ്ഞതിൽ
          വളരെ സന്തോഷം ഹർഷു..??

  10. ഹർഷൻ;
    അപരാജിതൻ കാരണമാണ് ഈ സൈറ്റിന്
    ഒരു ജീവൻ വെച്ചത്. ഈ ഓണമത്സരം
    നടത്താൻ കാരണവും അത് തന്നെ!!!?

    ഒന്നാം സമ്മാനം പ്രവാസിമാവേലിക്ക്
    കിട്ടിയതിൽ വളരെ സന്തോക്ഷിക്കുന്നു.?

    പിന്നെ ഹർഷൻ
    എന്റെ ചില കമന്റുകൾ കണ്ടാണ് കുറേ
    എഴുതിയിട്ടുണ്ട് എന്ന് തെറ്റിദ്ധരിക്കുന്നത്
    എന്ന് തോന്നുന്നു.
    എന്നാൽ ഈ സെൈറ്റിലേക്ക് അല്ലാതെ
    ഒരു FB പോസ്റ്റിൽ പോലും എഴുതാത്ത
    പ്യാവം ആണ് ഞാൻ??????

    അതുപോലെ പഴയ ചില കമന്റുകൾ
    കണ്ടാൽ ഈ ‘ട്ടാ’ വിളിയും പോകും.
    ????????

    ശരിക്കും അതാണ് യാഥാർത്ഥ്യം!!!!!!!!

    അതുകൊണ്ട് ഈ പ്രോത്സാഹന സമ്മാനം
    എനിക്ക് വളരെ വിലപ്പെട്ടതാണ്………

    ?

    ** സാങ്കേതികമായി കുഴപ്പങ്ങൾ ഉണ്ടാവുന്നത്
    അതുകൊണ്ടാണ്.വേറെ എവിടെയും
    എഴുതാറില്ല. ഇത് തന്നെ മൊബൈലിൽ
    കുത്തിക്കുറിക്കുന്നതാ …..!

    വളരെ നന്ദി അഡ്മമിൻ കുട്ടേട്ടൻസ്??

  11. കൊയ്‌ലോ അണ്ണാ…അഭിനന്ദനങ്ങൾ??

    1. നന്ദിയാരോട് ഞാൻ …..?

      നീലനോടോ അതോ തോമാച്ചനോടാ?

  12. എടൊ പരിവ്രാജക പങ്കെട്ട
    ഹാപ്പി ദീവാലി ഓണകതയിൽ സമ്മാനിതനായതിനു…

    1. ഹ ഹ ????

      തേങ്ക്യൂ … ഹർഷൻ?

  13. കൊയ്‌ലോ അണ്ണാ…
    നിങ്ങടെ കഥകൾ എപ്പോളും ഒരു കവിതപോലെയാണ്..കവിതയുടെ ശൈലികൊണ്ട് മാത്രമല്ല..കവിതയുടെയായ പല പ്രത്യേകതകളും വായനയിൽ തോന്നുന്നു..
    ജീവിതത്തെ താങ്കളുടെ മനോഹര വാക്കുകളുടെ കുപ്പായം അണിയിപ്പിച്ച് കൊറിയിട്ടത് പോലെ..
    നീലിമയും ആതിരയും , ഓണാഘോഷങ്ങളും കണ്ട് വായന തുടരുമ്പോൾ സ്വപ്നങ്ങൾ പലതും തകർന്ന് ജീവിത യാത്ർഥ്യത്തിന്റെ കയ്പ്പ് അറിയുന്ന നായകനിലേക്കുള്ള പകർന്നാട്ടം നന്നായിരുന്നു..
    വീണ്ടും കഥകളുമായി വരിക❤️

    1. നീൽ ബ്രോ …
      നല്ല വാക്കുകൾക്ക് നന്ദി..?

      സ്വപ്നവും യാഥാർത്ഥ്യവും പോലെ ആണെന്ന് തോന്നുന്നു.. കഥയും കവിതയും.
      അതാ രണ്ടും കൂടിക്കുഴഞ്ഞ് ഇരിക്കുന്നത്?.

      അന്യനാട്ടിലെ സാധാരണ ജീവിതത്തിൽ
      ഓണാഘോഷ ഇതുപോലെ
      വിദൂരതയിലെ ഓർമപൂക്കളങ്ങളാണ്…..!

  14. ഒറ്റപ്പാലം കാരൻ……,
    താഴെയിട്ട അഭിപ്രായം വായിച്ചു.
    വളരെ നന്ദി?.

    താഴേക്കിടയിലുളള ഒരു ചെറുപ്പക്കാരന്റെ
    ഓർമകളിൽ അവന്റെ സ്കൂൾ ജീവിതം
    തന്നെയായിരിക്കുമല്ലോ ഓണാഘോഷ
    ഓർമകളിലും….!

    സക്കറിയ പറഞ്ഞ പോലെ മിക്കവാറും ക്ളാസിലെ എല്ലാ പെൺകുട്ടികളോടും
    പ്രണയം തോന്നിയിരിക്കും.. എന്നതാണ്
    സത്യമെന്ന് വിശ്വസിക്കുന്നു…!
    പക്ഷെ തുറന്ന് പറഞ്ഞവരെക്കാൾ
    ചിലപ്പോൾ തല്ലു കൂടി നടന്നവരെ
    ആയിരിക്കും ആ പ്രായത്തിൽ പ്രണയിച്ചിട്ടുണ്ടാവുക…. എന്ന് പിന്നീട്
    തിരിച്ചറിയുന്നു….!

    ഇവിടെ അത് ആതിര ആണ്!

    1. ഒറ്റപ്പാലം കാരൻ

      അത് സത്യമാം

  15. വായിച്ചിട്ടില്ല വായിച്ചിട്ട് അഭിപ്രായം പറയാം കേട്ടോ

    1. ഓ… പതുക്കെ സൗകര്യം പോലെ…
      മതി.. ബ്രോ?

  16. ꧁༺അഖിൽ ༻꧂

    പങ്കെട്ടോ…

    സ്റ്റോറി അടിപൊളി ആയ്യിട്ടാ….
    ഇഷ്ട്ടായി… ❣️❣️❣️

    1. വളരെ നന്ദി അഖി…………
      വായിച്ചതിന്?

  17. supr bro…

    1. Thank you bro…?

  18. പങ്കണ്ണാ ???

    അടിപൊളി… ഒറ്റയടിക്ക് നിങ്ങൾ സ്കൂൾ ലൈഫിൽ കൊണ്ടു പോയി… മനോഹരം ആയ എഴുത്ത്… നഷ്ട പ്രണയവും… ആ ഓർമകളും… ജീവിതത്തിന്റെ രണ്ടു അറ്റം കൂട്ടി മുട്ടിക്കാൻ ഉള്ള പാടും… ???.. അവസാനം ഉള്ള വരികൾ..
    //“ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന്

    പറയുന്നതിനേക്കാൾ

    അന്ന് നിന്നെ പ്രണയിച്ചിരുന്നു……

    എന്ന് പറയാനാണെനിക്കിഷ്ടം//

    ഒരുപാട് ഒരുപാട് ഇഷ്ടം ആയി ❤️❤️❤️❤️

    1. അത് തന്യാ ജീവാ…

      നിഷ്കളങ്ക പ്രണയവും കളികളും
      അടിപിടിയുമൊെയുള്ള സ്കൂൾ
      ജീവിതത്തിൽ തന്നെയാണല്ലോ
      മധുരമുള്ള ഓണപൂക്കള ഓർമകളും ?.!

      പിന്നെ അറ്റം കൂട്ടിമുട്ടിക്കാനോടുമ്പോൾ
      അതൊക്കെ ഓർത്തിരിക്കാം!!?

      നന്ദി?

  19. ഓർമകളുടെ ഒരു വസന്തം തന്നെ, നഷ്ടപ്രണയത്തിന്റെ അല്ല ഞാൻ നിന്നെ പ്രണയിച്ചിരുന്നു അത് തന്നെയാണ് നിസ്സഹായനായ ഏതൊരാൾക്കും ചേരുന്ന പ്രയോഗം, അതിമനോഹരമായി എഴുതി, മികച്ച രചന… ആശംസകൾ…

    1. അത് തന്നെ ജ്വാല…
      സാധാരണക്കാർ നിസ്സഹായരല്ലേ
      പലപ്പോഴും..!
      പറയാത്ത പ്രണയത്തിന്റെ
      മധുരമായ ഓർമകൾ … വീണ്ടും
      കാലങ്ങൾ കഴിഞ്ഞ് കാണുമ്പോൾ
      പോലും നിലനിൽക്കുമല്ലോ!!!

      അതായിരിക്കും പുള്ളി അങ്ങനെ എഴുതിയത് ?

      വളരെ നന്ദി…..

  20. സുജീഷ് ശിവരാമൻ

    ഹായ് pk നല്ല അവതരണം ആണ്…. ഞാൻ നിന്നെ പ്രണയിച്ചിരുന്നു… അതിനേക്കാൾ ഇഷ്ടം ഞാൻ നിന്നെ അന്നും ഇന്നും എന്നും പ്രണയിക്കുന്നു എന്ന് കേൾക്കാൻ ആണ്… ♥️♥️♥️

    1. വളരെ നന്ദി സുജി..?

      പപ്പേട്ടന്റെ പ്രശസ്തമായ വാക്കുകൾ ഒരു
      സാധാരണക്കാരൻ ഓർത്തെടുത്ത്
      പറയുന്നതായി ആണ്..
      മ്മള് ഉദ്ദേശിച്ചത്?

  21. മ്മ്‌ടെ പങ്കെട്ടന്റെ വരികളിൽ വായനയുടെ അറിവുണ്ട്.. എഴുത്തിൽ ഒഴുക്കും… പാരിജാതത്തിന്റെ മണം വഹിച്ചെത്തിയ കാറ്റു പോലെ… മനോഹരമായ രചന…

    1. ചെലർക്ക് റെഡ്യാവ്യം……..

      ചെലോർക്ക് റെഡ്യാവില്ല……

      മ്മടെ ഇങ്ങേനേ വരൂ…?

      നന്ദി നന്ദൻ നല്ല വാക്കിന്?

      1. ഓർമകളുടെ ഒരു വസന്തം തന്നെ, നഷ്ടപ്രണയത്തിന്റെ അല്ല ഞാൻ നിന്നെ പ്രണയിച്ചിരുന്നു അത് തന്നെയാണ് നിസ്സഹായനായ ഏതൊരാൾക്കും ചേരുന്ന പ്രയോഗം, അതിമനോഹരമായി എഴുതി, മികച്ച രചന… ആശംസകൾ…

      2. “…….നിന്നെ ഞാൻ പ്രണയിക്കുന്നു എന്നതിനേക്കാൾ ഞാൻ നിന്നെ പ്രണയിച്ചിരുന്നു എന്ന് പറയാനാണെനിക്കിഷ്ടം…

        വർഷങ്ങൾക്ക് ശേഷം ഇത് കേൾക്കുമ്പോൾ നീ അത്ഭുതത്തോടെ
        പുഞ്ചിരിക്കും …
        എനിക്കത് കാണണം അത്രയും മതി ……….””””””

        ?

      3. ഒറ്റപ്പാലം കാരൻ

        ജീവിതമാം കാലഘട്ടത്തിൽ എത്ര വ്യതിയാനങ്ങൾ സംഭവിച്ചാലും ഒരിക്കലും മനസിൽ നിന്ന് മായത്ത ഓർമകൾ ആണ്
        താങ്കൾ നല്ല രചനയോടെ ഇവിടെ വരച്ച് കാട്ടി

        *”” ചേമ്പിലകളിൽ നിറയുന്ന ഓരോ പൂവിലും ക്ളാസിലെ ഓരോപെണ്ണിന്റെയും മുഖങ്ങൾ വിടരുന്നു………

        ““ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന്

        പറയുന്നതിനേക്കാൾ

        അന്ന് നിന്നെ പ്രണയിച്ചിരുന്നു……

        എന്ന് പറയാനാണെനിക്കിഷ്ടം

        ???????

  22. ജീനാപ്പു

    അതെന്താ അങ്ങനെ ? “ഇപ്പോഴും, എപ്പോഴും സ്നേഹിക്കുന്നു എന്ന് പറയേണ്ടേ ?” അതല്ലേ ഹീറോയിസം…?,,,,,,???????

    1. ഹിറോയിസം ഇല്ലാത്ത
      പാവം ല്ലേ നമ്മള്?

      ““““…നിന്നെ ഞാൻ പ്രണയിക്കുന്നു എന്നതിനേക്കാൾ ഞാൻ നിന്നെ പ്രണയിച്ചിരുന്നു എന്ന് പറയാനാണെനിക്കിഷ്ടം
      വർഷങ്ങൾക്ക് ശേഷം ഇത് കേൾക്കുമ്പോൾ നീ അത്ഭുതത്തോടെ
      പുഞ്ചിരിക്കും … എനിക്കത് കാണണം അത്രയും മതി….!!!!!!”””””””

      ഇതല്ലേ ജീനാപ്പു ഒറിജിനൽ…?

      നമ്മെളെഴുതിയപ്പോ അങ്ങനെ വന്നു.?
      മ്മക്ക് കൊയപ്പല്യ…..?

  23. ༻™തമ്പുരാൻ™༺

    ??

Comments are closed.