Vengeance of the Forsaken ( Ch – 1) [Aromal] 193

” എനിക്ക് തോന്നി നീ ഇവിടെ വന്നിട്ടേ പോകു എന്ന്.  അതാ ഞാൻ ഇവിടെ കാത്ത് ഇരുന്നത്. ” അകത്തു കയറിയതും അകത്തു നിന്ന് ഒരു ശബ്ദം കേട്ടു.

 

 

” അങ്കിൾ അലക്സ്‌ ” ആളെ മനസ്സിലായ ഞാൻ വിളിച്ചു. Alexander  En Luminara, ഞങ്ങളുടെ അമ്മയുടെ  ഏറ്റവും ഇളയ അനിയൻ, നാലു Dukedom ത്തിൽ ഒന്നായ Luminara Dukedom ത്തിലെ Marquis. എന്നെ magic ബേസിക് ലാംഗ്വേജ് പഠിപ്പിച്ച മാസ്റ്റർ.

 

 

” നോവ, നിന്റെ ജീവിതം വളരെ ദയനീയ മാണ് ” എന്റെ അവസ്ഥ അറിഞ്ഞിട്ട് ആവും അങ്കിൾ (* ഒരു medieval കാലഘട്ടത്തിൽ നടക്കുന്ന കഥ ആയത് കൊണ്ട് മാമൻ /അമ്മാവൻ എന്നൊക്കെ വിളിക്കുന്നത് സിങ്ക് ആവുന്നില്ല??) അങ്ങനെ പറഞ്ഞത്. ഞാൻ ഒന്നും പറയാതെ ഒരു ചിരി വരുത്തി.

 

 

” ചെറുപ്പം മുതൽ സ്വന്തം അനിയന്റെ പകരക്കാൻ ആയി ജീവിക്കുക, എന്നാൽ സമയം ആയപ്പോൾ തഴയപ്പെടുക. ആര് നന്നായി ജീവിക്കാൻ വേണ്ടി ആണോ നീ കഷ്ടപ്പാടുകൾ എല്ലാം അനുഭവിച്ചത് അവന്റെ കൈ കൊണ്ട് തന്നെ മരണപ്പെടുക. എല്ലാം ഒരു [ Prophecy ] യുടെ പേരിൽ. എന്തൊരു വിധി ആണ് നോവ നിന്റെ ” അങ്കിൾ അലക്സ്‌ തന്റെ മന്ത്രിക വടി കയ്യിൽ എടുത്തു കൊണ്ട് പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല.  [ Prophecy ] അമ്മയും അങ്ങനെ ഒന്ന് പറഞ്ഞത് ഞാൻ ഓർത്തു.

 

 

” നോവ, നിന്നെ പ്രസവിച്ച നിന്റെ അമ്മ ഒരിക്കൽ പോലും സ്നേഹത്തോടെ നിന്നെ നോക്കിട്ടില്ലാത്തത് എന്താണ് എന്ന് നീ ഒരിക്കൽ എങ്കിലും ആലോചിച്ചിട്ടുണ്ടോ?? അതിന് കാരണം ഒരു  [ Prophecy ] ആണ്, നിനക്ക് അറിയാല്ലോ നിന്റെ മുത്തശ്ശി അതായത് എന്റെയും ആലിസിന്റെയും ഒക്കെ അമ്മ, Luminara Dukedom തിന്റെ മുൻ Duchess ഗ്രേറ്റ്‌ Aurora El Luminara യുടെ ക്ലാസ്സ്‌ [ Prophet ] ആണെന്ന്. ഭാവി പ്രവചിക്കാൻ പറ്റുന്നവർ. അമ്മ നീയും നോളനും ജനിച്ച ദിവസം ഒരു പ്രവചനം നടത്തിയിരുന്നു, നിങ്ങൾ രണ്ട് പേരിൽ ഒരാൾക്ക് മാത്രമേ 20 വയസ്സ് താണ്ടാൻ പറ്റു, ഒരാൾ മരിച്ചു കഴിയുമ്പോൾ മറ്റേ ആൾക്ക് മറിച്ച ആളുടെ ഔറ കൂടി ലഭിച്ച് അയാൾ ഈ ലോകത്തിലെ തന്നെ ഏറ്റവും ശക്തർ ആയ ആളുകളിൽ ഒരാൾ ആയി മാറും. അതിന് മുന്നേ അമ്മ മറ്റൊരു പ്രവചനം കൂടി നടത്തിയിരുന്നു, demon king ന്റെ തിരിച്ചു വരവ്. ഇത് രണ്ടും കൂട്ടി വായിച്ചപ്പോൾ നിങ്ങൾക്ക് 20 വയസ്സ് ആവുന്ന സമയം ലോകം വീണ്ടും ഒരു യുദ്ധം നേരിടും എന്നും നിങ്ങളിൽ ഒരാൾ ആ യുദ്ധതിൽ മരിക്കും എന്നും മരിച്ച ആളുടെ ഔറ മറ്റേ ആൾക്ക് കിട്ടി അവന്റെ demon king നെ കൊല്ലാൻ മാത്രം കരുത്തൻ ആവും എന്നും ഉള്ള ഒരു ഉത്തര ത്തിൽ ഞങ്ങൾ എത്തി.  രണ്ടു പേരിൽ ഒരാളെ ബലി കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു.  ” അങ്കിൾ അത്രയും പറഞ്ഞിട്ട് എന്നെ നോക്കി. എല്ലാം ഒരു തരിപ്പോടെ ആണ് ഞാൻ കേട്ടത്.

 

 

” നിങ്ങൾ ബലി കൊടുക്കാൻ തീരുമാനിച്ചത് എന്നെ ആയിരുന്നു, അവന്റെ ശരീരത്തിന് കഠിനമായ പരിശീലനം എടുക്കാൻ പറ്റാത്ത കൊണ്ട് അവന് പകരം ഞാൻ കഷ്ട്ടപ്പെട്ടു, മരിക്കാൻ വേണ്ടി വളർത്തുന്നത് കൊണ്ട് ഞാൻ മരിച്ചാൽ വിഷമം വരാതെ ഇരിക്കാൻ അമ്മ എന്നോട് അകലം പാലിച്ചു, പകരം അവനെ സ്നേഹിച്ചു, ആ സ്നേഹം എന്നോട് വെറുപ്പ് ആവുന്ന അത്രേം വളർന്നു. ഞാൻ പേരിൽ മാത്രം ആയിരുന്നു അടുത്ത duke. അത് കൊണ്ടാണ്, എന്റെ കസിൻസ്, അതായത് അടുത്ത Marquis കളും ആയി അവൻ നല്ല ബന്ധത്തിൽ ഉള്ളത് എന്തിന്, Luminara Dukedom ത്തിലെ അടുത്ത Duchess ആവണ്ട Alina El Luminara യുമായി നോളന്റെ എൻഗേജ്മെന്റ് നടത്തിയത്. അച്ഛന് ഞാൻ വെറും ഒരു ടൂൾ മാത്രം ആയിരുന്നു. എന്റെ മരണശേഷം എന്റെ ശക്തികൾ കിട്ടുന്ന അവനെ അടുത്ത duke ആക്കാൻ ആയിരുന്നു നിങ്ങളുടെ പദ്ധതി, പക്ഷെ… Heavens blessing നിങ്ങളെ ചതിച്ചു ” അങ്കിൾ പറഞ്ഞത് കേട്ടപ്പോൾ അവസാനത്തേ പീസ് കിട്ടി ഒരു puzzle പൂർത്തി ആക്കിയ കുട്ടിയെ പോലെ ഞാൻ പറഞ്ഞു.

 

 

” ഓഹ് നോവ, നിന്റെ ഈ തലച്ചോർ ആണ് എന്നെ ഭയപ്പെടുത്തുന്നത്. നീ ആയിരുന്നു ശരിക്കും  അടുത്ത duke ആവേണ്ടി ഇരുന്നത്.  ഇനി ഇപ്പൊ demon കിങ് ഉം ആയി ഉള്ള യുദ്ധംത്തിൽ nolan മരിച്ചിട്ട് പകരം നീ അടുത്ത [ Sword God ] ആയി മാറി യുദ്ധത്തിൽ മുറിവ് ഏറ്റു കഴിയുന്ന demon king നെ കൊല്ലും എന്നാണ് അമ്മയുടെ  [ Prophecy ] യുടെ അർഥം എങ്കിലോ?? ആ ചിന്ത അലീസ് നെ വല്ലാതെ ഭയപ്പെടുത്തുന്നു. അതാ അവൾ നിന്നെ ഇപ്പൊഴെ കൊന്ന് കളയാൻ പറഞ്ഞേ. നിന്റെ അച്ഛന് നിന്നോട് എവിടെയോ ഒരു അല്പം സ്നേഹം ഉണ്ട്. അദ്ദേഹം നിനോട്‌ ഇവിടെ നിന്ന് പോവാൻ പറഞ്ഞത് അതാ.  പക്ഷെ ഞങ്ങൾക്ക് അങ്ങനെ ഒരു റിസ്ക് എടുക്കാൻ വയ്യ. ഞാൻ നിന്നെ എങ്ങനെ കൊള്ളും എന്ന് ആലോചിച്ചു വിഷമിച്ച് നിൽക്കുകയായിരുന്നു. ഒന്നും ഇല്ലേലും നീ എന്റെ ചേച്ചിയുടെ മോൻ അല്ലേ, പോരാത്തതിന് ഞാൻ നിന്നെ പഠിപ്പിച്ചിട്ടു കൂടി ഉണ്ട്. അപ്പോഴാ nolan ഒരു ആഗ്രഹം പറഞ്ഞേ അവന് നിന്നെ കൊല്ലണം എന്ന് ” അങ്കിൾ അത്രയും പറഞ്ഞിട്ട് തിരിഞ്ഞു നിന്ന് വിളിച്ചു.

 

” നോളാ.. ”

 

 

വിളി കേട്ട് കയ്യിൽ ഒരു വാളും പിടിച്ചോണ്ട് nolan എന്റെ മുന്നിലേക്ക് വന്നു.

 

 

” ഇതൊന്നും കാണാൻ ഞാൻ നിൽക്കുന്നില്ല. പണി കഴിഞ്ഞിട്ട് വിളി  ” അതും പറഞ് എന്നെ അവസാനം ആയി ഒന്ന് നോക്കിയിട്ട് അങ്കിൾ.. അല്ല Alexander En Luminara കളരിയുടെ വെളിയിലേക്ക് നടന്നു.

 

 

” നോവ, ആദ്യം ഒക്കെ എനിക്ക് നിന്നോട് അസൂയ ആയിരുന്നു, മൂന് നാലു സെക്കന്റ്‌ മുന്നേ ജനിച്ചത് കൊണ്ട് എനിക്ക് പകരം അടുത്ത duke ആവാൻ  അർഹത നേടിയ നിന്നോട് ഉള്ള അസൂയ. പക്ഷെ നിന്റെ ശരിക്കും ഉള്ള അവസ്ഥ അറിഞ്ഞപ്പോൾ ശരിക്കും സഹതാപം തോന്നി. എന്തായാലും നിന്നോട് കുഞ്ഞും നാൾ മുതൽ ഉള്ള പക തീർക്കാൻ അവസാനം എനിക്ക് ഒരു അവസരം കിട്ടിയിരിക്കുന്നു. നീ വാൾ ഒക്കെ ഉപയോഗി ക്കാൻ വളരെ മിടുക്കൻ ആണെന്ന് ആണ് എല്ലാരും പറയുന്നത്. എന്താ വിളിക്കാ, ah ജീനിയസ്. പക്ഷെ [ Salesman ] ജീനിയസ് ആവാൻ ആണ് വിധി hahahaha” അവൻ അതും പറഞ്ഞു പൊട്ടി ചിരിച്ചു. പിന്നെ അവന്റെ വാൾ എന്റെ നേരെ നീട്ടി. അവൻ വാൾ പിടിച്ചിരിക്കുന്നത് കാണുമ്പോഴെ അവൻ ആദ്യമായി ആണ് വാൾ കൈ കൊണ്ട് തൊടുന്നത് എന്ന് തന്നെ അറിയാം. എന്നിൽ ദേഷ്യം കുമിഞ്ഞു പൊങ്ങി. ഞാൻ മുന്നോട്ടു കുതിച്ചു അവിടെ ഉണ്ടായിരുന്ന ഒരു വാൾ കൈയിൽ എടുത്തു, വെട്ടി തിരിഞ് അവന്റെ അടുത്ത് എത്തി, അവൻ വേഗം കയ്യിൽ ഇരുന്ന വാൾ എന്റെ നേരെ വീശി, അത് കണ്ടപ്പോൾ കുട്ടികൾ സ്പൂൺ ഒക്കെ വീശുന്ന പോലെ ആണ് എനിക്ക് തോന്നിയത്. എന്നിൽ ഒരു ചിരി വിടർന്നു. ഞാൻ അതിൽ നിന്ന് ഒഴിഞ്ഞു മാറ്റി അവന്റെ കഴുത്തു നോക്കി വെട്ടി. പക്ഷെ.. എന്റെ കയ്യിൽ ഇരുന്ന വാൾ ചിതറി പോവുകയാണ് ചെയ്തത്.

 

 

” Hahahahah ” അത് കണ്ട് അവൻ പൊട്ടി ചിരിച്ചു. ഒരു ഭ്രാന്തനെ പോലെ.

 

” ഇതാണോ നിന്റെ വർഷങ്ങൾ നീണ്ട നിന്റെ പരിശീലനത്തിന്റെ ഫലം??, ഞാൻ [ Sword God ] ആണെഡാ. നിന്നെ പോലെ ഒരു [Salesman] ന് എന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല, നീ ചത്തു പോ [ Sword of Annihilation ] ” അതും പറഞ് അവൻ തന്റെ skill ആക്റ്റീവ് ആക്കി. അവൻ വാള് വീശിയതും ഒരു വെള്ളി വെളിച്ചം എന്റെ നേരെ വന്നു. ഞാൻ നിന്നിരുന്ന ഇടത്ത് നിന്ന് ഉരുണ്ട് മാറി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആ വെള്ളി വെളിച്ചം വീണ സ്ഥലത്ത്‌ ഉണ്ടായിരുന്ന ഭിത്തി വരെ ഇല്ലാതെ ആയിരുന്നു. അത് എന്റെ മേൽ വീണിരുണേൽ എന്റെ ചാരം പോലും ബാക്കി ഉണ്ടാവില്ല. [ Sword God] എത്ര ഭീകരം ആയ ബ്ലെസ്സിങ് ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. നോളന് അത് കണ്ട്രോൾ ചെയ്യാൻ പറ്റാത്തത് കൊണ്ട് ആണ്, വാൾ പിടിക്കാൻ അറിയാവുന്ന ആരെങ്കിലും ആയിരുന്നേൽ ഞാൻ ഇപ്പൊ മരിച്ചേനെ.

 

 

”  ശേ… നമുക്ക് ഒന് കൂടി നോക്കാം ” നോളൻ വീണ്ടും വാൾ വീശി. ഇത്തവണ ഞാൻ മുന്നോട്ടു ഓടി അവന്റെ തൊട്ട് പറ്റെ എത്തി. എന്റെ ഉദ്ദേശം എന്താണ് എന്ന് അറിയാൻ എന്ന പോലെ അവൻ എന്നെ നോക്കി.

 

 

” നിന്റെ രോമത്തിൽ തൊടാൻ പോലും എനിക്ക് പറ്റില്ലന്ന് അല്ലേ നീ പറഞ്ഞേ?? അത് ശരിയാണോ എന്ന് ഒന്ന് നോക്കിയാലോ?? ” ഞാൻ അവനോട് പറഞ്ഞിട്ട് അവനു പ്രതികരിക്കാൻ പറ്റുന്നതിന് മുന്നേ ബ്ലു ഡസ്റ്റ് കയ്യിൽ എടുത്തു, അവന്റെ വയറ്റിൽ കുത്തി ഇറക്കി. വെണ്ണയിൽ കേറുന്ന ലാഖവതിൽ ഡസ്റ്റ് അവന്റെ വയറിൽ തുളഞ്ഞു കയറി. അവന്റെ മുഖം അമ്പരപ്പും ഞെട്ടലും വേദനയും ഒക്കെ ആയി വിളറി വെളുത്തു.

 

 

” പേടിക്കണ്ട, ചെറിയ മുറിവാ നീ മരിക്കില്ല. അല്ല നിന്നെ ഇപ്പൊ ഞാൻ കൊല്ലില്ല, നീ പരിശീലനം ഒക്കെ കഴിഞ് [ Sword God ] ന്റെ ശക്തി എല്ലാം അനായാസം ഉപയോഗിക്കാൻ പ്രാപ്തൻ ആവ്. അതിന് ശേഷമേ ഞാൻ നിന്നെ കൊല്ലു. ” ഞാൻ അത്രയും പറഞ്ഞിട്ട് ബ്ലൂ ഡസ്റ്റ് [inventory ] ലേക്ക് മാറ്റി.  ഞെട്ടി നിൽക്കുന്ന നോളനെ വിട്ട് അവൻ നേരത്തെ നശിപ്പിച്ച ഭിത്തിയിൽ കൂടി പുറത്തേക്ക് ഇറങ്ങി.  ഞങ്ങളുടെ പാലസ് നിൽക്കുന്നത് ഒരു മലയുടെ മുകളിൽ ആണ്. പലസിന്റെ പുറകിൽ താഴെ ബ്ലഡ്‌ റിവർ ആണ്. അച്ഛൻ പോലും ഇറങ്ങാൻ മടിക്കുന്ന ഇടം. ഇവിടെ നിന്ന് രക്ഷ പെടാൻ ഈ ഒരു വഴിയേ ഉള്ളു. ഞാൻ രണ്ടും കല്പിച്ചു ബ്ലഡ്‌ റിവരിലേക്ക് ചാടി.

 

 

” NOAH, നിന്റെ മരണം എന്റെ കൈ കൊണ്ട് ആവും…”

 

 

ബ്ലഡ്‌ റിവരിലേക്ക് വീണ്, നൈറ്റ്‌ ഫോറസ്റ്റിന്റെ ഉള്ളിലേക്ക് ഒഴുകുന്നതിന്റെ ഇടയിലും Nolan ന്റെ ഏട്ട് ദിക്കും പൊട്ടുമാറുള്ള അലർച്ച ഞാൻ കേട്ടു.

 

 

” Nolan Von Gladios, ഈ പുഴയിൽ വീണ് ഞാൻ ഒടുങ്ങില്ല. തിരിച്ചു വരും, എനിക്ക് പകരം നമ്മുടെ അച്ഛൻ നിനക്ക് തീർ എഴുതി തന്ന എന്റെ സാമ്രാജ്യം തിരികെ വാങ്ങാൻ,  അതിന് എതിരെ വരുന്നവരെ എല്ലാം ഞാൻ തീർക്കും, അത് നീ ആണേലും നമ്മുടെ അച്ഛൻ ആണേലും ആ കിങ് ആണേലും എന്തിന്, നിനക്ക് SWORD GOD ബ്ലെസ്സിങ് തന്ന് അനുഗ്രഹിച്ച ആ ദൈവം ആണേലും  ബാക്കി വെക്കില്ല. നിനക്ക് Sword God ബ്ലെസ്സിങ് അല്ലേ തന്നെ, അപ്പൊ നിന്റെ ഡെവിൾ ഞാൻ ആവാം. ഞാൻ, Novah Von Gladios എന്റെ ഈ Gladios Dukedom നിന്നെ കൊന്ന് തിരികെ വാങ്ങിയിരിക്കും. ”  അവൻ ഉള്ള ആ മല മുകളിലെ ഞങളുടെ പാലസ് നോക്കി ഇത്രയും പറഞ്ഞിട്ട് എന്റെ ബോധം പൂർണമായും മറഞ്ഞു..

 

 

എന്റെ ബോഡി ഒഴിക്കിന് അനുസരിച് നൈറ്റ്‌ ഫോറെസ്റ്റിന്റെ ആരും കേറാൻ ഭയക്കുന്ന ഇരുണ്ട മടക്കുകളിലേക്ക് ഒഴുകി…

 

 

Next Chapter 2 : Night Forest

 

 

 

Updated: April 1, 2024 — 8:13 pm

39 Comments

Add a Comment
  1. bro kadumkett complete aakko plz

  2. Katta waiting man

  3. Bro നന്നായിട്ടുണ്ട്…ഇത് എങ്കിലും ഫുൾ ആയിട്ട് കമ്പ്ലീറ്റ് ചെയ്യണേ bro request ആണ്..

  4. കടുംകെട്ട് വരുമോ bro

  5. കടുംകെട്ട് വരുമോ bro

  6. സ്റ്റോറി വളരെ നന്നായിട്ടുണ്ട്…ഈ സ്റ്റോറി വായിച്ചപ്പോൾ ഒരു anime ആണ് ഓർമ വന്നത്…campfire cooking skill another world…

    വായിച്ചിരിക്കാൻ തന്നേ നല്ല രസം ഉണ്ട് …keep it up bro..

  7. Polik bro….

  8. Arrow aano?

  9. Bro waiting for the next part… ???

  10. ഇത് ഏതെലും anime/manga നിന്ന് inspire ആയത് ആണോ,anime ഏതാ?? ഈ കമന്റും അഡ്മിൻ മുക്കും എന്നാ പ്രതീക്ഷയോടെ ?

    1. Campfire cooking skill the another world

  11. കടുംക്കെട്ട് ബാക്കി എവിടെയാ ബ്രോ, ഇപ്പൊ വർഷം ഒന്നായില്ലേ

  12. Super
    ? Bro ,But ithupolululla themilulla oru kadha polum ithuvare arum finish cheythittilla ithum angane avuoo bro? Enthayalum kathirikkum adutha partinayi♥️♥️

    1. Angane parayaruthu Niyogam and chekuthan vanam oke Finished anu…. Bakiyellam oro mandanmar evdenno copy adich vannu pakuthikkittu poyathaanu….

Leave a Reply

Your email address will not be published. Required fields are marked *