Vengeance of the Forsaken ( Ch – 1) [Aromal] 191

ഞാൻ മനസ്സിൽ കൺവെൻഷൻ സ്കീൻ ഓപ്പൺ ആക്കിയതും എന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വർണ നാണയം അപ്രത്യമായി. എന്റെ ബാലൻസ് 60,000 ആയി. ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വർണ നാണയങ്ങൾ എല്ലാം എടുത്തു മുഴുവൻ 10 എണ്ണം. ഞാൻ അത് എല്ലാം കൺവെർട്ട് ചെയ്ത് [ Balance  : 60,000+ 6,00,000 > 6,60,000₹]  ആക്കി.

 

പിന്നെ [ search ] എടുത്ത് [ Weapon, Price < 6,00,000₹ ] എന്ന് ഫിൽറ്റർ ചെയ്തു. അതിൽ നിന്ന് എനിക്ക് ഇഷ്ട്ടപ്പെട്ട ഒരെണ്ണം ഞാൻ വാങ്ങിക്കാൻ ആയി എടുത്തു.

 

 

============================

[ Dark Web ]

_____________

 

[ • Weapon ]

 

[ Name : Blue Dust 516 V8 ]

 

[ Image ]

 

 

[ Description : നാനോ പാർട്ടിക്കിൾസ് കൊണ്ട് നിർമിച്ച ഡബിൾ എഡ്ജ് സോഡ്. ഓരോ വസ്തു വിനെയും നാനോ ലെവലിൽ കട്ട്‌ ചെയ്യാൻ പറ്റുന്ന, ഡയമണ്ട് വരെ മുറിക്കാൻ സാധിക്കുന്ന സോഡ്, സ്റ്റാർ ലാബ് സിന്റെ മാസ്റ്റർ പീസ് കളിൽ ഒന്ന്.]

 

[ Price : 5,00,000/- ]

 

[ Balance : 6,60,000 – 5,00,000 > 1,60,000₹ ]

 

============================

 

 

ഞാൻ എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു വാൾ വാങ്ങി. അച്ഛനെ കാണിക്കാൻ അച്ഛന് പരിചയം ഉള്ള  വാൾ തന്നെ ആയിക്കോട്ടെ എന്ന് വെച്ചു, അതാവുമ്പോ ഇവയുടെ മൂല്യം അച്ഛന് എളുപ്പതിൽ മനസ്സിലാവുമല്ലോ.

 

[ Dark Web ] ൽ ഉള്ള സാധങ്ങൾ എല്ലാം ഈ ലോകത്തിലെ അല്ല, അവ ഒക്കെ പല പല ലോകങ്ങളിൽ നിന്ന് വരുന്നവയാണ്. Magic ഒന്നും ഇല്ലാത്ത ലോകത്തിലെ സയൻസ് എന്ന തത്വം കൊണ്ട് ഉണ്ടാക്കിയ വസ്തുക്കൾ. ബ്ലെസ്സിങ്ൽ നിന്ന് കിട്ടിയ അറിവ് കൊണ്ട് മാത്രം ആണ് എനിക്ക് ഇത് എനിക്ക് അറിയാവുന്നത്. പക്ഷെ സയൻസ് എന്താണ് എന്ന് എനിക്ക് വ്യക്തമായി മനസ്സിലായിട്ടില്ല. അച്ഛനും മനസ്സിലാവാൻ വഴിയില്ല. അത് കൊണ്ടാണ് ഈ ബ്ലു ഡസ്റ്റ് സോഡ് തന്നെ വാങ്ങാൻ ഞാൻ തീരുമാനം എടുത്തത്.

 

[ Inventory ]

 

[ Equip : Blue Dust ]

 

ഞാൻ മനസ്സിൽ പറഞ്ഞതും എന്റെ കയ്യിൽ കറുത്ത നിറം ഉള്ള വാൾ പ്രത്യക്ഷമായി.

 

” wohhh ” ഞാൻ അതിന്റെ ഭംഗി കണ്ട് അറിയാതെ പറഞ്ഞു പോയി. ഒരു one പീസ് സോഡ്. അത് നിർമ്മിച്ച ആൾ legendary ആയിട്ടുള്ള ബ്ലാക്ക് സ്മിറ്റ് ആണ് എന്നതിൽ സംശയമേ ഇല്ല. ഞാൻ വാളിന്റെ പിടിയിൽ അമർത്തി പിടിച്ചപ്പോൾ വാളിന്റെ ബ്ലെയ്ഡ് ഇളം നീല നിറത്തിൽ തിളങ്ങാൻ തുടങ്ങി.  വാളിന്റെ ഔറ തന്നെ ആകെ മാറി. ഞാൻ വാൾ ഒന്ന് വീശി. ആ വാളിന്റെ ഭംഗിയിൽ ചെയ്തതാണ്.

 

” പടെ!” റൂമിൽ ഉണ്ടായിരുന്ന പ്രതിമ രണ്ടായി പിളർന്നു താഴെ വീണു. എന്റെ കണ്ണ് അത്ഭുതം കൊണ്ട് വിടർന്നു. ആ പ്രതിമ നിർമ്മിച്ചിരിക്കുന്നത് വലെറിയം മാർബിൾ കൊണ്ടാണ്. വളരെ കാഡിന്യം ഏറിയ അത് ഇത്രയും നിസാരമായി  മുറിക്കുക എന്ന് പറയുമ്പോൾ…

 

 

” knock knock ” അന്നേരം ആണ് എന്റെ മുറിയുടെ വാതിലിൽ ആരോ തട്ടിയത്.

 

[ Unequip Blue Dust ]

 

ഞാൻ വേഗം ബ്ലു ഡെസ്റ്റ് [ inventory ] ലേക്ക് കയറ്റിയിട്ട് വാതിൽ തുറന്നു. ഞങ്ങളുടെ ഹെഡ് ബട്ലർ ആയിരുന്നു.

 

” Duke കാണണം എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ റൂമിലേക്ക് വേഗം ചെല്ല് ” ബട്ലർ പറഞ്ഞത് കേട്ട് ഞാൻ അമ്പരന്നു. അച്ഛൻ ceremony കഴിഞ്ഞു വന്നോ. എങ്കിലും വേഗം തന്നെ അച്ഛന്റെ റൂമിലേക്ക് ഞാൻ പാഞ്ഞു. എന്റെ [ Dark web ] നെ കുറിച്ച് പറഞ്ഞു കൊടുക്കാൻ. ബ്ലു ഡസ്റ്റ് കാണിച്ചു കൊടുക്കാൻ പക്ഷെ…

 

” ഹൂൂൂ…. ” അച്ഛന്റെ റൂമിന്റെ വാതിലിന്റെ മുന്നിൽ നിന്ന് ഞാൻ നല്ലത് പോലെ ഒന്ന് ശ്വാസം ഉള്ളിലേക്ക് എടുത്തു. എന്റെ നിയന്ത്രണം ഇല്ലാതെ മിടിച്ചു കൊണ്ട് ഇരിക്കുന്ന ഹൃദയത്തെ അടക്കാൻ ആയി ഞാൻ അത് ഒന്ന് രണ്ടു തവണ ആവർത്തിച്ചു.  പിന്നെ വാതിൽ തള്ളി തുറന്ന് അകത്തു കയറി.  എന്നെ കാത്ത് എന്നോണം തന്റെ കസേരയിൽ ഇരിക്കുന്ന അച്ഛനെ ഞാൻ കണ്ടു. അച്ഛന്റെ പിറകിൽ ആയി അമ്മയും ഉണ്ടായിരുന്നു.

 

 

” Noah Von Gladios, ഇനി മുതൽ നീ നോവ മാത്രമാണ്. Von Gladios എന്ന ഡയറക്ട്ട് ഫാമിലി name,പേരിന് കൂടെ പറയാൻ ഉള്ള യോഗ്യത നിനക്ക് ഇല്ല. നാളെ നേരം വെളുക്കുമ്പോൾ Gladios Dukedom ത്തിൽ നിന്റെ നിഴൽ പോലും ഉണ്ടാവരുത്. ഉണ്ടായാൽ Gladios family യുടെ പേരിൽ കളങ്കം വീഴ്ത്തി, കഴിഞ്ഞ പതിനെട്ടു വർഷം കൊണ്ട് പരിശീലനം എന്ന പേരിൽ ഫാമിലിയുടെ ഒരുപാട് പണം പാഴാക്കി എന്നീ  കുറ്റങ്ങൾക്ക് ഉള്ള ശിക്ഷയായി നിന്റെ തല വെട്ടി മാറ്റും ”  ഞാൻ എന്തെകിലും പറയുന്നതിന് മുന്നേ തന്നെ അച്ഛൻ  പറഞ്ഞത് കേട്ട്, ഞാൻ തരിച്ചു നിന്നു പോയി.

 

ആ പറഞ്ഞ വാക്കുകളുടെ അർഥം, എന്നെ Gladios dukedom ത്തിൽ നിന്ന് തന്നെ പടി അടച്ച് പിണ്ഡം വെച്ചു എന്നാണ്. അടുത്ത duke ആവാൻ പോയിട്ട് ഒരു സാധാരണക്കാരൻ ആയി പോലും ഈ dukedom ത്തിൽ കഴിയാൻ ഉള്ള അവകാശം എനിക്ക് ഇല്ലന്ന് സാരം.

 

 

” അച്ഛാ..  എന്റെ ബ്ലെസ്സിങ് അത് നിങ്ങൾ കരുതുന്ന പോലെ… ” ഞാൻ എന്റെ ബ്ലെസ്സിങ് നെ കുറിച്ച് പറയാനും ബ്ലു ഡെസ്റ്റ് പുറത്ത് എടുക്കാനും ആയി പോയി. പക്ഷെ എനിക്ക് അതിനു പറ്റുന്നത് മുന്നേ എന്റെ ശരീരത്തിൽ കൂടി ഒരു വിറയൽ കടന്ന് പോയി, എന്റെ മുട്ടുകൾ വിറച്ചു, എന്റെ നെറ്റിയിലും കൈ വെള്ളയിലും എല്ലാം വിയർപ്പിന്റെ കണങ്ങൾ പൊടിഞ്ഞു, സംസാരിക്കാൻ പോയിട്ട് ഒന്ന് ശ്വാസം വിടാൻ പോലും ഞാൻ പാട് പെട്ടു. എന്നെ കടിച്ചു കീറി തിന്നാൻ തയ്യാർ ആവുന്ന ഒരു വന്യ മൃഗത്തിന്റെ മുന്നിൽ പെട്ടത് പോലെ. [ Murderous Intent ] ബ്ലെസ്സിങ് സെരമണിയിൽ കൂടി അല്ലാതെ കിട്ടുന്ന ഒരേ ഒരു skill. യുദ്ധ മുഖത്ത് ആയിരത്തോളം ആളുകളെ കൊന്ന് കഴിയുമ്പോൾ കിട്ടുന്ന ഒരു തരം ഔറ. കൊന്ന ആളുകളുടെ എണ്ണം കൂടുന്നത് അനുസരിച്ച് ഈ ഔറ യുടെ കട്ടിയും കൂടും. [ Murderous Intent ] ഒരു തരം വാണിങ് ആണ് ഏത് നിമിഷം വേണം എങ്കിലും മരണപ്പെടാം എന്ന വാണിങ്. എനിക് അത് തരുന്നത് എന്റെ അച്ഛനും. എന്റെ ബ്ലെസ്സിങ് നെ കുറിച്ച് ഒരു വാക്ക് കൂടി ഞാൻ പറഞ്ഞാൽ അച്ഛന്റെ വാൾ എന്നെ പല കഷ്ണങ്ങൾ ആക്കി വെട്ടി മാറ്റും എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ എന്റെ വിറക്കുന്ന കൈ കൊണ്ട് എന്റെ വാ പൊത്തി പിടിച്ചു, എന്റെ കാലിന്റെ ബലം നഷ്ടമായി നിലത്തേക്ക് കുത്തി ഇരുന്നു പോയി. അതോടെ അച്ഛൻ തന്റെ [Murderous Intent] പിൻവലിച്ചു. പിന്നെ ഏതോ നികൃഷ്ട ജീവിയെ കണ്ടത് പോലെ എന്നെ നോക്കി. ആ ഭാവം എന്നെ കൊല്ലാതെ കൊന്നു.

 

 

” Tsk, എന്തൊരു തോൽവി ആണ്. എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ” അച്ഛൻ മന്ത്രിച്ചത് ഹൃദയം തകരുന്ന വേദനയിൽ ഞാൻ കേട്ടു.

 

 

” നീ… നീ!! ഉപകാരം ഇല്ലാത്തവനെ.. [ Salesman ] നിനക്ക് വേറെ ഒരു ക്ലാസും കിട്ടിയില്ലേ??, നീ കാരണം ഞാൻ എന്റെ കുഞ്ഞിനെ പിരിഞ്ഞിരിക്കണം. യുദ്ധകളത്തിൽ പോയി അവന് എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടല്ലോ!!!” ഞെട്ടി തളർന്നു നിലത്ത് ഇരുന്ന എന്നെ നോക്കി അമ്മ അലറി. ഞാൻ അമ്പരപ്പോടെ അമ്മയെ നോക്കി.

 

 

” Alice, nolan [ Sword God ] ആണ്. അവനെ അങ്ങനെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല ” അമ്മയെ സമാധാനിപ്പിക്കാൻ എന്നോണം അച്ഛൻ പറഞ്ഞു.

 

 

” പക്ഷെ… അമ്മയുടെ [ Prophecy ]…. ” അമ്മ എന്തോ പറയാൻ വന്നെങ്കിലും അച്ഛന്റെ ഒരു നോട്ടത്തിൽ അമ്മ പറയാൻ വന്നത് പാതിയിൽ നിർത്തി പിന്നെ നിരാശയും ദേഷ്യവും ഒക്കെ കലർന്ന ഭാവത്തിൽ എന്നെ നോക്കി.

 

 

” നോവ, നിനക്ക് വസ്ത്രങ്ങൾ വല്ലതും എടുക്കാൻ ഉണ്ടങ്കിൽ അത് എടുത്തിട്ട് ഇവിടെ നിന്ന് പോകാൻ നോക്ക് ” അച്ഛൻ തീർത്തു പറഞ്ഞു.

 

 

” പ.. പക്ഷെ.. അ ച്ചാ… എനി ക്ക്. … ” ഞാൻ എന്താണ് പറയേണ്ടത് എന്ന് അറിയാതെ വിക്കി.

 

 

” നോവ.. നിന്നോട് ഇവിടെ നിന്ന് ഇറങ്ങി പോവാൻ ആണ് പറഞ്ഞത്. ഇനി നിന്നെ ഇവിടെ കണ്ടാൽ എന്തെകിലും കൂടുതൽ നീ പറഞ്ഞാൽ എനിക്ക് ഇപ്പൊ ഉള്ള ദയ പോലും ഇല്ലാതെ ആവും എല്ലാരും പറഞ്ഞത് പോലെ എന്റെ കൈ കൊണ്ട് തന്നെ നിന്റെ ജീവൻ എടുക്കേണ്ട അവസ്ഥ വരും. നീ പോ ” അച്ഛൻ വളരെ കനത്ത ശബ്ദത്തിൽ പറഞ്ഞു. അത് കേട്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുങ്ങി. തളർന്ന കാലുകൾ കുത്തി ഞാൻ എഴുന്നേറ്റു, വളരെ യന്ത്രികമായി എന്റെ മുറിയിലേക്ക് പോയി. എടുക്കാൻ എനിക്ക് വല്ലതും ഉണ്ടോ?? ഇല്ല, ഒന്നും തന്നെ ഇല്ല.

 

 

ഞാൻ ഇട്ടിരുന്ന വസ്ത്രം പോലും മാറാതെ റൂമിൽ നിന്ന് ഇറങ്ങി പുറത്തേക്കു നടന്നു. ഞങ്ങളുടെ ജോലിക്കാരേം പടയാളി കളേം ഞാൻ നടക്കുന്നതിന് ഇടയിൽ കാണുന്നുണ്ടായിരുന്നു. സാധാരണ എന്നോട് ഉള്ള ബഹുമാനം നിറഞ്ഞ ആ കണ്ണുകളിൽ എല്ലാം ഇന്ന് പുച്ഛം ആണ്. അവർ എല്ലാം, എല്ലാം അറിഞ്ഞിരിക്കണം. തല താഴ്ത്തി അവർക്ക് ഇടയിൽ കൂടി ഞാൻ നടന്നു.

 

 

ഞാൻ പുറത്തേക്കു പോവുന്നതിനു പകരം പാലസിന്റെ പുറകിലേക്ക് ആണ് പോയത്. അവിടെ ആണ് പരിശീലനം ഒക്കെ നടക്കുന്ന ഇടം ഉള്ളത്. കഴിഞ്ഞ 18 വർഷങ്ങളിൽ  ഞാൻ ഏറ്റവും അധികം സമയം ചിലവഴിച്ചത് ഇവിടെ ആണ്. അവസാനമായി ഒന്ന് കൂടി കളരിയുടെ അകം കാണണം എന്ന് തോന്നി.

 

Updated: April 1, 2024 — 8:13 pm

39 Comments

Add a Comment
  1. bro kadumkett complete aakko plz

  2. Katta waiting man

  3. Bro നന്നായിട്ടുണ്ട്…ഇത് എങ്കിലും ഫുൾ ആയിട്ട് കമ്പ്ലീറ്റ് ചെയ്യണേ bro request ആണ്..

  4. കടുംകെട്ട് വരുമോ bro

  5. കടുംകെട്ട് വരുമോ bro

  6. സ്റ്റോറി വളരെ നന്നായിട്ടുണ്ട്…ഈ സ്റ്റോറി വായിച്ചപ്പോൾ ഒരു anime ആണ് ഓർമ വന്നത്…campfire cooking skill another world…

    വായിച്ചിരിക്കാൻ തന്നേ നല്ല രസം ഉണ്ട് …keep it up bro..

  7. Polik bro….

  8. Arrow aano?

  9. Bro waiting for the next part… ???

  10. ഇത് ഏതെലും anime/manga നിന്ന് inspire ആയത് ആണോ,anime ഏതാ?? ഈ കമന്റും അഡ്മിൻ മുക്കും എന്നാ പ്രതീക്ഷയോടെ ?

    1. Campfire cooking skill the another world

  11. കടുംക്കെട്ട് ബാക്കി എവിടെയാ ബ്രോ, ഇപ്പൊ വർഷം ഒന്നായില്ലേ

  12. Super
    ? Bro ,But ithupolululla themilulla oru kadha polum ithuvare arum finish cheythittilla ithum angane avuoo bro? Enthayalum kathirikkum adutha partinayi♥️♥️

    1. Angane parayaruthu Niyogam and chekuthan vanam oke Finished anu…. Bakiyellam oro mandanmar evdenno copy adich vannu pakuthikkittu poyathaanu….

Leave a Reply

Your email address will not be published. Required fields are marked *