Vengeance of the Forsaken ( Ch – 1) [Aromal] 191

നാല് Dukedoms ചേർന്നത് ആണ് Fairhaven  Kingdom. അതിൽ ഒന്നാണ് ഞങ്ങളുടെ Gladios Dukedom. 500 വർഷങ്ങൾക്ക് മുന്നേ ഇവിടെ മുഴുവൻ demon kin ആണ് ഭരിച്ചിരുന്നത്. അവയുടെ അടിമകൾ ആയിരുന്നു മനുഷ്യന്മാർ എല്ലാം. അങ്ങനെ ഇരിക്കെ ആണ് അഞ്ചു സുഹൃത്തുകൾക്ക് വളരെ വലിയ ബ്ലെസ്സിങ്സ് ലഭിക്കുന്നത്. [ Sword God ] [ Almighty Sage ] [ Life Deity ]  [ Immovable Celestial ] [ Conqueror ] അവർ അഞ്ചു പേരും ചേർന്ന് [ Demon King ] നെ കൊന്ന് മനുഷ്യരെ Demon kin ന്റെ കയ്യുകളിൽ നിന്ന് മോചിപ്പിച്ചു.  അവരെ ആളുകൾ [ Five Heros ] എന്ന് വാഴ്ത്തി. അവർ അഞ്ചു പേരും ചേർന്ന് മനുഷ്യർക്ക് സുഗമായി വാഴാൻ നിർമ്മിച്ച kingdom ആണ് Fairhaven. [ Sword God ] [ Almighty Sage ] [ Life Deity ]  [ Immovable Celestial ] ഇവർ നാലു പേരും നാലു ഡ്യൂക്ക് കൾ ആയപ്പോൾ [ Conqueror ] kingdom ഭരിക്കുന്ന King ആയി.

 

 

[ Sword God ]ന്റെ Dukedom ആണ് Gladios. ഞാൻ Noah Von Gladios, [ Sword God ] ന്റെ ഏഴമത്തെ തലമുറയിലെ കണ്ണി. Gladios Dukedom ത്തിന്റെ 7 ആമത്തെ duke ആവാൻ പോകുന്ന ആൾ. എന്റെ കഴിഞ്ഞ പതിനെട്ടു വർഷത്തെ ജീവിതം മുഴുവൻ ആ ഒരു നിമിഷത്തിലേക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് ആയിരുന്നു.  ഇന്ന് ഇപ്പൊ നടക്കാൻ പോവുന്ന ബ്ലെസ്സിങ് ceremony ആണ് അതിലേക്ക് ഉള്ള ആദ്യത്തെ ചുവടു വെപ്പ്.

 

 

‘ haaaa ‘ ഞാൻ എന്റെ മനസ്സും ശരീരവും ഒന്ന് ശാന്തം ആക്കുവാൻ ആയി നല്ലത് പോലെ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു.  എന്റെ ഭാവി എന്താണ് എന്ന് അറിയാൻ ഉള്ള ആവേശത്തിലും പിരി മുറുക്കത്തിലും വിറച്ചു കൊണ്ട് ഇരുന്ന എന്റെ കയ്യുകളിലേക്ക് ഞാൻ നോക്കി. വാൾ പിടിച്ചതിന്റെ തഴമ്പും ഇനിയും ഉണങ്ങി ഇല്ലാത്ത മുറിപ്പാട് കളും. ഓർമ്മ വെച്ച കാലം മുതൽ ഉള്ള എന്റെ കഷ്ടപ്പാടിന്റെ ഫലം. ഞാൻ ഒന്ന് നിശ്വസിച്ചിട്ട് തിരിഞ്ഞു നോക്കി.

 

 

അവിടെ എന്റെ അരികിൽ നിന്ന് കുറച്ചു മാറി എന്റെ ബാക്കി കസിൻസും ആയി സംസാരിച്ചു നിൽക്കുന്ന എന്റെ തന്നെ മെലിഞ്ഞ മറ്റൊരു രൂപം ഞാൻ കണ്ടു.  Nolan Von Gladios, എന്റെ ഇരട്ട സഹോദരൻ ഏതാനും സെക്കന്റ്‌ കളുടെ വ്യത്യാസത്തിൽ എന്റെ അനിയൻ ആയവൻ. എന്റെ കസിൻസ് എല്ലാരും തന്നെ അവന്റെ ഒപ്പം ആയിരുന്നു, അച്ഛൻ ഈ dukedom തിന്റെ അടുത്ത duke ആയി തിരഞ്ഞെടുത്ത ആൾ ഞാൻ ആയിട്ട് കൂടി എന്റെ ഒപ്പം ആരും ഇല്ല. അതിന് കാരണവും ഉണ്ട്. Nolan വളരെ ദുർബലം ആയ ശരീരത്തോടെ ആണ് ജനിച്ചത്. പ്രാക്ടീസ് ചെയ്യാൻ പോയിട്ട് നേരെ നടക്കാൻ പോലും ത്രാണി ഇല്ലാത്ത ഒരുത്തൻ. അത് കൊണ്ട് തന്നെ അവനെ അച്ഛൻ അടുത്ത duke ആകുന്ന തിനെ കുറിച്ച് ആലോചിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. അവൻ അമ്മയുടെ കൂടെ സമയം ചിലവഴിച്ചപ്പോൾ, സ്കൂളിലും മറ്റും പഠിച്ചപ്പോൾ, എന്റെ കസിൻസ് ന്റെ ഒപ്പം കളിച്ചപ്പോൾ, ഓരോ പാർട്ടി കളിലും മറ്റും പങ്കെടുത്തപ്പോൾ എല്ലാം ഞാൻ എന്റെ അച്ഛന്റെ കൂടെ നരകം പോലെ കഠിന മായ പരിശീലനത്തിൽ ആയിരുന്നു, Sword, ബേസിക് magic, ഭാഷ, കൾച്ചർ, ഹിസ്റ്ററി, വാർ ടാറ്റിക്സ് അങ്ങനെ അങ്ങനെ എന്തെല്ലാം അച്ഛൻ എന്നിൽ അടിച്ചേൽപ്പിച്ചു. എന്റെ റൂമും ട്രെയിനിങ് ഗ്രൗണ്ടും അല്ലാതെ വേറെ ഒരു ലോകം പോലും ഞാൻ കണ്ടിട്ടില്ല.  അപ്പൊ എന്റെ കസിൻസും ആയി എങ്ങനെ കൂട്ട് ആവാൻ ആണ്.

 

 

എന്റെ ജീവിതം മുഴുവൻ അടുത്ത duke ആവാൻ വേണ്ടി ഉള്ള പരിശീലനങ്ങൾക്ക് വേണ്ടി ഉള്ളത് ആയിരുന്നു. അതിന് ഇടയിൽ സൗഹൃദങ്ങൾക്ക് ഒന്നും സ്ഥാനം ഇല്ലന്ന് ആയിരുന്നു അച്ഛന്റെ വാദം. പലപ്പോഴും നോളന്റെ ചിരി കാണുമ്പോൾ, അവനെ അമ്മ സ്നേഹം കൊണ്ട് മൂടുന്ന കാണുമ്പോൾ എനിക്ക് അവനോട് അസൂയ തോന്നാറുണ്ട്. പക്ഷെ അതിനെ കുറിച്ച് ഒന്നും ആലോചിച്ചിട്ട് കാര്യം ഇല്ല.

 

 

Ting Tong Ting

 

 

അന്നേരം ആ വലിയ മണി മുഴങ്ങി. ഞങ്ങൾ എല്ലാവരും കാത്തിരുന്ന നിമിഷം ആയി, പുതു വർഷ രാവ്. നോളനും അവന്റെ കൂടെ ഉണ്ടായിരുന്ന കസിൻസും നേരെ നിന്നു. അമ്മ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവന്റ അരികിൽ ചെന്ന് നിന്നു. അവന്റെ കയ്യിൽ പിടിച് ഒരു ചിരിയോടെ അവനെ നോക്കി. അത് കണ്ടപ്പോൾ എന്റെ ഹൃദയം വല്ലാതെ നൊന്തു. അമ്മ ഒരിക്കൽ പോലും എന്നെ നോക്കി ചിരിച്ചിട്ടില്ല. ഞാൻ അമ്മ യുടെ മോൻ ആണെന്ന പരിഗണന പോലും തന്നിട്ടില്ല. ഞാൻ എനിക്ക് അരികിൽ നിൽക്കുന്ന അച്ഛനെ നോക്കി. സത്യത്തിൽ അച്ഛൻ ചിരിച്ചു ഞാൻ കണ്ടിട്ടേ ഇല്ല. എപ്പോഴും ഗൗരവം ആണ് ആ മുഖത്ത്. ഞാൻ പലപ്പോഴും അച്ഛന് ഒരു ടൂൾ മാത്രം ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

 

 

” Noah Von Gladios ” ചിന്തയാൽ കാട് പിടിച്ചു കൊണ്ട് ഇരുന്ന എന്റെ മനസ്സിനെ ആ വിളി തിരികെ കൊണ്ട് വന്നു. Ceremony നടത്താൻ ഉള്ള ഹൈ പ്രീസ്റ്റ് ആണ്. അച്ഛൻ എന്നെ നോക്കി ചെല്ലാൻ പറയുന്ന പോലെ കണ്ണ് കൊണ്ട് കാണിച്ചു. അതി വേഗത്തിൽ മിടിച്ചു കൊണ്ട് ഇരിക്കുന്ന എന്റെ ഹൃദയത്തേ പണിപ്പെട്ട് അടക്കിയിട്ട് ബ്ലെസ്സിങ് സെരമണി നടക്കുന്ന അൾത്താര യിലേക്ക് നടന്നു.

 

ഞാൻ പ്രീസ്റ്റ് ന്റെ മുന്നിൽ വന്ന് നിന്നു അദ്ദേഹം എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ കയ്യിൽ ഇരുന്ന ക്രിസ്റ്റൽ ഗോളം എന്റെ നേരെ നീട്ടി ഞാൻ അതിൽ കൈ വെച്ചു.

 

 

[Touch of the rumbling legend; discover inner mirror of this soul! Heavens Blessing ]  അദ്ദേഹം മന്ത്രം ചൊല്ലി കഴിഞ്ഞതും ടെംപിൾ ന്റെ മുകളിൽ നിന്ന് വെളുത്ത പ്രകാശം എന്നെ മൂടി.

 

 

വെളിച്ചം ഒടുങ്ങിയപ്പോൾ പ്രീസ്റ്റ് ആ ക്രിസ്റ്റലിലേക്ക് നോക്കി. അദ്ദേഹത്തിന്റെ മുഖം ഒന്ന് ചുളുങ്ങിയോ??

 

 

” Heavens blessing [ Dark Web ] സ്പെഷ്യൽ skill ഇല്ല, കോമൺ സ്കിൽ ഇല്ല, റെയർ സ്കിൽ ഇല്ല, യൂണിക് Skill ഇല്ല, സ്കില്ലുകൾ ഒന്നും തന്നെ ഇല്ല, ക്ലാസ്സ്‌ [ Salesman ] ”  കുറച്ചു നേരത്തെ മൗനത്തിന് ശേഷം പ്രീസ്റ്റ് പറഞ്ഞു.  അന്നേരം എന്റെ ലോകം കീഴ് മേൽ മറിയുന്നത് ഞാൻ അറിഞ്ഞു…

 

 

” [ Salesman ] ???? ” എന്നെ പോലെ തന്നെ പ്രീസ്റ്റ് പറഞ്ഞത് കേട്ട് എല്ലാരും ഞെട്ടി.

 

” Gladios dukedom ത്തിന്റെ Young Master വെറും ഒരു [ Salesman ] ആണെന്നോ?? ”

 

 

” അതും ഒരു കോമൺ skill പോലും ഇല്ലാത്ത ഒരാൾ ”

 

 

” ഈ കാലത്തിന്റെ ഇടക്ക് ഇങ്ങനെ ഒരു skill പോലും ഇല്ലാത്ത ഒരു വ്യക്തിയെ കുറിച്ച് കേട്ടിട്ട് കൂടി ഉണ്ടോ?? ”

 

 

” അതേ ഏറ്റവും താഴ്ന്ന [ Farmer ] ക്ലാസ്സിന് പോലും ഒരു skill എങ്കിലും കാണും ”

 

 

” അതേ.. സാദാരണ [ salesman ] ക്ലാസ്സ്‌ ഉള്ളവർക്ക് [ sweet talk ] [ appraisal ] തുടങ്ങിയ കോമൺ skill കൾ എങ്കിലും കാണും ഇത് അത് പോലും ഇല്ല. ”

 

” അല്ല young master നോവ ക്ക് കിട്ടിയ ബ്ലെസ്സിങ് എന്താണ്?? [ Dark Web ] ഇതിനു മുന്നേ അങ്ങനെ ഒരു ബ്ലെസ്സിങ് നെ കുറിച്ച് കേട്ടിട്ടുണ്ടോ?? ”

 

 

” ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഒരു ബ്ലെസ്സിങ് നെ കുറിച്ച് കേൾക്കുന്നെ. എന്തായാലും ക്ലാസ്സ്‌ [ Day-to-day ] ക്ലാസ്സ്‌ അല്ലേ അപ്പൊ പിന്നെ ആ ബ്ലെസ്സിങ്ങും വലിയ ഉപകാരം ഇല്ലാത്ത ഒന്ന് ആവും ”

 

 

” [ Dark web ] പേര് കേട്ടാൽ തന്നെ അറിയാം അത് എന്തോ അവിശുദ്ധ മായ ഒന്ന് ആണെന്ന് ”

 

” Gladios dukedom ത്തിനും [ Hero ] [ Sword God ] ഉം എല്ലാം പേര് ദോഷം ഉണ്ടാക്കാൻ ജനിച്ച പാഴ് ജന്മം ”

 

 

അവിടെ ഉണ്ടായിരുന്ന ആളുകൾ അടക്കം പറയുന്നത് വേറെ ഏതോ ലോകത്തിൽ എന്നത് പോലെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ആ സമയം എന്റെ തലച്ചോറിലേക്ക് എന്റെ ബ്ലെസ്സിങ് നെ കുറിച്ച് ഉള്ള വിവരങ്ങൾ വന്ന് കൊണ്ട് ഇരിക്കുകയായിരുന്നു. ബ്ലെസ്സിങ് Awaken ആയി കഴിയുമ്പോൾ അതിനെ കുറിച്ച് ഉള്ള എല്ലാം വിവരങ്ങളും നമ്മുടെ ഉള്ളിലേക്ക് വരും. ആ വിവരങ്ങൾ എല്ലാം എന്റെ ഉള്ളിൽ പൂർണ്ണമായും നിറഞ് കഴിഞ്ഞപ്പോൾ എന്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു.

 

 

‘ അപ്പൊ [ Dark Web ] ഞാൻ വിചാരിച്ചത് പോലെ മോശമായ ഒരു ബ്ലെസ്സിങ് അല്ല ‘ ഞാൻ എന്റെ മനസ്സിൽ പറഞ്ഞു. പെട്ടന്ന് ആണ് ബലിഷ്ഠമായ ഒരു കൈ എന്റെ തോളിൽ വീണത്. വളരെ ശക്തിയിൽ എന്റെ തോളിൽ അമർത്തി പിടിച് എന്നെ ആ കൈ കൾ പുറകിലേക്ക് വലിച്ചു.

 

 

” ആഹ് ” തോൾ എല്ലു പൊട്ടുന്ന പോലെ ഉള്ള വേദനയിൽ എന്റെ വായിൽ നിന്ന് അറിയാതേ വേദനയുടെ സ്വരം ഉയർന്നു.  ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. ദേഷ്യത്താൽ ജ്വലിച്ചു നിൽക്കുന്ന അച്ഛനെ ആണ് ഞാൻ കണ്ടത്.

 

 

” അ.. അച്ഛാ… ” ഞാൻ വിക്കി അറിയാതെ വിളിച്ചു. അന്നേരം ശബ്ധിക്കരുത് എന്ന് പറയും പോലെ അച്ഛൻ എന്നെ നോക്കി. ആ മുഖം കണ്ടതും ഒന്നും പറയാൻ ആവാതെ തല കുനിച്ചു ഞാൻ പുറകിലേക്ക് മാറി. അന്നേരം എന്റെ കസിൻസിൽ എല്ലാം പരിഹാസം നിറഞ്ഞ ഒരു ഭാവം ആയിരുന്നു.

 

 

Nolan… അവന്റെ ചുണ്ടിൽ ഒരു ചിരി വിടരുന്നത് ഞാൻ കണ്ടു. എന്നെ നോക്കി പുച്ഛിക്കുന്നത് പോലെ ഉള്ള ഒരു ചിരി.

 

 

” Nolan Von Gladios ”  ഹൈ പ്രീസ്റ്റ് നോളന്റെ പേര് വിളിച്ചു. അവനിൽ ഉണ്ടായിരുന്ന പുച്ഛം കലർന്ന ചിരി മറഞ്ഞു. പരിഭ്രമം നിറഞ്ഞ ഭാവത്തിൽ അവൻ അൾത്താരയിലേക്ക് നോക്കി. എനിക്ക് ഉണ്ടായ അനുഭവം അവനെ ഒന്ന് കൂടി ഭയപ്പെടുത്തുന്നുണ്ടാവണം. അവനെ സമാധാനിപ്പിക്കാൻ എന്നോണം തോളിൽ ചേർത്ത് അമ്മ അവനെ പിടിച്ചു. പിന്നെ ചേർത്ത് നിർത്തി കൊണ്ട് തന്നെ അവനെ അൾത്താരയുടെ അരികിലേക്ക് നടന്നു. അവന് അമ്മ കൊടുക്കുന്ന സ്നേഹം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. അവനെ സ്നേഹിക്കണ്ട എന്ന് പറയുന്നില്ല. വളരെ മോശം ക്ലാസ്സ്‌ കിട്ടി തളർന്നു നിക്കുന്ന എന്നെ ഒന്ന് വാത്സല്യപൂർവ്വം നോക്കാൻ ഉള്ള മനസ്സ് പോലും അമ്മ കാണിക്കുന്നില്ല എന്നത് ആണ് എന്നെ വേദനിപ്പിക്കുന്നത്. ഞാൻ നോക്കി നിൽക്കെ അവനും അമ്മയും പ്രീസ്റ്റിന്റെ മുന്നിൽ നിന്നു. അമ്മ പിറകിലേക്ക് മാറി അവൻ ഞാൻ ചെയ്തത് പോലെ തന്നെ ആ ക്രിസ്റ്റൽ ഗോളത്തിൽ കൈ വെച്ചു. അച്ഛൻ അച്ഛന്റെ അവസാന പ്രതീക്ഷ അവൻ ആണെന്ന് പറയും പോലെ അവനെ നോക്കി, ഇവിടെ ഉള്ള എല്ലാവരും അവനെ തന്നെയാണ് നോക്കുന്നത്, ഈ ഞാനും.

 

 

[Touch of the rumbling legend; discover inner mirror of this soul! Heavens Blessing ]  ഹൈ പ്രീസ്റ്റിന്റെ മൃദുലമായ ശബ്ദം മുഴങ്ങി. വീണ്ടും ടെമ്പിളും അവനും വെളുത്ത പ്രകാശത്തിൽ മുങ്ങി. അവന്റെ തലക്ക് മുകളിലായി ഒരു തിളങ്ങുന്ന സ്വർണ വാൾ ന്റെ ഭീമാകാരമായ രൂപം പ്രത്യക്ഷമായി. ഞാൻ അടക്കം എല്ലാവരുടെയും കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. കുറച്ചു സമയം കൊണ്ട് ആ ലൈറ്റ് എല്ലാം അപ്രത്യക്ഷമായി. എല്ലാം സാധാരണ പോലെ ആയി. ഞങ്ങൾ എല്ലാം ഹൈ പ്രീസ്റ്റ് നെ നോക്കി. അദ്ദേഹം ക്രിസ്റ്റൽ ഗോളത്തിൽ നോക്കി അത്ഭുതപ്പെട്ടു നിൽക്കുകയാണ്. അദ്ദേഹത്തിന്റെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിയുന്നുണ്ടായിരുന്നു. ആകാംഷയുടെ കണ്ണുകൾ എല്ലാം അദ്ദേഹത്തിൽ വന്നു വീണു.

 

 

” ബ്ലെ.. ബ്ലെസ്സിങ്… സൊ… [ Sword God ] ”  ഹൈ  പ്രീസ്റ്റ് വിക്കി വിക്കി പറഞ് ഒപ്പിച്ചു.

 

 

” …… ” ടെമ്പിളിൽ ആകെ നിശബ്ദത പടർന്നു. ഒരു സൂചി വീണാൽ കേൾക്കുന്ന നിശബ്ദത.

 

 

” ബ്ലെസ്സിങ് [Sword God], നോർമൽ സ്കിൽസ് 18, യൂണിക് സ്കിൽസ് 7, സ്പെഷ്യൽ സ്കിൽസ് 5, റെയർ സ്കിൽസ് 5, ഡിവയിൻ സ്കിൽസ് 2, ക്ലാസ്സ്‌ pinnacle of Sword [ Sword God ] ” നിശബ്ദമായ ടെമ്പിളിൽ ഹൈ പ്രീസ്റ്റ് ന്റെ ശബ്ദം വീണ്ടും മുഴങ്ങി.

 

 

“എന്റെ ദൈവമേ, ഞാൻ കേട്ടത് ശരിയാണോ?? [ Sword God ] ”

 

 

” [ Hero ] തിരിച്ചു വന്നിരിക്കുന്നു. ”

 

 

” [ Sword God ] പുനർ ജനിച്ചിരിക്കുന്നു”

 

ആളുകടെ അമ്പരപ്പും സന്തോഷവും നിറഞ്ഞ  ശബ്ദങ്ങൾ ആകെ അവിടെ നിറഞ്ഞു. അമ്മ സന്തോഷത്താൽ നിറഞ്ഞ കണ്ണുകൾ കൊണ്ട് നോളനെ കെട്ടിപിടിച്ചു.

 

 

” Hahahaha haa ” പെട്ടന്ന് അലറുന്ന പോലെ ഉള്ള ഒരു ചിരി അവിടെ ആകെ മുഴങ്ങി. നോളന്റെ ബ്ലെസ്സിങ് കണ്ട് ഞെട്ടി നിന്നിരുന്ന ഞാൻ ആ ചിരി കേട്ടാണ് സ്വബോധത്തിൽ വന്നത്.

 

 

അച്ഛൻ… എല്ലാം മറന്ന് പൊട്ടിച്ചിരിക്കുന്ന അച്ഛൻ. ഞാൻ ആദ്യമായി ആണ് അച്ഛനെ അങ്ങനെ കാണുന്നത്. ഞാൻ ശരിക്കും ഞെട്ടി.

 

 

” എന്റെ പുത്രനിൽ നിന്ന് ഇതിൽ കുറഞ്ഞത് എന്താണ് ഞാൻ പ്രതീക്ഷിക്കണ്ടത്?? Hahaha ” അച്ഛൻ വീണ്ടും ചിരിച് കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു ഒരു കൊച്ച് കുഞ്ഞിനെ എടുത്ത് ഉയർത്തുന്ന പോലെ നോളനെ പിടിച് ഉയർത്തി.  ഒരു ചിരിയോടെ അവരെ കൂടെ നിൽക്കുന്ന അമ്മ. വളരെ മനോഹരമായ ഒരു ഫാമിലി. കഴിഞ്ഞ 18 വർഷത്തിന് ഇടക്ക് അച്ഛനെ ഞാൻ കണ്ടിട്ടില്ല. ഇവിടെ ഞാൻ ഒരു അധിക പറ്റ് ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു.  ഞാൻ ആളുകളുടെ ഇടയിൽ കൂടി വേഗം ടെമ്പിളിന്റെ പുറത്തേക്ക് ഇറങ്ങി. എന്റെ കുതിര വണ്ടിയുടെ അടുത്തേക്ക് ചെന്നു.

 

 

” Young master, ceremony കഴിഞ്ഞോ?? ” എന്നെ കണ്ട എന്റെ കുതിരക്കാരൻ അത്ഭുതപ്പെട്ടു.

 

 

” പലസിലേക്ക് പോ..” വിഷമത്തിൽ എന്റെ ശബ്ദം ഇടറാതെ ഇരിക്കാൻ പാടുപെട്ട് കൊണ്ട് ഞാൻ അയാളോട് പറഞ്ഞു. എന്റെ മട്ടും ഭാവവും കണ്ടിട്ട് ആവണം കൂടുതൽ ഒന്നും ചോദിക്കാതെ അയാൾ വണ്ടി പലസിലേക്ക് വിട്ടു. പാലസിൽ എത്തി ഞാൻ എന്റെ റൂമിൽ കേറി മലർന്ന് കിടന്നു. വല്ലാത്ത വിഷമം എന്നിൽ നിറയുന്നത് ഞാൻ അറിഞ്ഞു, ഞാൻ കണ്ണുകൾ അടച്ചു കുറച്ച് നേരം കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ എന്റെ കണ്ണുകൾ തുറന്നു.

 

 

” [ Dark Web ] ” ഞാൻ എന്റെ ബ്ലെസ്സിങ് ന്റെ പേര് മന്ത്രിച്ചു. അന്നേരം എന്റെ മുന്നിൽ നീല നിറത്തിലെ ഒന്ന് രണ്ടു സ്ക്രീനുകൾ തെളിഞ്ഞു..

 

 

അതിൽ ഉള്ള വസ്തുക്കളുടെ പേരും മറ്റു വിവരങ്ങളും എല്ലാം വായിച്ചപ്പോൾ എന്റെ വിഷമം എല്ലാം എങ്ങോ പോയി മറഞ്ഞു. എന്റെ ചുണ്ടിൽ വീണ്ടും ഒരു ചിരി വിടർന്നു.

 

എന്റെ ശരിക്കും ഉള്ള ബ്ലെസ്സിങ് ഞാൻ വിചാരിച്ച അത്ര മോശം അല്ല.

 

[ Dark Web :- Multi Dimensional Online Black Market ]

 

 

എന്റെ മുന്നിൽ തെളിഞ്ഞ സ്കീനുകളിൽ ഒന്നിൽ ഒരുപാട് വസ്തുക്കളുടെ പടങ്ങളും അതിനെ കുറിച്ച് ഉള്ള വിവരങ്ങളും അതിന്റെ വിലയും ഒക്കെ ഉണ്ടായിരുന്നു. ബ്ലെസ്സിങ്ങിൽ നിന്ന് കിട്ടിയ അറിവ് വെച്ച് എന്റെ മുന്നിൽ ഉള്ള ഈ സ്‌ക്രീൻ ഒരു ‘ഷോപ്പിംഗ് സൈറ്റ്’ ആണ്. എന്ന് വെച്ചാൽ സാധനങ്ങൾ ഒക്കെ വാങ്ങുന്ന ഒരു സ്ഥലം. എനിക്ക് വേണ്ടത് ഒക്കെ ഇതിൽ നിന്ന് വാങ്ങാൻ സാധിക്കും. എനിക്ക് മാത്രമേ ഈ സ്ക്രീൻ കാണാൻ പറ്റു. ഞാൻ [ Dark Web ] എന്ന് പറയുന്ന നിമിഷം എന്റെ മുന്നിൽ മറ്റാർക്കും കാണാൻ പറ്റാത്ത ഈ സ്ക്രീനുകൾ തെളിയും. അതിൽ [ Dark Web ] ലെ മെയിൻ സ്‌ക്രീനിൽ [ Search ] എന്നൊരു ഭാഗം ഉണ്ട് അവിടെ ശ്രദ്ധ കൊടുത്താൽ എന്റെ മസ്സിൽ പറയുന്ന സാധങ്ങളുടെ വളരെ വലിയ ലിസ്റ്റ് സ്‌ക്രീനിൽ തെളിയും. അവ വിലയുടേം ഗുണത്തിന്റേം എല്ലാം അടിസ്ഥാനത്തിൽ തരം തിരിക്കാൻ ഒക്കെ പറ്റും.

 

‘ രൂപ ‘ എന്ന നാണയം കൊടുത്താണ് [ dark web ] ൽ നിന്ന് ഓരോന്നും വാങ്ങിക്കുക. അതിന് [ conversion ] എന്നൊരു സ്ക്രീൻ ഉണ്ട് അവിടെ സ്വർണം രൂപ ആക്കി മാറ്റാൻ പറ്റും. ഒരു ഗ്രാം സ്വർണം 6000 രൂപയാണ്.

 

 

അതേ പോലെ ബ്ലെസ്സിങ് ലെ മൂന്നാമത്തെ സ്ക്രീൻ ആണ് [ Inventory ]  അവിടെ ആണ് [ Dark Web ] ൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്ന സ്ഥലം. ഇവിടെ നിന്ന് വാങ്ങിയ വസ്തുക്കൾ എല്ലാം എനിക്ക് ആവശ്യം ഉള്ളപ്പോൾ എന്റെ കയ്യിലേക്കും തിരികെ inventory യുടെ ഉള്ളിലേക്കും വരുത്തതാൻ ഞാൻ വെറുതെ മനസ്സിൽ ഒന്ന് ആലോചിച്ചാൽ മാത്രം മതി.

 

 

പിന്നെ നാലാമത്തെയും അവസാനതെയും  ആയ സ്ക്രീൻ, [ Profile ]. അവിടെ എന്റെ വിവരങ്ങൾ ആണ് ഉള്ളത്.

 

=============================

[ Profile ]

___________

[  Name : Noah Von Gladios ]

 

[ Addresses :#V133G_Universe ]

 

[ Cart :  —— ]

 

[ Purchase History : ——- ]

 

[ Wishlist : ——— ]

 

[ Balance : 0₹ ]

 

[ Physical status (?) : to unlock 10000/- ]

 

============================

 

ഇതാണ് എന്റെ ബ്ലെസ്സിങ്. അതായത് ഈ [ salesman ] ക്ലാസ് കിട്ടാൻ ഉള്ള കാരണം സാധങ്ങൾ Dark web ൽ നിന്ന് വാങ്ങാനും  അത് ഇവിടെ വിൽക്കാനും പറ്റുന്നത് കൊണ്ട് ആവണം.

 

 

രണ്ടു തരം ക്ലാസ്സ്‌ കൾ ആണ് ഈ ലോകത്തിൽ ഉള്ളത് [ combat ] ക്ലാസും [ day-to-day ] ക്ലാസും. Combat ക്ലാസ്സ്‌ എന്ന് പറയുന്നത് fight ചെയ്യാൻ ഒക്കെ പറ്റുന്ന ക്ലാസ്സ്‌ കൾ ആണ്.  [ Day-to-day ] ക്ലാസ്സ്‌ salesman, farmer, miner, cheif പോലെ ഒക്കെ ഉള്ള ആളുകളുടെ ജീവിതത്തിന് ഉപകാര ഉള്ള ജോലികൾ ആണ്.   [ Non Combat ] ക്ലാസ്സ്‌ കൾ എല്ലാം തന്നെ സാധാരണ ക്കാരുടെ ക്ലാസ്സ്‌ കൾ ആയി ആണ് കാണുന്നത്. നോബിൾ ആയിട്ട് ഉള്ള കുടുംബങ്ങളിൽ ജനിക്കുന്ന ആളുകൾക്ക് [ Day-to-day ] ക്ലാസ്സ്‌ കിട്ടിയാൽ അവരെ രണ്ടാം തരത്തിൽ ആണ് കൂട്ടുക.  അപ്പൊ Duke ന്റെ മൂത്ത മകനും അടുത്ത duke ആകണ്ട എനിക്ക് [ day-to-day ] ക്ലാസ്സ്‌ കിട്ടിയാൽ ഉള്ള അവസ്ഥ പറയണ്ടല്ലോ.

 

 

നോബിൾ ഫാമിലിയുടെ പ്രധാന കടമ Fairhaven kingdom ത്തിലെ ജനങ്ങളെ demon kin, Dragonoid, Beastmen, dark elfs തുടങ്ങിയ ജീവ വർഗ്ഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം കൊടുക്കുക എന്നതാണ്. [ Day-to-day ] class ഉള്ള ആളുകൾക്ക് മറ്റുള്ളവരെ പോയിട്ട് സ്വയം രക്ഷപെടാൻ ഉള്ള കരുത്ത് കൂടി ഉണ്ടാകാറില്ല.  അത് കൊണ്ട് ആണ് [ Day-to-day ] class ഉള്ള നോബിൾസ് ഔട്ട്‌ കാസ്റ് ആവുന്നത്. അത് കൊണ്ട് തന്നെ [ Salesman ] ക്ലാസ്സ്‌ വെച് അടുത്ത duke ആവുക എന്നത് തികച്ചും അസാധ്യം എന്ന് തന്നെ പറയാം.

 

പക്ഷെ… [ Dark Web ] ൽ അറ്റാക്ക് പവർ ഇല്ലെന്ന കുറവ് പരിഹരിക്കാൻ ഉള്ള വഴികൾ ഒരുപാട് ഉണ്ട്. ഞാൻ കണ്ടിട്ടും കേട്ടിട്ടും കൂടി ഇല്ലാത്ത ആയുധങ്ങൾ, പടച്ചട്ടകൾ, മരുന്ന് കൾ വണ്ടികൾ, ഭക്ഷണ സാധനങ്ങൾ അങ്ങനെ അങ്ങനെ ആളുകൾക്ക് ശക്തികൾ കൊടുക്കാൻ പറ്റുന്ന വസ്തുക്കളുടെ നീണ്ട ഒരു നിര തന്നെ ഉണ്ട്.

 

ഒരു ഉദാഹരണം പറയാം [ Dark Web ] ലെ ശക്തി കൂടിയ ആയുധങ്ങളിൽ ഒന്ന് ആണ് lightsaber. അതിൽ കൊടുത്തിരിക്കുന്ന വിവരണം അനുസരിച് ഈ വാൾ പോലെ ഉള്ള ആയുധത്തിന് മുറിക്കാൻ പറ്റാത്തത് ആയി ഒന്നും തന്നെ ഇല്ല.  അതേ പോലെ തന്നെ ശരീരതിന് മുഴുവൻ ആയി സംരക്ഷണം കൊടുക്കുന്നതിന് ഒപ്പം കയ്യിലും കാലിലും നിന്ന് എനർജി തെറിപ്പിച് പറക്കാൻ പോലും പറ്റുന്ന പടച്ചട്ട, IronMan Armour Series, സ്കിലും മാജിക്കും ഒന്നും ഇല്ലാതെ തന്നെ മനുഷ്യരുടെ ശക്തി കൂട്ടുന്ന super soldier serum അങ്ങനെ അങ്ങനെ ഒരുപാട് സാധനങ്ങൾ.  പക്ഷെ ഇതെല്ലാം വാങ്ങാൻ നല്ല വില കൊടുക്കേണ്ടി വരും. Fairhevean kingdom ത്തിലെ ഏറ്റവും വലിയ dukedom ആയ  Gladios dukedom സമ്പത്തിന്റെ കാര്യത്തിൽ റോയൽ ഫാമിലിയെ ക്കാളും മുന്നിൽ ആണ്. അത് കൊണ്ട് തന്നെ എനിക്ക് [ Dark Web ]കൊണ്ട് എന്നെ മാത്രം അല്ല മുഴുവൻ Gladios Dukedom ത്തിലെ പടയാളി കളേം പല മടങ്ങു ശക്തർ ആക്കി മാറ്റം. Fairhevean kingdom ഈ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ Empire ആക്കി മാറ്റാൻ എനിക്ക് പറ്റും. എന്റെ ബ്ലെസ്സിഗ് നോളന്റെ [ Sword God ] ന്റ അത്ര തന്നെ പവർഫുൾ ആയ, അല്ലേൽ അതിനേക്കാൾ കൂടുതൽ പവർഫുൾ ആയ ബ്ലെസ്സിങ് ആണ്.

 

 

ഈ കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്താൽ അച്ഛന്റെ ഇപ്പോഴത്തെ ദേഷ്യം മാറും. അത് ഉറപ്പ് ആണ്. അത് ഓർത്തപ്പോൾ എന്നിൽ ഒരു ചെറിയ ചിരി വിടർന്നു. ഞാൻ എന്റെ കട്ടിലിൽ നിന്ന് എഴുന്നേറ്റു, മേശയുടെ അരികിൽ ചെന്ന് അതിൽ നിന്ന് ഒരു സ്വർണ നാണയം കയ്യിൽ എടുത്തു. ഒരു സ്വർണ നാണയം   10 ഗ്രാം സ്വർണം കൊണ്ട് ഉണ്ടാക്കിയത് ആണ്.

 

============================

[ Conversion ]

_______________

 

[ 10 g Gold >  60,000 ₹ ]

 

[ Balance : 0 + 60,000 > 60,000 ₹ ]

 

============================

Updated: April 1, 2024 — 8:13 pm

39 Comments

Add a Comment
  1. bro kadumkett complete aakko plz

  2. Katta waiting man

  3. Bro നന്നായിട്ടുണ്ട്…ഇത് എങ്കിലും ഫുൾ ആയിട്ട് കമ്പ്ലീറ്റ് ചെയ്യണേ bro request ആണ്..

  4. കടുംകെട്ട് വരുമോ bro

  5. കടുംകെട്ട് വരുമോ bro

  6. സ്റ്റോറി വളരെ നന്നായിട്ടുണ്ട്…ഈ സ്റ്റോറി വായിച്ചപ്പോൾ ഒരു anime ആണ് ഓർമ വന്നത്…campfire cooking skill another world…

    വായിച്ചിരിക്കാൻ തന്നേ നല്ല രസം ഉണ്ട് …keep it up bro..

  7. Polik bro….

  8. Arrow aano?

  9. Bro waiting for the next part… ???

  10. ഇത് ഏതെലും anime/manga നിന്ന് inspire ആയത് ആണോ,anime ഏതാ?? ഈ കമന്റും അഡ്മിൻ മുക്കും എന്നാ പ്രതീക്ഷയോടെ ?

    1. Campfire cooking skill the another world

  11. കടുംക്കെട്ട് ബാക്കി എവിടെയാ ബ്രോ, ഇപ്പൊ വർഷം ഒന്നായില്ലേ

  12. Super
    ? Bro ,But ithupolululla themilulla oru kadha polum ithuvare arum finish cheythittilla ithum angane avuoo bro? Enthayalum kathirikkum adutha partinayi♥️♥️

    1. Angane parayaruthu Niyogam and chekuthan vanam oke Finished anu…. Bakiyellam oro mandanmar evdenno copy adich vannu pakuthikkittu poyathaanu….

Leave a Reply

Your email address will not be published. Required fields are marked *