വെള്ളാരം കണ്ണുള്ള രാജകുമാരി
Vellaram Kannulla Raajakumaari | Author : AJ
കഴിഞ്ഞുപോയ കാലങ്ങൾ ഒരിക്കലും തിരിച്ചു വരില്ല. അത് ആരെയും കാത്തുനിൽക്കില്ല. മുറിവേറ്റ ഓർമകളെ ക്ഷമിപ്പിക്കാനും സാധിക്കില്ല. പിന്നെന്തിനായിരുന്നു ഈ യാത്ര………..???????
അതെ……. അവളുടെ ഓർമകളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം….
**********************************
KARNATAKA NH
ഇരുട്ട് എന്ന അന്ധകാരത്തെ നിക്ഷ്പ്രേഭയാക്കി സൂര്യരശ്മികൾ ഉദിച്ചുയർന്നു.ചുറ്റും വീക്ഷിച്ചപ്പോൾ റോഡരികിൽ തൂവെള്ള അക്ഷരത്തിൽ ഹരിതവർണ്ണത്താൽ ചുറ്റപെട്ട യാത്രസൂചിക.
MANDYA 3km…..
എങ്ങും ജീവിതം പടുത്തുയർത്താനെന്നും വേണ്ടി തലങ്ങു വിലങ്ങു ഓടുന്ന വാഹനങ്ങൾ, ജീവിതമെന്ന നൂൽപാതയിലൂടെ സമയത്തെ കീഴ്പ്പെടുത്താൻ കാലാൾപടകൾ.
അരുണശോഭയാൽ മുങ്ങിക്കുളിച മാനത്തെ കീറിമുറിച്ചു മേഘം തളം കെട്ടി. ബാഷ്പകണങ്ങൾ അന്തീക്ഷരത്തിലെ ഊഷ്മാവ് ക്രമാതീതമായി ക്ഷമിച്ചു.ആർത്തിരുമ്പുന്ന അരുവിയെന്നപോലെ ജലകണങ്ങൾ ഭൂമിയെ സ്നാനം ചെയ്തു. മഴത്തുള്ളികൾ നെറ്റിത്തടങ്ങളിൽ കുമിഞ്ഞു കൂടി മുന്നോട്ടുള്ള കാഴ്ചയെ അസാധ്യമാക്കി. യാത്രയുടെ ക്ലേശത മനസിലാക്കി തന്റെ ബുള്ളറ്റ് 500 റോഡരികിൽ വിശ്രമിച്ചു.
പെട്ടന്നായിരുന്നു ഇടിനാദ സമാനദയെന്നപോലെ ശബ്ദം ശ്രവിച്ചത്. കർണപടത്തെ ഭേദിച ശബ്ദത്തിന്റെ ഉറവിടം അനേഷിച്ചപ്പോൾ ദൃഷ്ടി പതിഞ്ഞത് റോഡിന്റെ കൈവരിയെ മുറിച്ചു നിലയില്ലാ കയത്തിലേക്ക് ഓളിയിടുന്ന ഒരു ഹോണ്ട സിറ്റി കാറിലേക്കാണ്
.
“സഹായ… സഹായ…… “
ഒരു കൂട്ടം ആളുകൾ പേടിച്ചരുണ്ട ശബ്ദത്താൽ ഓരിയിട്ടപ്പോൾ മറ്റു ചിലർ കൗതുകത്തോടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.
ജീവിതം മൊത്തത്തിൽ ഒരു നഷ്ട്ട വ്യാപാരം. മേലിൽ ആകാശം താഴെ ഭൂമി. വികാരം ഭയത്തെ കീഴ്പെടുത്തിയപ്പോൾ കാലുകൾ തൊട്ടടുത്ത ഹാർഡ്‌വെയർ ഷോപ്പിലേക്ക് ചലിച്ചു.
“brother…. Please give me a rope…. “
“സരി സഹോദര…. ഇതു 750…അതു 900”
സാർത്ഥത മനുഷ്യത്വത്തെ അടിമപെടുത്തിയപ്പോൾ അ കട മുതലാളിയുടെ കണ്ണിൽ രൂപയുടെ മൂല്യം പ്രതിഫലിച്ചു. പഴ്സിൽ നിന്ന് രണ്ടായിരത്തിന്റെ നോട്ട് അയാളുടെ മുഖത്തേക്ക് വീക്ഷി കൈയിൽ കിട്ടിയ റോപ്പുമായി സംഭവസ്ഥലത്തേക്ക് ഓടി.
“brother… please hold it…”
ചുറ്റും കൂടിയവരിൽ നിന്നുള്ള ഒരു ആജാനുബാഹുവിന്റ കൈയിൽ റോപിന്റെ ഒരു അറ്റം കൊടുത്തു മറ്റേ അറ്റം അരയിൽ കെട്ടി താഴ് വരയുടെ ആഴങ്ങളിലേക്ക് മുങ്ങി താന്നു. കാറിനടുത്ത് എത്തിയപ്പോൾ ഒരു പെൺകുട്ടിയുടെ നിലവിളിക്കുന്ന ശബ്ദ കേട്ടു. ഡോർ തുറക്കാൻ നോക്കിയപ്പോൾ നിരാശയായിരുന്നു ഫലം. പിന്നെ മറ്റൊന്നും ചിന്തിക്കാതെ തന്റെ ഇടത്തെ കരം കാറിന്റെ ഫ്രണ്ട് ഗ്ലാസ്സിനു ലക്ഷ്യമാക്കി വീക്ഷി.ചിന്നി ചിതറിയ ഗ്ലാസ്സിൻ കഷ്ണങ്ങൾ അവളുടെ ഭീതി വർധിപ്പിച്ചു. ബാക്കിപത്രമായ അല്പം ബോധവും മിന്നി മറിഞ്ഞു.
ബ്രോ….ഇതിപ്പോ അഭിപ്രായം പറയാൻ മാത്രമുള്ള പേജ് ഇല്ല…തുടർക്കഥ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അടുത്ത പാർട് മുതൽ കുറച്ച പേജ് കൂട്ടി എഴുതുക…
All the best
തുടർന്ന് എഴുതുക… കാത്തിരിക്കുന്നു… നന്നായിട്ടുണ്ട്…
സപ്പു് സംഭവം കിടുക്കി… പിന്നെ പറയാൻ ഉള്ളത് നീ വേണ്ടാത്ത സാഹിത്യവും മനസിലാവാത്ത വാക്കുകളും കുത്തിക്കയറ്റി സിമ്പിൾ ആയി പറയേണ്ടത് വേറെ എന്തോ ആക്കി മാറ്റി… ഇത് ഒരു തുടക്കം ആയതു കൊണ്ടും പേജുകൾ കുറവുള്ളതിനാലും കാര്യങ്ങളുടെ കിടപ്പു മനസ്സിലാവാത്തതിനാലും നിർത്തുന്നു ?❤️
Adipoli intro…
Waiting fr next?????????❤✌??
തുടക്കം വളരെ നന്നായിട്ടുണ്ട്.കുറച്ചു കൂടി പേജ് കൂട്ടാൻ ശ്രമിക്കുക. ഭാഷ കുറച്ചുകൂടി ലളിതമാക്കാം. ഭാഷ ലളിതമാകുമ്പോള് വായിക്കാന് കുറച്ചുകൂടി താല്പരയം തോന്നും. ഒരു ഗംഭീര തുടർകഥ തന്നെ പ്രതീഷിക്കുന്നു . അടുത്ത ഭാഗം വേഗം തന്നെ പൊന്നോട്ടേ. ???
എഴുതാൻ വേണ്ടി എഴുതാതെ താങ്കളുടെ മനസ്സിലുള്ളത് പറയുക അതിനു വേണ്ടി കട്ടിയുള്ള വാക്കുകൾ കുത്തികയറ്റണ്ട, ഇവിടെ നിന്നു വായിച്ചു മനസ്സിൽ പതിഞ്ഞതിന്റെ പ്രതിഫലനം ആണ് ഇപ്പോൾ കണ്ടത്, താങ്കൾക്ക് എഴുതാൻ കഴിയും…
അടിപൊളി ആയിട്ടുണ്ട് പക്ഷെ സാഹിത്യം കുറച്ചു കൂടുതൽ ആയോ എന്ന് സംശയം ഇല്ലാതില്ല എന്തായാലും വെയ്റ്റിംഗ് ആണ്
നല്ല തുടക്കമാണ് ബ്രോ…?
ഒന്ന് രണ്ടു കാര്യങ്ങൾ സൂചിപ്പിക്കട്ടെ,
1. ജനറൽ ലേഔട് ഒക്കെ വിവരിച്ചപ്പോൾ ചില വാക്കുകളുടെ ഒക്കെ അർത്ഥം അങ്ങിട്ടുമിങ്ങോട്ടും മാറിപ്പോയി..eg. ഊഷ്മാവ് ക്ഷമിച്ചു, അന്ധകാരത്തെ നിഷ്പ്രഭ ആക്കി എന്നൊക്കെ..ഇതെല്ലാം ഒന്നുകൂടി ശ്രദ്ധിക്കുക..
2. ഒരു തുടർക്കഥ ആവുമ്പോൾ ഒരൽപം പേജ് കൂട്ടിയെഴുതുക..മിനിമം 3-5 പേജെങ്കിലും..
ഇനിയുള്ളത് പേഴ്‌സണൽ ആണ്, മാണ്ഡ്യക്ക് 3 km അടുത്തു NH ഇൽ എവിടെയാ താഴ്‌വര???
കമന്റുകൾ എല്ലാം വായിച്ചു നല്ലത് ഉൾക്കൊണ്ട്, വേണ്ടാത്തത് തള്ളിക്കളഞ്ഞു അടുത്ത ഭാഗവുമായി വരിക.. വെയ്റ്റിങ്???