വേദ -3 95

വണ്ടി സ്റ്റാർട്ട്‌ ചെയ്തതും എന്റെ പാറിപ്പറന്ന മുടി അവന്റെ മുഖത്തു തട്ടി തെന്നി മാറുന്നുണ്ടായിരുന്നു… പെട്ടന്ന് അവൻ എന്നെ വട്ടം പിടിച്ചു…

അരിച്ചു കേറി വന്ന ദേഷ്യത്തിൽ അവന്റെ മുഖമടച്ചു ഒന്ന് കൊടുത്തിട്ടും എന്റെ ദേഷ്യം അടങ്ങിയില്ല…

“ച്ചി..താൻ ഇത്ര വൃത്തികെട്ടവൻ ആണെന്ന് ഞാൻ അറിഞ്ഞില്ല … താൻ വണ്ടി കൊണ്ടു പൊക്കോ… ഞാൻ നടന്നു വന്നോളാം.. മേലിൽ എന്റെ കണ്മുന്നിൽ വന്നേക്കരുത്…ഇത് നമ്മൾ രണ്ടു പേരും മാത്രം അറിഞ്ഞാൽ മതി… ”

അതും പറഞ്ഞു തിരിഞ്ഞു നടന്നു വരുമ്പോൾ എന്റെ കണ്ണുനീർ മറക്കാൻ എനിക്ക് നന്നേ പാട് പെടേണ്ടി വന്നു ..

***

വീട്ടിൽ വന്നിട്ടും ഞാൻ റൂമിൽ തന്നെ ഇരുന്നു.. പല വട്ടം അരുൺ വന്നു കതകിൽ തട്ടി എങ്കിലും ഞാൻ തുറന്നില്ല…

കുറച്ചു കഴിഞ്ഞു താഴേക്കു ഇറങ്ങി വന്നപ്പോൾ വല്ല്യേച്ചി പറഞ്ഞു…

“‘അരുൺ നു അത്യാവശ്യം ആയി ബാംഗ്ലൂർ പോകാൻ ഉണ്ടെന്നു പറഞ്ഞു ബാഗ് എടുത്തു പോയി…, ഇനി കല്യാണത്തിന് വരുള്ളൂ… നിശ്ചയത്തിന് എത്തില്ല എന്ന് പറഞ്ഞു… ”

നന്നായി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.. ഇത്രയും വൃത്തികെട്ട ഒരാളെ ആണോ ഞാൻ സ്നേഹിച്ചത് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി…

ഇനി ഒരിക്കലും കാണരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു…

തുടരും….