കണ്ണുരുട്ടി നിന്ന എന്നെ വലിച്ചു വെള്ളത്തിൽ ഇട്ടതും ഒരുമിച്ചായിരുന്നു….
ഉള്ളിലെ ആന്തലാണോ എന്നറിയില്ല.. അടിവയറ്റിൽ വല്ലാത്ത ഒരു വേദന തോന്നി…
ദേവി ചതിച്ചല്ലോ… പുറത്തായിന്നാ തോന്നണേ…
അരുൺ കരയിൽ കയറി സോപ്പ് തേക്കുമ്പോളും എനിക്ക് കയറാൻ പറ്റാതെ ഞാൻ അവിടെ തന്നെ നിന്നു…
“അരുൺ അമ്പലത്തിലേക്ക് കുഞ്ഞേച്ചിനെ കൂട്ടി പൊക്കൊളു… ”
“അതെന്താ താൻ വരനില്ലെ… ”
“എനിക്ക് ഇന്നൊരു മൂഡില്ല… ഒന്ന് നല്ലോണം നീന്തി കുളിക്കണം… ”
“അതൊന്നും പറഞ്ഞാൽ പറ്റില്ല.. താൻ വന്നേ.. ”
ഈശ്വര ഈ പൊട്ടനോട് ഇതെങ്ങനെ പറയും…
“അരുൺ എനിക്ക് കുറച്ചു ദിവസത്തേക്ക് അമ്പലത്തിൽ പോകാൻ പറ്റില്ല.. ”
“ഓഹ് നീ പീരിഡ്സ് ആയോ… ”
എന്റെ ദേവി ഇവന് ഇതൊക്കെ അറിയോ… എന്റെ കണ്ണ് തള്ളി തുറിച്ചു താഴെ വീഴാതെ ഇരിക്കാൻ ശ്രമിച്ചു ഞാൻ…
മറുപടിയായി ഒന്ന് തലയാട്ടി തല കുനിച്ചു ഞാൻ..
അരുൺ ഇറങ്ങി കുളിച്ചു.. കയറി പോയി… ഇടക്ക് എന്നെ ഒന്ന് പാളി നോക്കുന്നുണ്ടായിരുന്നു… ഞാൻ അത് കണ്ടില്ല എന്ന് നടിച്ചു…
“എങ്കിൽ ഞാൻ റൂമിൽ പോയി ഡ്രസ്സ് ചേഞ്ച് ചെയ്യട്ടെ…നീ വന്നാൽ മതി.. അമ്പലത്തിൽ അല്ലെ പോകാൻ പറ്റാതെ ഉള്ളു.. നമുക്ക് കറങ്ങാൻ പോകാലോ… അവിടെ നിന്നു ചമ്മാതെ താൻ കേറി പോര്… ”
എന്നും പറഞ്ഞു അവൻ നടക്കുമ്പോൾ ഒന്ന് ഞാൻ ഉറപ്പിച്ചു.. ഇവന് ഇത്രയും നന്നായി എല്ലാം അറിയാം എങ്കിൽ ഏതോ ഒരു പെണ്ണുണ്ട് ഇവന്…..
***
വന്നിട്ട് രണ്ടു ദിവസം ആയുള്ളൂ എങ്കിലും ഒരു ആയുസിന്റ പരിചയം തോന്നുന്നു… തനിക്കെന്താ പറ്റിയെ ദേവി…
“വേദു… ഇങ്ങ് ഇറങ്ങി വരൂ കുട്ടി… ”
വല്ല്യേച്ചി വിളിക്കുന്നുണ്ട്… സ്വപ്നങ്ങളിൽ നിന്നും പറന്നു ഇറങ്ങി ഞാൻ താഴെ ചെന്നു…