വേദ -3 95

“നാളെ സൺ‌ഡേ അല്ലെ.. തനിക്കു മുടക്കല്ലേ… നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ… ”

“എങ്ങോട്ട്… ”

“ഈ നാടൊക്കെ കാണാലോ… ”

“അച്ഛനോട് ചോദിച്ചിട്ടു പറയാം… ”

“ഹാഹാഹാ മാഷാണ് എന്നോട് വേദുനെ കൂട്ടി പൊക്കോളാൻ പറഞ്ഞെ… ”

ഞാൻ ഒന്നും പറഞ്ഞില്ല…

“അപ്പോൾ ഒക്കെ ഡിയർ.. രാവിലെ ഞാൻ വന്നു വിളിക്കാം ട്ടോ… ”

എന്ന് പറഞ്ഞേന്റെ കവിളിൽ ഒരു നുള്ള് തന്നിട്ട് അരുൺ താഴോട്ട് പോയി…

****

രാവിലെ തന്നെ കതകിൽ ആരോ മുട്ടുന്ന കേട്ടു വാതിൽ തുറന്നു..

തലേന്ന് അരുൺ നോട് അമ്പലത്തിൽ പോകാം എന്ന് പറഞ്ഞത് ഞാൻ മറന്നു…

കതകു തുറന്നു ആളെ നോക്കാതെ കുഞ്ഞേച്ചി ആകും എന്ന ഓർമയിൽ ഞാൻ വീണ്ടും കിടന്നു…

“അയ്യടാ.. പിന്നേം കിടക്കുവാണോ ”

എന്ന് ചോദിച്ചു എന്നെ പിടിച്ചു കുലുക്കുന്ന അരുണേ കണ്ടതും എന്റെ ഉറക്കം പമ്പ കടന്നു…

“ഞാൻ താഴേക്കു വരാം… ”

എന്ന് പറഞ്ഞു അരുണേ വിട്ടു…

ബാത്‌റൂമിൽ പോയി ഫ്രഷ് ആയി കുളിക്കാൻ ഇറങ്ങി… കുളപ്പടവ് എത്തിയപ്പോൾ.. അരുൺ എന്നെ കാത്തു പടവിൽ ഇരിക്കുന്നു…

“അരുൺ പോ.. ഞാൻ കുളിക്കട്ടെ.. ”

“താൻ ഇറങ്ങിക്കോ… ഞാനും കുളിച്ചിട്ടില്ല.. ”

“എന്താ ഈ പറയണേ.. ഇത് തന്റെ ബാംഗ്ലൂർ അല്ല.. നാട്ടിൻപുറം ആണ്.. ഇവിടെ ഇങ്ങനെ ഒന്നും പറ്റില്ല.. ”

പറഞ്ഞു തീരണേന് മുന്നേ അയാൾ വെള്ളത്തിലോട്ട് എടുത്തു ചാടി…