“ആഹാ എങ്കിൽ എനിക്ക് ഒരു കുട്ട ഇല പറിക്കണം.. കുറെ ഉണ്ട് ആഗ്രഹങ്ങൾ.. ”
“അയ്യടാ.. ഒരു ആഗ്രഹം മാത്രം പറയാൻ പാടുള്ളു… ”
“വേദു എന്താ ആഗ്രഹം പറയാൻ പോണേ.. ”
എന്നെ ഒന്ന് മോഡേൺ ആക്കി തരണേ എന്ന്…
അത് ഞാൻ മനസ്സിൽ ആട്ടോ പറഞ്ഞത്…
“എനിക്ക് അങ്ങനെ പ്രത്യേകം ആഗ്രഹം ഒന്നും ഇല്ല.. ഈ കുടുമ്പത്തിലെ സന്തോഷം എന്നും ഇതുപോലെ തന്നെ ഉണ്ടാകണേ എന്നെ ഞാൻ പ്രാര്ഥിക്കുള്ളു… ”
“ഇയാൾ എന്താ പ്രാർത്ഥിക്കാൻ പോണേ.. ”
“താൻ ഈ ഇയാൾ അയാൾ ഒന്ന് നിർത്തുമോ… കാര്യം തന്നെക്കാൾ പ്രായം ഉണ്ടെനിക്ക് പക്ഷെ എന്നെ അരുൺ എന്ന് വിളിച്ചാൽ മതി.. അതാണ് എനിക്ക് ഇഷ്ടം.. ”
“ഓഹ് എന്ന അങ്ങനെ ആയിക്കോട്ടെ.. ”
കാറ്റിൽ പറക്കുന്ന എന്റെ ദാവണി അരുണിനെ തലോടി കളിക്കുന്ന കണ്ടപ്പോൾ ഞാൻ വേഗം അത് ഇടുപ്പിൽ കുത്തി വച്ചു…
വരാന്തയിലെ ചാരുപടിയിൽ ഇരുന്നു ഇടകണ്ണിട്ടു നോക്കുമ്പോൾ ഇടക്ക് ഞങ്ങളുടെ കണ്ണുകൾ ഒന്ന് ഉടക്കിയിരുന്നു….ഇന്നു വരെ തോന്നാത്ത നാണം എനിക്ക് ആ സമയത്തു തോന്നി… ഇത് പ്രണയം തന്നെ എന്റെ മനസ്സ് എന്നോട് തന്നെ പറഞ്ഞു…
പക്ഷെ ഇന്നു അക്രുന്റെ ഫോണിലെ ഫേസ്ബുക് ൽ അരുൺ നായർ എന്ന് അടിച്ചു കൊടുത്തപ്പോൾ കണ്ട പിക്സ്.. നിറയെ പെണ്ണുങ്ങളോടൊപ്പം സെൽഫി എടുത്തു നിൽക്കുന്ന അരുൺ… അക്കൂട്ടത്തിൽ ഒരു പെണ്ണ് മാത്രം ആണോ അയാൾക്ക് ഞാൻ..
ചോദിക്കാനും വയ്യ…
“എന്തുവാടോ… എന്തേലും ഒക്കെ പറ.. ഇവിടെ വന്നിട്ട് ആകെ ഉള്ള നേരമ്പോക്ക് താൻ ആണ്.. താൻ കൂടെ ഇങ്ങനെ ആയാൽ… ”
“അച്ചോടാ… പാവം… അല്ല അരുണ് ഈ നാടൊക്കെ ഇഷ്ടം ആയോ.. ”
“പിന്നെ…. A lot ”
“ആഹാ.. “